Powered By Blogger

ഊരകം തിരുവര്‍ച്ചനാംകുന്ന്‌ ക്ഷേത്രം

ഏറനാടന്‍ മലനിരകളെ തഴുകിത്തലോടി അറബിക്കടലിന്റെ അലമാലകളെ മുത്തം വെക്കാനോടുന്ന കടലുണ്ടിപ്പുഴയിലേക് പാദസരം കിലുക്കി ചെറിയ മൂളിപ്പാട്ടോടെ ഒഴുകുന്ന ചേറൂര്‍ തോടിനോട് ചാരിയുള്ള സുന്ദര ഗ്രാമം..ഇവിടെയാണെന്റെ ജന്മദേശം .തെങ്ങോലകള്‍ തോരണം തൂക്കിയ നെല്‍വയലുകള്‍ പച്ച പരവതാനി വിരിച്ച ഗ്രാമീണ ശാലീനതയും സാഹോദര്യത്തിന്റെ മലപ്പുറം പൈതൃകത്തിനു ഏറെ സംഭാവനകള്‍ അര്‍പ്പിക്കുന്ന സാമൂഹികാന്തരീക്ഷവും ചേറൂരിന്‍റെ സുകൃതമാണ്.
മലകളും താഴ്വരകളും കാണാന്‍ സഞ്ചാരികള്‍ ഏറെ എത്തുന്ന ഊരകം മല. ഈ മല കയറിയാല്‍ കരിപ്പൂര്‍ എയര്‍ പോര്‍ട്ടില്‍ ആകാശ നൗക താഴ്ന്നിറങ്ങുന്നതും ഉയര്‍ന്നു പൊങ്ങുന്നതും അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണ്. മലബാറിന്റെ കാഴ്ചഗോപുരം എന്നു വിശേഷിപ്പിക്കുന്ന മലയ്ക്കു മുകളില്‍ നിന്നു നോക്കി മലബാറിന്റെ പ്രകൃതി ആസ്വദിക്കാം. അഞ്ഞൂറു വര്‍ഷം പഴക്കമുള്ള ക്ഷേത്രം സന്ദര്‍ശിക്കാം. സാഹസിക സഞ്ചാരികളോടാണ് ഊരകം മലയ്ക്കുപ്രിയം
ഊരകം ഗ്രാമത്തിനു അതിപുരാതനമായ ഒരു സാംസ്കാരികചരിത്രമുണ്ട്. രാജഭരണത്തിന്റെയും ജന്മിത്വത്തിന്റെയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെയും ചൂഷണത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ചവരാണ് ഊരകത്തെ സാധാരണ ഗ്രാമീണ ജനത. ഗ്രാമത്തിന്റെ നാനാഭാഗങ്ങളിലായി കിടക്കുന്ന നിരവധി മുസ്‌ലിം ആരാധനാലയങ്ങളില്‍ മുന്നൂറിലധികം വര്‍ഷം പഴക്കമുള്ള നെല്ലിപ്പറമ്പ് ജുമാമസ്ജിദ് ആണ് ഏറെ പഴക്കവും പ്രശസ്തിയുമുള്ളത്. പ്രശസ്തരായ പാണക്കാട് പൂക്കോയതങ്ങള്‍, മതപണ്ഡിതരായ കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാര്‍ എന്നിവരെ പോലുള്ള പല പ്രമുഖരും ഈ മസ്ജിദില്‍ നിന്ന് മതവിദ്യാഭ്യാസം നേടിയവരാണ്. പ്രാചീന വാസ്തുശില്പവിദ്യയുടെ മകുടോദാഹരണമാണ് ഈ പള്ളി.ഊരകത്തിന്റെ ആത്മീയ രംഗത്ത് നിറഞ്ഞു നിന്ന ഒ കെ അബ്ദുറഹിമാന്‍ കുട്ടി മുസ്‌ലിയാര്‍ ഈ പള്ളിയങ്കനത്തിലാണ് അന്ത്യ വിശ്രമം കൊള്ളുന്നത്‌. ഇന്നും പഴയ രീതിയില്‍ തന്നെ സംരക്ഷിക്കപ്പെടുകയും ആചാരാനുഷ്ഠാനങ്ങള്‍ അതേ രീതിയില്‍ തുടരുകയും ചെയ്യുന്ന പള്ളിയാണിത്.ഊരകം മലയുടെ നെറുകയിലാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള തിരുവര്‍ച്ചനാംകുന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇതുകൂടാതെ ഗ്രാമത്തിന്റെ നാനാഭാഗങ്ങളില്‍ നിരവധി ക്ഷേത്രങ്ങള്‍ വേറേയുമുണ്ട്.
ഊരകത്തിന്റെ ഭൂമി ശാസ്ത്രം >
ചെങ്കുത്തായ മലഞ്ചരിവുകളും, ചെങ്കല്ലുകള്‍ നിറഞ്ഞ കുന്നിന്‍ പ്രദേശങ്ങളും, മലനിരകളില്‍ നിന്നും ഒഴുകിവരുന്ന കൊച്ചരുവികളും, പച്ചപ്പട്ടു വിരിച്ച പാടങ്ങളും കൊണ്ടനുഗ്രഹീതമാണ് ഈ പ്രദേശം. ഒരുകാലത്ത് കൊടുംവനമായിരുന്നതും വന്യജീവികളുടെ വിഹാരരംഗമായിരുന്നതുമായ ഈ പ്രദേശങ്ങളില്‍ വന്യജന്തുക്കളുടെ പേരിനെ അനുസ്മരിപ്പിക്കുന്ന കരിമ്പീലി, പന്നിപ്പാറ, മുള്ളന്‍ മടക്കല്‍, ആനക്കല്ല് തുടങ്ങിയ ധാരാളം സ്ഥലനാമങ്ങളുണ്ട്. വന്യജീവികളില്‍ ഇന്നവശേഷിക്കുന്ന ഏക വര്‍ഗ്ഗമായ കുരങ്ങുകളെ ഊരകം മലയില്‍ ഇപ്പോഴും അപൂര്‍വ്വമായി കാണാം. “മലമടക്കുകള്ക്കകത്ത് കിടന്ന ഊര്” ആയതുകൊണ്ടാവാം ഇവിടം “ഊരകം” ആയതെന്ന് അനുമാനിക്കാം. ഊരകംമല പണ്ടുകാലത്ത് പോരാളികളുടെ ഒളിത്താവളമായിരുന്നു. ഈ പഞ്ചായത്തിന്റെ ഭൂമിശാസ്ത്രസവിശേഷതകളായ കുന്ന്, പാറ, ചാലുകള്‍ , തോടുകള്‍ , പറമ്പ് എന്നിവയുമായി ബന്ധപ്പെട്ടാണ് ഒട്ടേറെ സ്ഥലനാമങ്ങള്‍ ഇന്നും അറിയപ്പെടുന്നത്. ഉയര്‍ന്ന മലമ്പ്രദേശങ്ങളും, സമതലങ്ങളും, പാടശേഖരങ്ങളും നിറഞ്ഞതാണ് ഊരകം പഞ്ചായത്ത്. പഞ്ചായത്തിന്റെ തെക്കേയതിര്‍ത്തിയിലൂടെ കടലുണ്ടിപ്പുഴ പടിഞ്ഞാറേക്കൊഴുകുന്നു.

സാമൂഹ്യ ചരിത്രം >
പഴയ കാലത്ത് ഓത്തുപള്ളികളിലൂടെയും എഴുത്തുതറകളിലൂടെയും വിദ്യാഭ്യാസം ലഭിച്ച ഒട്ടേറെ പ്രതിഭകള്‍ ഊരകം പഞ്ചായത്തില്‍ ഉണ്ടായിട്ടുണ്ട്. ഇവരില്‍ അദ്വിതീയനായിരുന്നു മഹാകവി വി.സി. ബാലകൃഷ്ണപ്പണിക്കര്‍ . പ്രമുഖ മുസ്‌ലിം പണ്ഡിതനും ആത്മീയനേതാവുമായിരുന്ന മാട്ടില്‍ അലവി മുസ്‌ലിയാര്‍ 1855-ല്‍ ഊരകത്താണ് ജനിച്ചത്. സയ്യിദ് കെ.കെ.പൂകോയതങ്ങള്‍ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ ആത്മീയ രംഗങ്ങളില്‍ നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു
അതിരുകള്‍ >
വടക്ക് മൊറയൂര്‍ , നെടിയിരുപ്പ് പഞ്ചായത്തുകള്‍, തെക്ക് ഒതുക്കുങ്ങല്‍, പറപ്പൂര്‍ പഞ്ചായത്തുകള്‍, കിഴക്ക് മലപ്പുറം മുനിസിപ്പാലിറ്റി, ഒതുക്കുങ്ങല്‍ പഞ്ചായത്ത് പടിഞ്ഞാറ് വേങ്ങര, കണ്ണമംഗലം പഞ്ചായത്തുകള്‍ എന്നിവ ചേര്‍ന്ന് ഊരകം ഗ്രാമ പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ പങ്കിടുന്നു.

ചേറൂരിനെക്കുറിച്ച് അല്‍പം

ഇത് ഞങ്ങളുടെ പ്രിയപ്പെട്ട ജന്മനാട്...ഞങ്ങള്‍ക്ക് അറിയാവുന്ന അത്രയും തലമുറകള്‍ ചേറൂരിന്റെ മണ്ണില്‍ തന്നെ ജീവിച്ചവരാണ്.. പിറന്നുവീണ ഈ മണ്ണിനോട് എന്തോ പറഞ്ഞറിയിക്കാനാവാത്ത വല്ലാത്തൊരു അടുപ്പമുണ്ട് അതുകൊണ്ടുതന്നെ ഇവിടുത്തെ ഓരോ തരി മണ്ണും ഓരോ പുല്‍കൊടിയും ഓരോ ഇടവഴിയും; നീര്‍ച്ചാലും, ഓരോ വീടും വീട്ടുകാരനും ഞങ്ങള്‍ക്ക് പ്രിയപ്പെട്ടതാവുന്നത്

ചേറൂര്‍ ചരിത്രം

നാട്ടുരാജാക്കന്‍മാരുടെ ഭരണത്തിന്റേയും, ബ്രിട്ടീഷ് തേര്‍വാഴ്ചയുടേയും, ഫ്യൂഡല്‍ ജന്മിമാരുടെ സര്‍വ്വാധിപത്യത്തിന്റേയും തിക്താനുഭവങ്ങളിലൂടെ കടന്നുവന്നവരാണ് ഇവിടുത്തെ അടിസ്ഥാനവര്‍ഗ്ഗം. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടം വരേയും, സാധാരണക്കാര്‍ക്ക് നല്ല വസ്ത്രങ്ങള്‍ ധരിക്കാനോ, ചെരുപ്പുകള്‍ ഉപയോഗിക്കാനോ, സ്ത്രീകള്‍ക്കു മാറുമറയ്ക്കാനോ പോലും സവര്‍ണ്ണര്‍ അനുവദിച്ചിരുന്നില്ല. മാത്രമല്ല, പിന്നോക്ക വിഭാഗങ്ങള്‍ക്കു സവര്‍ണ്ണമേധാവികളുടെ വടക്കിനിമുറ്റത്ത് കിരാതവും നിന്ദ്യവുമായ രീതിയില്‍ മണ്ണില്‍ കുഴികുത്തിവെച്ച ഇലയിലായിരുന്നു കഞ്ഞി വീഴ്ത്തി കൊടുത്തിരുന്നത്. ജന്മം, കാണം തുടങ്ങിയ രീതികളായിരുന്നു ഇവിടുത്തെ ഭൂവുടമസ്ഥതയുമായി ബന്ധപ്പെട്ടുണ്ടായിരുന്നത്. ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന സമ്പ്രദായവും നിലവിലുണ്ടായിരുന്നു. വേങ്ങര പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും ഒരു വരുമാനമാര്‍ഗ്ഗമെന്ന നിലയില്‍ പുരാതനകാലം മുതല്‍ തന്നെ ആടുമാടുകളേയും കോഴികളേയും വളര്‍ത്തിയിരുന്നു. പഞ്ചായത്തിന്റെ വടക്കുഭാഗത്തുള്ള മലമ്പ്രദേശത്തും അതിനോടു ചേര്‍ന്നുള്ള പ്രദേശങ്ങളിലും ഒരുകാലത്ത് ജനങ്ങളുടെ പ്രധാന വരുമാനമാര്‍ഗ്ഗം തന്നെ കാലിവളര്‍ത്തലായിരുന്നു. 1921-ലെ ഖിലാഫത്ത് പ്രസ്ഥാനം, ഈ പ്രദേശത്ത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടമായി വളര്‍ത്തിയെടുക്കാന്‍ ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ട്. ജന്മിത്വത്തിനെതിരെയുള്ള പോരാട്ടങ്ങളില്‍ കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും അണിനിരത്തിക്കൊണ്ടാണ് ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ ഇവിടെയും പ്രവര്‍ത്തനമാരംഭിച്ചത്. എ.കെ.ജി, കെ.ദാമോദരന്‍ മുതലായവര്‍ ഈ പ്രദേശത്ത് താമസിച്ച് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്നു. പൊതുവിതരണ സമ്പ്രദായം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ തന്നെ ഇവിടെ ആരംഭിച്ചിരുന്നു. കര്‍ഷകരില്‍നിന്നും അവന്റെ ആവശ്യം കഴിച്ചുള്ള ബാക്കി ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാര്‍ സമാഹരിച്ചിരുന്നു. “പാലക്കാടന്‍ പറ” അളവില്‍ നെല്ല് ഇത്തരം കേന്ദ്രങ്ങളില്‍ സ്വീകരിച്ചിരുന്നു. കളിയടക്ക ഉണ്ടാക്കലും, വള്ളിക്കൊട്ട മെടയലുമാണ് പരമ്പരാഗത കുടില്‍ വ്യവസായങ്ങള്‍. കപ്പ പറിച്ച് വെട്ടിയുണക്കിയുണ്ടാക്കുന്ന “നുറുക്ക്” അന്യനാടുകളിലേക്കും കയറ്റിയയച്ചിരുന്നു. ഇഞ്ചി, ചുക്ക്, കുരുമുളക്, വെറ്റില എന്നിവയും ഇവിടെ സുലഭമായിരുന്നു. കുന്നിന്‍പ്രദേശങ്ങളിലും ചെരിഞ്ഞഭാഗങ്ങളിലും ചെയ്തുവരുന്ന പ്രധാനകൃഷി തെങ്ങാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വാഴ, കവുങ്ങ്, വെറ്റില എന്നീ കൃഷികളും വിപുലമായി നടക്കുന്നുണ്ട്. മാവ്, പ്ളാവ്, കശുമാവ് തുടങ്ങിയ ഫലവൃക്ഷങ്ങളും പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളിലുമുണ്ട്. മുക്കാല്‍ നൂറ്റാണ്ടു മുമ്പ് ഈ പ്രദേശത്ത് പറമ്പുവിളകള്‍ക്കായിരുന്നു പ്രാമുഖ്യം. അക്കാലത്തെ പ്രധാന വിള ഇഞ്ചിയായിരുന്നു. കിഴക്കന്‍, നാടന്‍ എന്നീ ഇനങ്ങളായിരുന്നു കൃഷി ചെയ്തിരുന്നത്

എന്റെ വീട് ....എന്റെ സ്വപ്നങ്ങളുടെയും

വേങ്ങര വഴി കുന്നുംപുറത്തേക്ക് വരുമ്പോള്‍ ചേറൂര്‍ ചെന്ത്രോത്ത് പറമ്പ് അങ്ങാടിയില്‍ എത്തുന്നതിന്ന് മുമ്പ് വലതു വസത്തുള്ള ബസ്‌സ്റ്റോപ്പിന്നു തൊട്ടുചാരി വലത്തോട്ടുള്ള ഡാറിടാത്ത റോട്ടിലൂടെ നൂറു മീറ്റര്‍ ചെന്നാല്‍ ഇടതുവസത്തായി നീല നിറത്തില്‍ കാണുന്നതാണ് എന്‍റെ വീട്..പ്രാചീന പ്രൌഡി നിലനിന്നിരുന്നെങ്കിലും പഴക്കമുള്ള മുറികളിലും,ഇടനാഴികകളിലും മാറാല മൂടിയിരിക്കുന്നു. വീടിന്റെ മുകളിലെ നിലയിലേക്കുള്ള കോണിപ്പടികള്‍ വളരെ ഇടുങ്ങിയതായിരുന്നു, പൂപ്പല്‍ പിടിച്ച ചവിട്ടുപടികളില്‍ പാദങ്ങള്‍ അമരുമ്പോള്‍ പെരുകി വരുന്ന ശബ്ദം എന്നെ തന്നെ ഭയപ്പെടുത്തിയിരുന്നു,ഇരുട്ട് മൂടികിടക്കുന്ന മുറിയിലേക്ക് അല്പം വെളിച്ചം കിട്ടാന്‍ കാലങ്ങളായി അടഞ്ഞു കിടക്കുന്ന ജനവാതില്‍ തുറന്നപ്പോള്‍ പഴയ നാളുകളിലെ വെളിച്ചത്തിന്റെ അടരുകള്‍ മിന്നിത്തെളിഞ്ഞു വീട് പൊളിച്ച്മാറ്റി പുതിയ വീട് നിര്‍മിക്കുവാനുള്ള താഝപരൃമുണ്ടായത് കൊണ്ടല്ല പഴമ നിലനിര്‍ത്തി പോന്നിരിന്ന ഈ ഗുരുകുലം പൊളിച്ച്മാറ്റേണ്ടി വന്നത് എന്‍റെ വീട് നില്‍ക്കുന്ന സ്ഥലത്ത് നൂറു വര്‍ഷത്തില്‍ കൂടുതല്‍ പയക്കമുള്ള കേലപ്പുറത്ത് ക്രഷ്ണ കുറുപ്പിന്‍റെ വീടായിരിന്നു ഇവിടെ ഉണ്ടായിരിന്നത് ഈ വീട്ട് പറബിന്ന് ആച്ചോടില്‍ തൊടു എന്ന പേരിലാണ് അറിയപ്പെടുന്നത് ഈ തറവാട്ടു മുറ്റത്ത് വെച്ചാണ് ആയിരത്തിതൊള്ളായിരത്തി ഇരുപത്തി ഒന്ന് കാലഘട്ടങ്ങളില്‍ മലബാറില്‍ പലയിടങ്ങളിലും മാപ്പിള ലഹള രൂക്ഷമായപ്പോള്‍ മമ്പുറം തങ്ങള്‍ വന്ന് ബ്രട്ടീഷു കാരോട് ഏറ്റു മുട്ടാന്‍ ചേറൂരില്‍ വെച്ച് ബ്രട്ടീഷുകാരുടെ വെടി ഏറ്റു പിടഞ്ഞുവീണ് മരിച്ച പതിനേഴ് ചെറുപ്പകാര്‍ക്ക് നേത്രത്വം കൊടുത്തതും ഈ വീട്ടില്‍ വെച്ചായിരിന്നു അന്ന് കേലപ്പുറത്ത് ക്രഷ്ണകുറുപ്പിന്‍റെ കൈവശത്തിലായിരിന്നു ഈ വീടുണ്ടായിരിന്നത് പിന്നീട് ബ്രട്ടീഷ്കാരുടെ അക്രമം രൂക്ഷമായപ്പോള്‍ ക്രഷ്ണകുറുപ്പ് വീട് കേലപ്പുറത്ത് മാധവകുറുപ്പിന്ന് വില്‍ക്കുകയും അദ്ദേഹം ത്രശൂര്‍ ജില്ലയിലേക്ക് താമസം മാറുകയും ചെയ്തു പിന്നീട് മാധവകുറുപ്പിന്‍റെ മരണശേഷം അദ്ദേഹത്തിന്‍റെ പത്നിയുമായ ആടഞ്ചേരി സരോജനിഅമ്മ അന്ധര്‍ജനം മക്കളായ മോഹന്‍ദാസ് വിശ്വനാദന്‍ അശോകന്‍ സൌമിനി നിര്‍മല ലക്ഷ്മിദേവി അവരായിരിന്നു വീട്ടിലുണ്ടായിരിന്നത് എന്‍റെ സ്കൂള്‍ പഠനം നടക്കുന്ന കാലഘട്ടത്തിലാണ് എനിക്ക് ഈ വീടുമായിയുള്ള അടുപ്പം തുടങ്ങുന്നത് അന്ന് എനിക്ക് ഒന്‍പത് വയസ് പ്രായമായിരിന്നു ഈ വീട്ടില്‍ നിന്ന് 300 മീറ്റര്‍ ദൂരെയാണ് ഞാന്‍ പഠിച്ചിരിന്ന G M L P സ്കൂള്‍ സ്ഥിതിചെയ്യുന്നത്.ഞാന്‍ സ്കൂള്‍വിട്ട് വീട്ടില്‍ പോകുമ്പോള്‍ എന്‍റെ കാല്‍ ചക്രത്തില്‍ ഓടുന്ന കാല്‍വണ്ടി 40 സ്പീഡ് വേഗതയില്‍ ഓടിച്ച് ആചോടു ലക്ഷ്യമാകി എന്‍റെ രണ്ട് കൈകൊണ്ടുള്ള സ്റ്റയ്റിങ്ങ് വലത്തോട്ട് തിരിക്കും ബസ്സിന്‍റെ സ്റ്റയ്റിങ്ങ് പിടിച്ച് തിരിക്കുന്നത്പോലെയാണ് ഞാന്‍ സ്റ്റയ്റിങ്ങ്തിരിച്ചിരുന്നത് എന്‍റെ ഇളം പ്രായത്തില്‍ കുരുന്നു മനസ്സിലേക്ക് ബസ്സ്‌ ലോറി പോലുള്ള വലിയ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാരുടെ ഭാവങ്ങള്‍ വളരെ ആയത്തില്‍ ശ്വാതീനിച്ചിരിന്നും അങ്ങിനെ എന്‍റെ കാല്‍വണ്ടി ആച്ചോടു തൊടുവിലെ വീട്ട് മുറ്റത്ത് ച്ചിം ച്ചിം എന്ന സബ്ദമുണ്ടാക്കി ബ്രൈക്കിട്ടു നിര്‍ത്തും അപ്പോള്‍ ഈ വീട്ടിലുണ്ടായിരിന്ന ഗോദമ്പു നിറത്തിലുള്ള കുറെ സ്ത്രീകള്‍ അവര് എന്നെ നോകി ചിരിക്കുംമായിരിന്നു അവരാരൊക്കെയാണെന്ന് എനിക്ക് നിശ്ചയമില്ലായിരുന്നു ഈ വീട്ടിലെ കുളത്തില്‍ ചാടി കുളിക്കുകയും കുളി കയിഞ്ഞ് കണ്ണ് ചുവന്ന് മടങ്ങുമ്പോള്‍ വീട്ടുമുറ്റത്തുള്ള തുളശിത്തറ കാണുമ്പോള്‍ എന്‍റെ ഉള്ളില്‍ ഭയമായിരിന്നു മുറ്റതെ മാവിന്‍റെ ചുവട്ടിലുള്ള പുല്‍ കൊടിയും കടിച്ചു പിടിച്ച് പുഞ്ചിരി തൂകി നിന്നിരിന്ന എന്‍റെ കുട്ടികാലം ഇന്നും ഞാനോര്‍ക്കുന്നു അന്നൊന്നും ഈ വീട് എന്‍റെ കൈവശ അവകാസത്തില്‍ വരും മെന്നും ഇവിടെ ഞാന്‍ താമസം മാകുംമെന്നും സ്വപ്നത്തില്‍ പോലും കാണാന്‍ കഴിഞ്ഞിട്ടില്ല ഒരു പക്ഷെ ദൈവം എനിക്ക് വേണ്ടി വരദാനമായി സൂക്ഷിച്ചുവെച്ചതായിരിക്കാം രണ്ടായിരത്തിമൂന്നില്‍ ഞാന്‍ ഈ വസ്തു രജിസ്റ്റര്‍ ചൈതു വങ്ങുമ്പോള്‍ ഇതൊരു സ്വപ്നമായിരിക്കുമോ എന്നൊക്കെ ഞാന്‍ സംശയിച്ചിരിന്നു ഈ വീട്ടിലെ താഴെ ശിലയും ഉത്തരത്തിലുള്ള മേല്‍ക്കൂരയ്ക്ക് മുകളില്‍ മരവും ഉപയോഗിച്ച് പണിത മുഖമണ്ഡപത്തോടുകൂടിയ ചതുരാകൃതിയിലുള്ള വരാന്ധയിലാണ് ഈ വീടിന്‍റെ പ്രത്യേകത. ഭാര്യാസമേതനായ ഗണപതിയും മാര്‍ക്കണ്ഡേയനും നരസിംഹമൂര്‍ത്തിയും നടരാജമൂര്‍ത്തിയും ശില്പങ്ങളായി തിളങ്ങിനില്‍ക്കുന്നു. ശില്പകലയുടെ വൈദഗ്ധ്യം മുഴുവന്‍ ആവാഹിച്ചിരിക്കുന്ന കൊത്തുപണിക്ക് രണ്ട് നൂറ്റാണ്ടുകളുടെയെങ്കിലും പഴക്കം കാണും കൊത്ത്പണികള്‍ കൊണ്ട് പ്രതിബിംബംങ്ങളെ തീര്‍ത്തില്ലായിരിന്നുവെങ്കില്‍ ഞാന്‍ ഈ വീട് പൊളിച്ചുമാറ്റാതെ തന്നെ സംരക്ഷിച്ചിക്കുമായിരിന്നു ഇപ്പോയു ആ പഴയ ഓര്‍മയില്‍ ഈ വീട്ടില്‍ ഞങ്ങള്‍ സന്തോസത്തോടെ കഴിയുന്നു

എന്‍റെ ഗ്രാമത്തിന്‍റെ ജലസ്രോതസായ ചേറൂര്‍ തോട്



ആയിരത്തി തൊള്ളായിരത്തി അറുപത്തിനാലില്‍ ഞാന്‍ ജനിച്ചു വീണ എന്‍റെ ഗ്രാമത്തിലേക്ക് സ്ഥിരമായി താമസത്തിനു എത്തുന്നത്. എന്‍റെ നാല്‍പത്തിമൂന്നാം വയസ്സിലാണ്. അതുവരെ ഗ്രാമത്തിനുപുറത്ത് ദേശാടനത്തിലായിരിന്നു.തുരുമ്പ് പിടിച്ച് പഴക്കം ചെന്ന ഓര്‍മകളിലെക്ക് ഒരു യാത്ര ഇത് മഴ. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, സന്തോഷത്തിന്റെ മഴക്കാലം.. ചേമ്പിലയില്‍ മിന്നുന്ന പളുങ്ക് തുള്ളികളെ തട്ടി തൂവി മഴവെള്ളത്തെ തട്ടി തെറിപ്പിച് നാം നടന്ന ഇടവഴികളിലൂടെ ഒരു തിരിച്ചു നടക്കല്‍.. ആരോടും പറയാതെ.. ഒരു മണ്ണ്തരിയെ പോലും ഉണര്‍ത്താതെ.. കാറ്റും മിന്നലും അറിയാതെ.. ഒരു മടക്ക യാത്ര.. ഓര്‍മകളുടെ ആല്‍ബങ്ങളില്‍ നിന്ന് മഴ മാഞ്ഞു പോകും മുന്‍പ്.. ഒരു മടക്കയാത്ര.. ഒരു തീര്‍ഥാടനം.. വരൂ.. നമുക്ക് ഈ മഴയില്‍ നനയാം നോക്കൂ സുന്ദരമായി ഒഴുകിക്കൊണ്ടിരിക്കുന്ന ചേറൂര്‍തോട് നദിക്കരയില്‍ മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കില്‍ പെട്ട ചേറൂര്‍ എന്ന കൊച്ചു ഗ്രാമം. അധികം വീതിയില്ലാത്ത ഇടവഴികളും, വളരെ ഇടുങ്ങിയ കാളവണ്ടി വഴികളും മാത്രമുണ്ടായിരുന്ന എന്‍റെ ഗ്രാമം. ചെറൂരിനെ സംരക്ഷിക്കാനെന്നപോലെ നെഞ്ചുംവിരിച്ച് നില്‍കുന്ന. മലയുടെ താഴ്വാരത്തില്‍ നിന്നും പരന്നു കിടക്കുന്ന ചേറൂരിനു കുളിര്‍തെന്നലേകി ചെറിയ മൂളിപ്പാട്ടോടെ ഒഴുകുന്ന ചേറൂര്‍ തോട്... .തോടിനു ഇരു വശത്തും പച്ചവിരിച്ച് കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ചേറൂര്‍പാടം ഊരകംമലയില്‍ നിന്നും അതിന്‍റെ കൈവരികളായി ഒഴുകിവരുന്ന ചെറിയ നീര്‍ചാലുകള്‍ ചേറൂര്‍ തോടിന്‍റെ ജലാംശത്തെ എന്നും നിലനിര്‍ത്തി കാത്തുപോരുന്നു ശാന്തതയാണ് തൊടിന്‍റെ സ്ഥായീ ഭാവം.എങ്കിലും തോട് ചിലപ്പോള്‍ പ്രക്ഷുബ്ധമാവാറുണ്ട്.തുലാവര്‍ഷ മേഘം ആകാശം കറുപ്പിക്കുമ്പോള്‍ മലവെള്ളപ്പാച്ചിലായി സകലതിനെയും കട പുഴക്കി സംഹാര രുദ്രയായായി മാറും. ആ ഭാവപ്പകര്‍ച്ച എന്നെ ഭയപ്പെടുത്താറുണ്ട്‌. എന്നാല്‍ വളരെ പെട്ടെന്ന് തികഞ്ഞ ശാന്തതയിലേക്ക് പിന്‍വാങ്ങുമ്പോള്‍ ഞാന്‍ വീണ്ടും തോടിനെ സ്നേഹിച്ചു പോകുന്നു. തിരിച്ചു വരവില്ലാത്ത കാലത്തിന്‍റെ പ്രയാണം പോലെ തോട് നിര്‍വിഘ്നം ഒഴുകിപ്പോവുകയാണ്. അങ്ങ് വിദൂരതയിലേക്ക്.തോടിന്‍റെ വടക്ക് പാകത്തിലൂടെയുള്ള റോട് കുന്നംപുരം വഴി കരിപ്പൂര്‍ വിമാനതാവളത്തിലെക്കാണ് തെക്ക് അച്ചനമ്പലം വേങ്ങര മെയിന്‍ റോഡും പടിഞ്ഞാറ് തിരൂരങ്ങാടി താലൂകും കിഴക്ക് ഊരകം പര്‍വത നിരകളും തോടിന്‍റെ അതിര് പങ്കിടുന്ന എന്‍റെ ഗ്രാമത്തില്‍ ഓല മേഞ്ഞ വീടുകളും അപൂര്‍വ്വം ഓടിട്ട വീടുകളും മാത്രം. എല്ലായിടത്തും പച്ചപ്പ്‌ തന്നെ. പ്രധാന കാര്‍ഷിക വിളകള്‍ നെല്ല്, തെങ്ങ്, മരച്ചീനി, റബ്ബര്‍, വാഴ മുതലായവയാണ്. തവളക്കണ്ണന്‍ , വട്ടന്‍, ചെങ്കഴമ എന്നീ നാടന്‍ നെല്ലിനങ്ങള്‍ തികച്ചും ജൈവവളപ്രയോഗത്താല്‍ പച്ച പിടിച്ചു നില്‍ക്കുന്ന നെല്‍പ്പാടങ്ങള്‍, നാടാകെ കഴുങ്ങുകള്‍, തല ഉയര്‍ത്തി നില്‍ക്കുന്ന തെങ്ങുകള്‍, മോടന്‍ നെല്ല് പച്ച പിടിപ്പിച്ച പറമ്പുകള്‍, ചാമ വിതച്ച പറമ്പുകള്‍ എന്നിങ്ങനെ എല്ലാ കാഴ്ചകളും മറക്കാനാകാത്ത പ്രകൃതി ദ്രിശ്യങ്ങള്‍ തന്നെ. വല്ലപ്പോഴും പുക തുപ്പി ഓടുന്ന ബസ്സുകളും, കട കട ശബ്ദമുണ്ടാക്കി കടന്നു വരുന്ന കാളവണ്ടിയും, വേങ്ങരയില്‍നിന്ന് വല്ലപ്പോഴും വരുന്ന കോമുഹാജിയുടെ മാര്‍ക് ഫോര്‍ ആമതോട് ടാക്സി കാറും ഒക്കെ കാണുവാന്‍ ഓടി കൂടുമായിരുന്ന കാലം. വല്ലപ്പോഴും ആരെങ്കിലും വീട് പണിയുന്നതിന്ന് വേണ്ടി തെങ്ങ് മുറിച്ചിട്ടാല്‍ മഴുവും വെട്ടുകത്തിയുമായി അതിന്റെ ഇളം കരിമ്പ്‌ പൊളിച്ചെടുത്ത് പച്ചക്ക് തിന്നുന്നതും, അതിന്റെ ഇള നീര് കുടിക്കാന്‍ തിരക്ക് കൂട്ടുമായിരുന്ന കാലം. ആശാരിമാര്‍ ഉളി വെച്ചു തെങ്ങിന്‍റെ കഴുക്കോല്‍ ചെത്തുന്നതും മരങ്ങള്‍ ചിന്ദൂരം വെച്ചു മിനുസപ്പെടുത്തുന്നതും ഞ്ഞങ്ങള്‍ കൌതുകതോടെ നോകി നിന്നിരിന്നു . ജലസംപുഷ്ടമായ തോടും നിറയെ കുളങ്ങളും ഉള്ള ഞങ്ങളുടെ ഗ്രാമത്തില്‍ ഞങ്ങള്‍ എല്ലാവരും ചെറുപ്പത്തില്‍ തന്നെ ഒന്നാം തരം നീന്തല്‍ താരങ്ങളായിരിന്നു! ബാത്ത് റൂം കുളികള്‍ വന്നതിന്റെയും നീന്തല്‍ അന്യം നിന്നതിന്റെയും ദുരന്തങ്ങള്‍ നാം ഇപ്പോയും കാണുന്നുണ്ടല്ലോ .ചേമ്പ് പയറ് വെണ്ട പടവലങ്ങ തുടങ്ങിയ വിത്തുകള്‍ എടുത്ത് മഴക്കാലം തുടങ്ങുമ്പോള്‍ മണ്ണില്‍ കുഴിച്ചിട്ട് മുളക്കാന്‍ തുടങ്ങുമ്പോള്‍ മത്തന്‍റെ ഇലയും പയറിന്റെ ഇലയും എടുത്ത് വേവിച്ചു തിന്നും മരച്ചീനിയുടെ പുറം തോല് ഊരി മാറ്റി അകത്തുള്ള വെള്ള നിറത്തിലുള്ള തോല് വെള്ളത്തിലിട്ട് തിളപ്പിച്ച്‌ അത് വെന്ത് കഴിയുമ്ബോള്‍ വെളിച്ചെണ്ണയില്‍ ചെറിയ ഉള്ളിയും കടഗ് മണിയും ചേര്‍ത്ത് വറവിട്ട് എടുത്ത് അത് ഏറ്റവും നല്ല രുചിയുള്ള ഒരു ഭകക്ഷണ പദാര്‍ത്ഥ മായി മുട്ടിപലകയിലിരിന്ന് ചിരട്ട കയില് കൊണ്ട് കയിക്കുന്ന കഞ്ഞിയുടെ കൂടെ കയിച്ചിരിന്ന കാലം അന്ന് ഞ്ഞങ്ങള്‍ക്കുണ്ടായിരിന്നു . വിദ്യാഭ്യാസ കാര്യത്തില്‍ ആവശ്യക്കാരന് പഠിക്കാന്‍ എല്ലാ സൌകര്യവും ഞങ്ങളുടെ ഗ്രാമത്തില്‍ ഉണ്ടായിരുന്നു.500 മീറ്റര്‍ അകലെ ചേറൂരിലെ യതീംഖാന ഹയര്‍സെക്കന്‍ഡറി സ്കൂളും ഗ്രാമാതിര്‍ത്തിയില്‍ തന്നെ ഉണ്ട്. തൊഴിലധിഷ്ടിത വിദ്യാഭ്യാസത്തിനു അന്ന് തന്നെ ഞങ്ങളുടെ ഗ്രാമത്തില്‍ സൗകര്യമുണ്ടായിരുന്നു. ചാകീരി അഹമ്മദ്‌കുട്ടി എന്ന മുന്‍ നിയമസഭ സ്പീകര്‍ മുന്‍ വിദ്യഭ്യാസ മന്ദ്രി ഞങ്ങളുടെ ഗ്രാമാതിര്‍ത്തിയില്‍ നടത്തി വന്നിരുന്ന സേവനങ്ങളും അതിന്റെ കീഴില്‍ നടത്തി വന്നിരുന്ന സ്കൂളുകളും എല്ലാം ഞങ്ങളുടെ ഗ്രാമത്തിന്റെ പുരോഗതിയിലേക്കുള്ള പാതയിലെ നേരത്തെ തുടങ്ങിയ കുതിപ്പാണെന്നു പറയാതിരിക്കാന്‍ കഴിയില്ല.കുറച്ചു കൃഷിക്കാരും കൂടുതല്‍ തൊഴിലാളികളും താമസിച്ചു വരുന്ന ഞങ്ങളുടെ ഗ്രാമത്തില്‍ പട്ടിണി അന്യമായിരുന്നില്ല. ഹിന്ദു മതവും ഇസ്ലാം മതവും വിശ്വസിക്കുന്ന ഏതാനും കുടുംബങ്ങളുടെ ഒരു കൂട്ടായ്മയായിരുന്നു അന്നത്തെ ഗ്രാമം. എവിടെയും സ്നേഹം തുളുമ്പുന്ന വിളിയും സഹായങ്ങളും മാത്രം. ഒന്നിനും ജാതിയും മതവും അതിര്‍വരമ്പുകള്‍ ഇട്ടിരുന്നില്ല. ഇന്നും അങ്ങിനെ തന്നെയാണ്. കുഞ്ഞക്കി കാരി കുണ്ടാരു കോയകുട്ടികാക കമ്മിണികാക സാദുഅയമ്മുട്ടികാക കാളൂട്ടേരന്‍ സുലൈമാന്‍ എളാപ്പയും സൈതലവി പിള്ള എല്ലാവര്ക്കും സ്വന്തം. എല്ലാം പരസ്പരം പങ്കു വെച്ചു സംതൃപ്തമായി കഴിഞ്ഞിരുന്ന കാലം. പന്ജമാസങ്ങളില്‍ കൂലി തൊഴിലാളികളെ അറിഞ്ഞു സഹായിച്ചിരുന്ന കര്‍ഷക കുടുംബങ്ങള്‍ . അക്കൂട്ടത്തില്‍ സരോജനിഅമ്മ മേനോന്‍ , കൊരാത്തു കുഞ്ഞീനാജി മാളിയക്കല്‍ അബ്ദുള്ളഹാജി എന്നിവരെയൊക്കെ അങ്ങിനെ മറക്കാന്‍ കഴില്ല അവരാരും ഇന്ന് ജീവിച്ചിരിപ്പില്ല കാല യവനികയില്‍ അന്തര്‍ലീനമായി

എന്റെ ഗ്രാമം

ചേറൂരിലെ എന്റെ ഗ്രാമമായ ചെന്ത്രോത്ത് പറമ്പ് എന്ന കൊച്ചു ഗ്രാമം പ്രകൃതിരമണിയമായ ഒരു സുന്ദരഗ്രാമമാകുന്നുപ്രകൃതിസ്നേഹികളുടെയും സൌന്ദര്യ സ്വദകരുടെയും ഇഷ്ടകെന്ദ്രമാണ് ഈ കൊച്ചുഗ്രാമം ഊരകം മലയുടെയും കോട്ടക്കല്‍ മലയുടെയും താഴ്വരയിലുമാണ് ഈ പ്രദേശം .ഈ ഗ്രാമത്തില്‍ നിന്നും കാല്‍നടയായി 20minit സഞ്ചരിച്ചാല്‍ ജലസ്രോതസ്സായി .പാറ്മുകളില്നിന്ന് കുതിച്ചു ചാടുന്ന വെള്ളച്ചാട്ടവും സുഗശീതളമായ ജലത്തിലെ നീരാട്ടും കണ്ണിനും മനസ്സിനും ആനന്ദിന്റെ നിറവേകും മലകളും കുന്നുകളും ചെരിവുകളും പിന്നിട്ട കാടിന്റെ ഹരിതാഭയിലൂടെയുള്ള യാത്ര എന്ധുരസം .ഔഷധ സസ്യങ്ങളും അപുര്‍വയിനം പക്ഷികളും അവിസ്മരണിയമായ കാഴ്ച തന്നെ.വന്ന്യജിവികളുടെ സ്വൈര്യ വിഹാരവും പതിവുകഴ്ചയാണ് .പ്രദേശത്തെ ചെരുപ്പടി മല എന്ന പ്രക്രതി രമണീയമായ മലയിലെ സൌന്ദര്യം ആസ്വദിക്കാന്‍ നിത്ത്യേനെ നിരവധി ടുറി്സ്റ്റുകളാണ് ഇവിടെ എത്തുന്നത് .ഈ പ്രദേശത്തെ കുറിച്ച് ഐതിഹ്യങ്ങളുംനിരവതി യുണ്ട് ചെരുപ്പടി മലയില്‍ നിന്ന് താഴേക്കുള്ള ദ്ര്ശ്യവും വിശേഷം തന്നെയാണ്.വനത്തിന്റെ നിശബ്ദതയും കുളിരും നുകര്ന്ന് രാപാര്ക്കുന്നവരുമുണ്ട് .ഏറെ പരിസ്ഥിതി പ്രാധാന്യമുള്ളഇവിടം വംശനാശം നേരിടുന്ന പല വന്യ ജീവികളുടെ ആവാസ കേന്ദ്രവും നിരവതി ഔഷധ സസ്യങ്ങളുടെ കലറ്വയുമാണ് . പക്ഷെ പ്രക്രതിയുടെ വരദാനമായ ചെരുപ്പടി മല തദ്ദേശ സ്ഥാപനങ്ങളോ സര്‍ക്കാരോ സംരക്ഷണം നല്‍കാത്തതിനാല്‍ എന്റെ ഗ്രാമത്തിന്റെ കണ്ണായ ഈ പ്രദേശം നഷ്ട്ടമാകുമെന്ന് ഭയപ്പെടുന്നു .വൈകുന്നേരങ്ങളില്‍ സാമുഹ്യ ദ്രോഹികളുടെ അഴിഞ്ഞാട്ടം വന്‍ ഭീഷണി യാണ് ഉയര്‍ത്തുന്നത് .ആയതിനാല്‍ ഈ പ്രദേശങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കന്‍ അടിയന്തിരമായിമുന്നോട്ട് വരണം .കണ്ണുതുറക്കുമെന്ന് പ്രതീക്ഷിക്കുന്നു

ചേറൂര്‍തോടിനോട് ചാരിയുള്ള എന്‍റെ കൃഷി സ്ഥലം.

ഭക്ഷ്യയോഗ്യമായ ഫലം തരുന്നതും സാധാരണയായി കണ്ടുവരുന്നതുമായ ഒരു സസ്യമാണ്‌ വാഴ. വലിപ്പമുള്ള ഇലകളും സാമാന്യം നീളവുമുള്ള വാഴ ചിലപ്പോൾ ഒരു വൃക്ഷമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്‌. വാഴയുടെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ്‌. വാഴയുടെ പാകമാവാത്ത പച്ച നിറത്തിൽ കാണപ്പെടുന്ന ഫലം കായ്‌ എന്നും, പഴുത്ത്‌ മഞ്ഞ നിറത്തിൽ കാണുന്ന ഫലം പഴം എന്നും സാധാരണ അറിയപ്പെടുന്നു. വിവിധ ഇനം വാഴകൾ സാധാരണയായി കൃഷിചെയ്യാൻ ഉപയോഗിക്കാറുണ്ട്‌. വാഴയുടെ വിവിധ ഇനങ്ങൾ അലങ്കാര ചെടികളായും വെച്ചുപിടിപ്പിക്കാറുണ്ട്‌. തെക്ക്‌-കിഴക്കൻ ഏഷ്യയാണ്‌ വാഴയുടെ ജന്മദേശമെങ്കിലും ഉഷ്ണമേഖലാപ്രദേശങ്ങളിൽ ധാരാളം കൃഷിചെയ്തുവരുന്നു. ഉഷ്ണമേഖലയിലെ ഈർപ്പമുള്ള താഴ്ന്ന പ്രദേശങ്ങളിൽ കൃഷിക്കനുയോജ്യമായ സസ്യമാണ്‌ വാഴ. വാഴയുടെ ചുവട്ടിൽ നിന്നും കിളിർത്തുവരുന്ന ഭാഗമായ‌ കന്നാണ്‌ സാധാരണ കൃഷിയാവശ്യത്തിനായി ഉപയോഗിക്കാറുള്ളത്‌. വാഴയുടെ നടീൽവസ്തുവിനെ വാഴക്കന്ന് എന്നാണ്‌ അറിയപ്പെടുന്നത്. രോഗകീടബാധകളില്ലാത്ത തോട്ടങ്ങളിൽ നിന്നുമാണ്‌ നടുന്നതിനായി വാഴക്കന്നുകൾ ശേഖരിക്കുന്നത്. വലിയ വാഴയുടെ ചുവട്ടിൽ നിന്നും കിളിർത്തുവരുന്ന മൂന്ന് നാലുമാസം പ്രായമുള്ള സൂചിക്കന്നുകളാണ്‌ നടുന്നതിനായി ശേഖരിക്കുന്നത്. നേന്ത്രൻ ഇനങ്ങളുടെ മാണത്തിനു മുകളിൽ ഏകദേശം 15-20 സെന്റീമീറ്റർ നീളത്തിൽ തണ്ടു നിർത്തി ബാക്കി മുറിച്ചുമാറ്റിയതിനുശേഷം വേരുകൾ നീക്കം ചെയ്ത് ചാരം ചേർത്ത ചാണകക്കുഴമ്പിൽ മുക്കിയെടുത്ത് മൂന്നുനാലു ദിവസം തണലിൽ ഉണക്കേണ്ടതാണ്‌. നടുന്നതിന്‌ മുൻപ് 15 ദിവസം വരെയെങ്കിലും തണലിൽ തന്നെ സൂക്ഷിക്കുകയും വേണം. നാല് തരം വാഴപ്പഴങ്ങൾ വാഴയുടെ പാകമായ ഫലത്തെ വാഴപ്പഴം എന്നു വിളിക്കുന്നു. സാധാരണയായി മഞ്ഞ നിറത്തിലുള്ള ആവരണമായ വാഴത്തൊലിയാൽ പൊതിഞ്ഞാണ്‌ കാണപ്പെടുന്നത്‌. ചില ഇനങ്ങളിൽ തവിട്ട്‌ നിറത്തിലും പാടല നിറത്തിലും കാണപ്പെടുന്നു. വാഴപ്പഴം ജീവകം എ, ജീവകം ബി-6. ജീവകം സി, മാംസ്യം എന്നിവയാൽ സമൃദ്ധമാണ്‌. വാഴപ്പഴത്തിനുള്ളിൽ കാണപ്പെടുന്ന കറുത്ത തരികൾ പൂർണ്ണമായും വിത്തുകളാവാത്ത അണ്ഡങ്ങളുടെ ശേഷിപ്പുകളാണ്‌, ഇത്‌ വാഴയുടെ വിത്ത്‌ എന്നറിയപ്പെടുന്നു. ഇവ വാഴക്കന്ന് ഉൽപാദിപ്പിക്കാൻ ഉപയോഗിക്കാറില്ല. വാഴയിലയിൽ ഒരു സദ്യ വിശേഷാവസരങ്ങളിൽ കേരളീയർ വാഴയിലയിൽ ഭക്ഷണം കഴിക്കുന്നു. അട, ചക്ക പലഹാരം എന്ന ചക്കയട എന്നിവ ഉണ്ടാക്കുന്നതു വാഴയിലയിലാണ്‌. ആയുർവേദത്തിൽ പല ചികിൽസകളും ഇതിൽ കിടത്തിയാണ്‌ ചെയ്യുന്നത്. ഹിന്ദുക്കൾ ശവശരീരം വാഴയിലയിൽ കിടത്തുന്നു. വാഴയുടെ മധ്യഭാഗത്തുള്ള നല്ല വെളുത്ത നിറമുള്ള ഭാഗമാണ് പിണ്ടി. ഇത് ഭക്ഷ്യയോഗ്യമാണ്. പിണ്ടികൊണ്ടുണ്ടാക്കിയ തോരൻ കേരള ഗൃഹങ്ങളിൽ സാധാരണ ഉണ്ടാക്കാറുള്ള വിഭവമാണ്. പിണ്ടിയ്ക്ക് വയറിനെ ശുദ്ധീകരിക്കാനുള്ള കഴിവുണ്ട്. വാഴയുടെ പോളയോട് ചേർന്നുള്ള ഉണങ്ങിയ നാര് താൽകാലിക ആവശ്യത്തിന് കയറിനു പകരം ഉപയോഗിക്കാറുണ്ട്. വാഴപ്പോളകൾ കീറി ഉണക്കിയും വാഴനാര് തയ്യാറാക്കുന്നു. ഇങ്ങനെ എടുക്കുന്ന വാഴനാര്‌ ഉപയോഗിച്ച് ബാഗുകൾ, തടുക്കുകൾ, അലങ്കാര വസ്തുക്കൾ, ഉടുപ്പുകൾ എന്നിവവരെ ഉണ്ടാക്കുന്നുണ്ട്[1]. ആദ്യപടിയായി നാര്‌ വേർതിരിച്ചെടുക്കുന്നു. ഒന്നോ രണ്ടോ പുറം പോളകൾ നീക്കം ചെയ്ത് ബാക്കിയുള്ള പോളകൾ ഇളക്കി ഏകദേശം അര മീറ്റർ നീളത്തിൽ മുറിച്ച്; ഇരുമ്പുകൊണ്ട് നിർമ്മിച്ച പ്രത്യേകതരം ആയുധം കൊണ്ട് ബലമായി ചീകി നാര്‌ വേർപെടുത്തി എടുക്കുന്നു. പോളകളുടെ അകവശമാണ്‌ ഇത്തരത്തിൽ ചീകുന്നത്. ഇങ്ങനെ വേർതിരിച്ച് എടുത്തിരിക്കുന്ന നാരുകൾ തണലത്ത് നിരത്തി ഉണക്കി സൂക്ഷിക്കുന്നു. കയറിനെപ്പോലെ വാഴനാരിലും നിറം പിടിപ്പിക്കാം. ഒരു കിലോ നാരിൽ ഏകദേശം 25 ഗ്രാം മുതൽ 30 ഗ്രാം വരെ നിറം വേണ്ടിവരും. നാര്‌ നിറം ചേർക്കുന്നതിന്‌ രണ്ട് മണിക്കൂർ മുൻപ് വെള്ളത്തിലിട്ടു വയ്ക്കുന്നു. അതിനുശേഷം വെള്ളത്തിൽ നിന്നും എടുത്ത്; നാര്‌ മുങ്ങിക്കിടക്കാൻ പാകത്തിൽ നിറം ചേർത്ത വെള്ളത്തിൽ ഇട്ടു രണ്ടു മണിക്കൂർ ചൂടാക്കുന്നു. അതിൽ നിന്നും പുറത്തെടുത്ത് വീണ്ടും വെള്ളത്തിൽ കഴുകി തണലത്ത് ഉണക്കാൻ ഇടുന്നു. വാഴനാര്‌ സംസ്കരണത്തിന്‌ പരിശീലനം തൃശ്ശൂരിലെ കണ്ണാറ വാഴ ഗവേഷണകേന്ദ്രത്തിലും ഖാദി ആൻഡ് വില്ലേജ് ഇൻഡസ്റ്റ്റീസിലും നൽകപ്പെടുന്നുണ്ട് ദഹനശക്തി കൂട്ടുന്നതിനുള്ള പ്രധാന വിഭവമാണ്‌ വാഴപ്പഴം. വാഴപ്പിണ്ടി ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ അർശസ്‌ എന്ന അസുഖത്തിന്‌ ആശ്വാസം ഉണ്ടാകും. കൂടാതെ വയറ് ശുദ്ധീകരിക്കുന്നതിനും വാഴപ്പിണ്ടികൊണ്ടുള്ള ആഹാരം സഹായിക്കും. വാഴയുടെ പൂവ് കഴിക്കുന്നത് അമിതമായി മൂത്രംപോകുന്നത് തടയുന്നു. വിളഞ്ഞ് പാകമായ ഏത്തക്ക ഉണക്കിപ്പൊടിച്ചത് പാലിൽ കലക്കി നൽകിയാൽ കുട്ടികൾക്കുണ്ടാകുന്ന വയറിളക്കം, ഗ്രഹണി മുതലായ അസുഖങ്ങൾ മാറും. കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനും സഹായിക്കും വാഴയിലയും വാഴത്തണ്ടും കരിച്ചുണ്ടാക്കുന്ന ചാരം ശീതപിത്തം (സ്കർ‌വി), അമ്ളത, നെഞ്ചെരിച്ചിൽ, വിരബാധ എന്നിവയെ ശമിപ്പിക്കുന്നു. വാഴമാണം പിത്തം, ശീതപിത്തം, തൊണ്ടവീക്കം, മദ്യപാനശീലം എന്നിവയുടെ ചികിൽസക്ക് നൽകുന്നു. കുടൽ വ്രണം മാറാൻ ഏത്തയ്ക്കാ പൊടി പതിവായി കഴിച്ചാൽ മതി. അധികം പഴുക്കാത്ത ഏത്തയ്ക്ക അതിരാവിലെ വെറും വയറ്റിൽ കഴിക്കുന്നത് പ്രത്യുത്പാദന ശേഷി കൂട്ടുമെന്നു പറയുന്നു

ചേറൂർ പെരുന്തന്‍പലം

എന്നും പാവപ്പെട്ടവന്റെ വിളിപ്പുറത്തെത്തുന്ന ദൈവമാണു പറങ്ങോടന്‍ . സാന്ത്വനവാക്കുകളാല്‍ ഭക്തന്റെ ദുഃഖം തലോടിമാറ്റാനും സുഖവിവരങ്ങളന്വേഷച്ച് ആയൂരാരോഖ്യം നേരാനും ചേറൂര്‍കാരന്‌ മറ്റൊരു ദൈവം വേറെയില്ല! മലബാറില്‍ തെയ്യങ്ങള്‍ നിരവധിയാണ്‌. കനല്‍ക്കണ്ണുരുട്ടി വില്ലെടെത്തു വേട്ടയാടി, വിധിയെവരെ തടഞ്ഞു നിര്‍ത്താന്‍ പര്യാപ്തമായ സ്ഥൈര്യചിത്തതയും ശക്തിയുമാണ് ഓരോ തെയ്യവും ഭക്തനു നല്‍കുന്നത്. അരയില്‍ പന്തം കുത്തി, ആള്‍‌വലിപ്പത്തില്‍ മേലരി ചാടിമറിഞ്ഞ്, തരിവളയും കാല്‍‌ചിലമ്പുമണിഞ്ഞ് സവര്‍‌ണന്റെ മേല്‍‌ക്കോയ്മയെ അടരാടി ജനമനസ്സില്‍ സ്ഥിരസ്ഥായിയായതാണ് ഓരോ തെയ്യങ്ങളും. പാവപ്പെട്ടവന്റെ അശ്വാസവും അഭയസ്ഥാനവുമാണു തെയ്യങ്ങള്‍. ജനഹൃദയങ്ങളിലേക്കിറങ്ങി അവരിലൊരാളായി ഒരു കാരണവരുടെ അധികാരത്തോടെ കുശലാന്വേഷണം നടത്തുന്ന തെയ്യങ്ങളില്‍ പ്രധാനിയാണു ചേറൂർ പെരുന്തന്‍പലത്തെ.പറങ്ങോടന്‍ “എന്റെ പറങ്ങോടാ ..!” എന്നുള്ള ഒരു വിളിപ്പുറത്ത് പറങ്ങോടന്‍നെത്തുന്നു; ദുഖനിവാരണം നടത്തി ജീവതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നു. അന്നത്തെ മലനാടെവിടെ ഇന്നത്തെ മലയാളമെവിടെ? എന്തോ കഥ! കാലം മാറിയതോടുകൂടി കോലം കീഴ്‌മേല്‍ മറിഞ്ഞു. നാടിന്റെ കിടപ്പും നാട്ടരുടെ നടപ്പും അന്നും ഇന്നുമായിട്ട് അത്രയ്ക്കുമാത്രം മാറിയിരിക്കുന്നു. നാടിന്റെ നാലതിരൊന്നേ മാറാതെ കണ്ടുള്ളൂ. മലയാളനാട് മലയാഴികള്‍ക്കു മധ്യത്തില്‍ തന്നെ. കേരളരാജ്യം കന്യാകുമാരി ഗോകര്‍ണപര്യന്തം ഇന്നും നീണ്ടുനിവര്‍ന്നു കിടക്കുന്നു. പക്ഷേ മൂവ്വാറു നൂറ്റാണ്ടു മുമ്പു മുടിഞ്ഞരുളിയ ചേറൂർ പെരുന്തന്‍പലവും മലനാടു കണ്ടെഴുതാന്‍ ഒന്നുകൂടി എഴുന്നെള്ളിയാല്‍ കാണുന്ന കാഴ്ചകള്‍ വിസ്തരിക്കാന്‍ കണ്ടവര്‍ പറഞ്ഞുകേള്‍ക്കുകതന്നെ വേണം. അത്രത്തോളം മാറിയിരിക്കുന്നു നാട്ടകത്തെ വട്ടങ്ങളും ചട്ടങ്ങളും. നാട്ടരുടെ ഉടുപ്പുമാറി, നടപ്പു മാറി. ക്ഷേത്രങ്ങളുടെ അലകും പിടിയും മാറി. നീര്‍പോകും ചാലുകള്‍ തീബോട്ടുകള്‍ നടത്തുന്ന പുഴകളായി. ആള്‍പോകും വഴികള്‍ വിമാനം ഇറങ്ങുന്ന താവളങ്ങളും സാറാട്ടു പോകുന്ന വീഥികളുമായി. കുന്നു കുഴിയായി; മല മൈതാനമായി; കാടു നാടായി; നാടു നഗരമായി. കോണ്‍ഗ്രീറ്റു പോയിട്ട് കൂരോടു മേഞ്ഞ പുരകള്‍ കേരളത്തിലന്നുണ്ടായിരുന്നില്ല. ഓലമേഞ്ഞ അരമനകള്‍ അരചരുടെ അവസ്ഥയ്‌ക്കൊരു കുറവും വരുത്തിയിരുന്നില്ല. വൈക്കോല്പ്പുരയില്‍ പാര്‍ത്തിരുന്ന വലിയവരെക്കുറിച്ച് കുറ്റവും കുറവും ആരു പറഞ്ഞിരുന്നില്ല. എട്ടുകെട്ടും നടപ്പുരയും തെക്കേക്കെട്ടുമാളികയുമായാല്‍ നാടിന്നുടയവന്റെ പെരുമയ്‌ക്കു പോന്നതായി. നാലുകെട്ടും പുരയും നാലുപേര്‍ കേട്ടാല്‍ നിരക്കാത്തതായിരുന്നില്ല. പദവിയില്ലാത്തവന്‍ പടിപ്പുര പണിതാല്‍ നാട്ടിലാകെ കൂട്ടവും കുറിയുമായി. പാമ്പിന്‍കാവും മുല്ലത്തറയ്‌ക്കല്‍ ഭഗവതിയും നടുമുറ്റത്തു തുളസിത്തറയും വടക്കിനിയിലോ പടിഞ്ഞാറ്റയിലോ പരദേവതയോ ഇല്ലാത്ത തറവാടുകള്‍ തറവാടുകളഅയിരുന്നില്ല. നാല്‍‌പ്പത്തീരടി നിലം വീതം നാടുതോറും കേരളത്തില്‍ കളരികള്‍ക്കായി ഉഴിഞ്ഞിട്ടിരുന്നു. നൂറ്റെട്ടു നാല്‍‌പ്പത്തീരടി നിലങ്ങള്‍ക്ക് ആശായ്‌മാസ്ഥാനം വഹിച്ചിരുന്ന പണിക്കന്മാരും കുറുപ്പന്മാരും കുടിവെച്ചിരുന്ന കാരണവന്മാര്‍ക്കും കുലദൈവങ്ങല്‍ക്കും കണക്കില്‍ കവി‌ഞ്ഞ് കുടിയിരിപ്പുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. മാലോകര്‍ കുടിപാര്‍ത്തിരുന്ന ഇടങ്ങളില്‍ അമ്പലങ്ങളും ചിറകളും ചാലുകളും പുഴകളും പാടങ്ങളും അടിപരന്ന അരയാലുകളും മുടികുളിര്‍ത്ത കമ്മാന്‍ചീരി ക്കാവുകളും ഒത്തിണങ്ങി ജലസൗഖ്യത്തേയും സ്ഥലസൗഖ്യത്തേയും ലോഭം കൂടാതെ നല്‍കിയിരുന്നു. ഒരിടത്തു പടപ്പറമ്പ് പടനിലം മറ്റൊരിടത്ത് ചരിപ്പടിമല, കോട്ടക്കലാല,തോണികുയ്യ്‌, നിലവാട്ടുതറ, പട്ടിണിപ്പുര മുതലായി രക്ഷയ്‌ക്കും ശിക്ഷയ്‌ക്കും വിനോദത്തിനും വിരോധത്തിനും ഉതകുന്ന സങ്കേതസ്ഥാനങ്ങള്‍ അന്നത്തെ നാട്ടുനടപടികളെ പ്രത്യക്ഷപ്പെടുത്തുന്ന ലക്ഷ്യങ്ങളായിരുന്നു. ഗ്രാമസങ്കേതങ്ങള്‍ വിട്ടാല്‍ ഉള്‍നാടെന്നും പുറനാടെന്നുമുള്ള വ്യത്യാസം അത്ര കാര്യമായിരുന്നില്ല. അവിടങ്ങള്‍ ആള്‍പ്പെരുമാറ്റം കുറഞ്ഞും കാടുതോട്, കുണ്ടുകുഴി, കല്ലുകരടു കാഞ്ഞിയക്കുറ്റി, മുള്ളുമുരുട് മൂര്‍ഖന്‍പാമ്പ് മുതലായി വിജനസ്ഥലങ്ങള്‍ക്കു സഹജങ്ങളായ സാമഗ്രികളെക്കൊണ്ടു നിറഞ്ഞും കിടന്നിരുന്നു. മുന്നൂറ്റവര്‍, അഞ്ഞൂറ്റവര്‍, അറന്നൂറ്റവര്‍, ഒന്നുകുറേ ആയിരത്തവര്‍, അയ്യായിരത്തവര്‍ എന്നു തുടങ്ങി നാടുവാഴി പടത്തലവന്‍മാരുടേയും തളിയാതിരിമാരുടേയും ‘ചേവകം’ ഏറ്റും കൊണ്ടും നായാട്ടു നടത്തിക്കൊണ്ടും കാലക്ഷേപം കഴിച്ചുപോന്ന ‘കാവല്‍ച്ചങ്ങാതി’മാരുടെ കുടിയിടങ്ങളും അവര്‍ വില്ലു കുത്തി കണ്ണുറപ്പിച്ചു നില്‍ക്കുന്ന മാടുകളും മേടുകളും ഈ വിജനപ്രദേശങ്ങളില്‍ അവിടവിടെ കാണാമായിരുന്നു. ഓരോരോ ചേരിക്കാര്‍ പടയാളികളെ പാര്‍പ്പിച്ചിരുന്നതും കുറ്റിയും വാടയും ചേര്‍ത്തുറപ്പിച്ചിരുന്നതുമായ ‘ചേറ്റില്‍കൊട്ടിലുകളെ’ന്നും ‘പടക്കൊട്ടിലു’കളെന്നും പറഞ്ഞുവന്നിരുന്ന സങ്കേതങ്ങളും എതിരാളികളുടെ കയ്യേറ്റമുണ്ടാകാവുന്ന അതിരുകളില്‍ അങ്ങുമിങ്ങും കണ്‍റ്റിരുന്നു. മലമുകളിലുള്ള മരച്ചുവടുകളില്‍ അടക്കിവെച്ച തിളകിമറിഞ്ഞ പാറയുടെ നടുക്ക് കൂടിയ പങ്കും ഒളിഞ്ഞു കിടക്കുന്ന ശാസ്താവിന്റെ വിഗ്രഹങ്ങളും കിടന്നു പഴകിയ ചിരട്ട മുറികളും മലമൂടുകളിലും മലയോരങ്ങലിലും ശാസ്താങ്കാവുകളും സര്‍പ്പക്കാവുകളും മരങ്ങളുടേയും ചെടികളുടേയും വള്ളികളുടേയും ഉള്ളില്‍ മറിഞ്ഞും മറഞ്ഞും കുഴഞ്ഞും കിടക്കുന്നത് സുലഭമായിരുന്നു. ദേശസഞ്ചാരത്തിനെന്നല്ല, ദേശം പകരുവാന്‍ തന്നെ, ഇന്നത്തെ സൗകര്യങ്ങളൊന്നും അന്നുണ്ടായിരുന്നില്ല. ഇടുപടി ചാടിക്കടക്കണം, കറ്റമ്പ കേറിക്കടക്കണം, കല്ലും മുള്ളും നോക്കിച്ചവിട്ടണം, കുണ്ടനിടവഴിയില്‍ കുനിഞ്ഞു നടക്കണം, വരുന്നവര്‍ക്കൊക്കെ വഴിമാറിക്കൊടുക്കണം, വരമ്പത്തു വഴുക്കാതെ നോക്കണം, തോടു കവച്ചു കടക്കണം, ചാലു ചാടിക്കടക്കണം, പുഴ നീന്തിക്കടക്കണം, കുണ്ടിറങ്ങിക്കയറണം, കുന്നു കേറിമറിയണം. ഇങ്ങനെ യാത്രയ്‌ക്ക് ഏകദേശം ഒത്തതു തന്നെയായിരുന്നു അന്നത്തെ വാഹനങ്ങളും. തണ്ടില്‍ക്കേറി മലര്‍ന്നു കിടന്നാല്‍ തണ്ടെല്ലു നിവര്‍ത്തുവാന്‍ അമാലന്മാരുടെ അനുവാദം വേണം. മഴ പെയ്താല്‍ മുക്കാലും കൊള്ളാം; ദാഹമുണ്ടെങ്കില്‍ അതും തീര്‍ക്കാം. തണ്ടെടുത്തു മൂളിക്കുന്നവരുടെ കാലിടറാതെയിരുന്നാല്‍ വീഴാതെയും കഴിക്കാം. കുതിരയെ നടത്തുന്നതല്ലാതെ ഓടിക്കുവാന്‍ അഭ്യാസികള്‍ക്കല്ലാതെ മറ്റാര്‍ക്കും സാധിച്ചിരുന്നില്ല. അപൂര്‍‌വം ചിലര്‍ക്കുമാത്രമേ ആനപ്പുറത്തുകേറാന്‍ അധികാരമുണ്ടായിരുന്നുള്ളൂ. പടയ്‌ക്കു പോകുന്ന പ്രമാണികളും കിടാങ്ങളുമൊഴികെ ആരും ആള്‍‌ക്കഴുത്തില്‍ കയറുക പതിവും ഉണ്ടായിരുന്നില്ല. ഗതാഗതത്തിനു സൗകര്യം ചുരുങ്ങിയിരുന്നതുപോലെതന്നെ പോക്കുവരുത്തിനുള്ള ആവശ്യവും അവസരവും കുറവായിരുന്നു. നാടുതോറും നടക്കേണ്ടുന്ന അത്യാവശ്യം ചാരപുരുഷന്‍‌മാര്‍ക്കും പടനായകന്‍‌മാര്‍ക്കും ആയിരുന്നു ഒഴിച്ചുകൂടാനാവാത്തത്. വിദേശീയരായിരുന്ന വ്യാപാരികള്‍ ചരക്കുകള്‍ കൈമാറ്റം ചെയ്തിരുന്നതും ചന്ത വാണിഭം വിറ്റിരുന്നതും അഴിമുഖങ്ങള്‍ സമീപിച്ചുള്ള കടലോരങ്ങളിലും അപൂര്‍‌വം ചില പ്രധാനപ്പെട്ട ഗ്രാമസങ്കേതങ്ങളിലും മാത്രമായിരുന്നു. മാതേവപട്ടണത്തിലും മലങ്കരയിലും പൊന്നാനിവായ്‌ക്കലും വിദേശീയര്‍ ഏര്‍പ്പെടുത്തിയിരുന്ന ‘മണിഗ്രാമം’, ‘അഞ്ചുവര്‍ണം’ എന്നു തുടങ്ങിയ വ്യാപാരസംഘക്കാര്‍, മാമാങ്കം തുടങ്ങിയ മഹോത്സവങ്ങള്‍ പ്രമാണൈച്ചേ മലനാടിന്റെയുള്ളില്‍ കടന്ന് കച്ചവടത്തിനായി പെരുമാറാറുള്ളൂ. ഒരുപിടി പണവും മടിയിലിട്ട് നാറുന്നതും കീറുന്നതും കണ്ടതും കേട്ടതും കാണാത്തതും കേള്‍ക്കാത്തതും കൊള്ളുവാന്‍ ആണുങ്ങളും പെണ്ണുങ്ങളും പുരുഷാരം കൂടുന്ന ദിക്കുകളിലേ വിചാരിക്കാറും ഉള്ളൂ.

ചേറൂര്‍ ശ്രീ നരസിംഹ മൂര്‍ത്തി ക്ഷേത്രം

ശ്രീ നരസിംഹ മൂര്‍ത്തി ക്ഷേത്രം സ്ഥിതിചെയ്യുന്നത് ചേറൂര്‍ ചിന്നമ്മപ്പടിയിലാണ് ക്ഷേത്രത്തില്‍ വിഗ്രഹ പ്രതിഷ്ഠയ്ക്ക് വന്‍ ഭക്തജനങ്ങള്‍ പങ്ക്ടുക്കാറുണ്ട്. ക്ഷേത്രത്തില്‍ നരസിംഹമൂര്‍ത്തി, ഇടത് വശത്ത് ഗോപാല ക്രഷ്ണന്‍ , വലതുവശത്ത് ഭഗവതി അയ്യപ്പന്‍ എന്നീ വിഗ്രഹങ്ങള്‍ ശ്രീകോവിലിനകത്തും, കന്നിമൂലയില്‍ ഗണപതിയേയും ശ്രീകോവിലിനു പുറത്ത് ചുറ്റമ്പലത്തിലുമാണ് പ്രതിഷ്ഠിച്ചത്. തന്ത്രി കുട്ടല്ലൂര്‍ ചെറിയ നാരായണന്‍ നമ്പൂതിരിയാണ് പ്രതിഷ്ഠാ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത് പ്രതിഷ്ഠാ കര്‍മ്മങ്ങള്‍ ദര്‍ശിക്കാന്‍ എത്തുന്നവര്‍ ക്ഷേത്രവും പരിസരവും നിറഞ്ഞു കവിയും.ഭക്തര്‍ക്ക് ദര്‍ശനത്തിനായി മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ടിവരും. എല്ലാ വര്‍ഷവും പകലും രാത്രിയും, ഉത്സവങ്ങള്‍ നടക്കാറുണ്ട് പ്രഹ്ലാദചരിതം കഥകളി അരങ്ങേറ്റം ഇതോക്കെയാണ് ഇവിടെത്തെ പ്രത്തെകതകള്‍ എന്താണ് ഹിന്ദുമതം എന്നു ഹിന്ദുക്കള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുവാനുദ്ദേശിച്ചുകൊണ്ട് സ്വാമി പരമേശ്വരാനന്ദ സരസ്വതി രചിച്ച ഗ്രന്ഥമാണ് ഹിന്ദുധര്‍മ്മ പരിചയം. ജൂതമതം, ക്രിസ്തുമതം, ഇസ്ലാംമതം എന്നിവയെപ്പോലെ അത്ര എളുപ്പത്തില്‍ നിര്‍വ്വചിക്കുവാന്‍ സാധിക്കാത്ത ഒന്നാണ് ഹിന്ദുമതം അഥവാ സനാതന ധര്‍മ്മം. വിശ്വാസത്തിലും, അനുഷ്ഠാനത്തിലുമുള്ള ഐക്യരൂപ്യതയാണ് ഈ മതങ്ങള്‍ അനുശാസിക്കുന്നത്. ഒരു ദൈവം, ഒരു പ്രവാചകന്‍, ഒരു മതഗ്രന്ഥം എന്നതാണ് ഈ മതങ്ങളുടെ വിശ്വാസപ്രമാണം. എന്നാല്‍ ഹിന്ദുമതം “നാനാത്വത്തിലെ ഏകത്വം” എന്ന തത്വത്തിനലധിഷ്ഠിതവും അത്യന്തം വൈവിധ്യം നിറഞ്ഞതുമാണ്. ഹിന്ദുമതത്തില്‍ ദേവിദേവന്മാര്‍ അനേകമുണ്ട്. അവതാരങ്ങളും അസംഖ്യം തന്നെ. മതഗ്രന്ഥങ്ങളാണെങ്കില്‍ എണ്ണിത്തിട്ടപ്പെടുത്താനാവാത്ത അത്രയുമധികമുണ്ട്. “ആകാശാത് പതിതംതോയം യഥാ ഗച്ഛതി സാഗരം സര്‍വ്വദേവ നമസ്കാരം കേശവം പ്രതി ഗച്ഛതി” (ആകാശത്തില്‍ നിന്നു പതിക്കുന്ന മഴവെള്ളം എപ്രകാരമാണോ പല പല നദികളിലൂടെ ഒഴുകി സമുദ്രത്തിലെത്തി ഒന്നായിത്തീരുന്നത് അതുപോലെതന്നെ എല്ലാ ദേവന്മാര്‍ക്കുള്ള ആരാധനയും കേശവനില്‍ തന്നെ എത്തിച്ചേരുന്നു) എന്നും “ഏകം സത് വിപ്രാ ബഹുധാ വദന്തി ഇന്ദ്രം യമം മാതരിശ്വാനമാഹുഃ” (സത്യം ഒന്നേയുള്ളൂ. ജ്ഞാനികള്‍ അതിനെ ഇന്ദ്രന്‍, യമന്‍, മാതരിശ്വാന്‍ എന്നിങ്ങനെ പല പേരുകള്‍ വിളിക്കുന്നു) എന്നുമുള്ള വൈദികമന്ത്രങ്ങള്‍ ഈ വൈവിധ്യമാണ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. അനേകം വ്യത്യസ്ത തരത്തിലുള്ള പുഷ്പങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ ഒരു പൂച്ചെണ്ട് എത്രമാത്രം മനോഹരമായിരിക്കുമോ അതുപോലെയാണ് ഹിന്ദുമതത്തിന്റെ ആത്മീയമായ സൗന്ദര്യം. അദ്വൈതിയും, ദ്വൈതിയും, വിശിഷ്ടാദ്വൈതിയും, ശാക്തേയനും, ശൈവനും, വൈഷ്ണവനും, ദണ്ഡിസന്യാസിയും, ബൈരാഗിയും, അവധൂതനും, ജ്ഞാനിയും, ഭക്തനും, യോഗിയും, കര്‍മ്മഠനുമെല്ലാമെല്ലാം ഒരുപോലെ ഈ മതത്തിന്റെ അനുയായികളാണെന്നതുതന്നെ ഇതിന്റെ ഏറ്റവും വലിയ സവിശേഷതയായി കണക്കാക്കാം. ഇത്രയും വൈവിധ്യം നിറഞ്ഞതായ ഹിന്ദുമതത്തെ സാധാരണക്കാര്‍ക്കു മനസ്സിലാവുന്നവിധത്തില്‍ വ്യാഖ്യാനിക്കുക എന്ന അത്യന്തം ദുഷ്കരമായ കൃത്യം വളരെ ഭംഗിയായി ഗ്രന്ഥകര്‍ത്താവ് നിര്‍വ്വഹിച്ചിട്ടുണ്ടെന്ന് നമുക്ക് നിസ്സംശയം പറയാന്‍ സാധിക്കും.

മായാവിലാസഹസിതം ശ്വസിതം സമീരോ ജിഹ്വാ ജലം വചനമീശ!ശകുന്ത പംക്തി: സിദ്ധാദയഃ സ്വരഗനാ മുഖരന്ധ്ര മഗ്നിര്‍- ദ്ദേവാ ഭുജാഃ സ്തനയുഗം തവ ധര്‍മ്മ ദേവഃ. (ദശഃ 6 ശ്ളോഃ 6 ) അങ്ങയുടെ ആകര്‍ഷണീയമായ പുഞ്ചിറിയാണ് മായ. നിശ്വാസം മാരുതനും, ജലം നാവും, പക്ഷികള്‍ വാക്കുമാണ്. ഹേ ഭഗവാനേ! സിദ്ധാദികളായ ദിവ്യപുരുഷന്മാര്‍ അങ്ങയുടെ ശബ്ദ സമൂഹമാണ്. അഗ്നി, വായു, ദേവന്മാര്‍ ഭുജങ്ങളും, ധര്‍മ്മദേവന്‍ അങ്ങയുടെ ഇരു സ്തനങ്ങളും ആകുന്നു
അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി അതിനുള്ളിൽ ആനന്ദദീപം കൊളുത്തി (അഖിലാണ്ഡമണ്ഡലം....) പരമാണു പൊരുളിലും സ്ഫുരണമായ് മിന്നും പരമപ്രകാശമേ... ശരണം നീയെന്നും ശരണം നീയെന്നും... (അഖിലാണ്ഡമണ്ഡലം....) സുരഗോള ലക്ഷങ്ങള്‍ അണിയിട്ടു നിര്‍ത്തി അവികല സൌഹൃദ ബന്ധം പുലര്‍ത്തി (സുരഗോള..) അതിനൊക്കെ ആധാര സൂത്രമിണക്കി നിലകൊള്ളും സത്യമേ ശരണം നീ നിത്യം അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി അതിനുള്ളിൽ ആനന്ദദീപം കൊളുത്തി ദുരിതങല്‍ കൂത്താടും ഉലകത്തില്‍ നിന്റെ പരിപൂര്‍ണ്ണ തേജസ്സു വിളയാടി കാണ്മാന്‍ ഒരുജാതി ഒരുമതമൊരു ദൈവമേവം പരിശുദ്ധ വേദാന്തം സഫലമായ് തീരാം അഖിലാധി നായകാ വാ തിരുമുന്‍‌പില്‍ അഭയമായ് നിത്യവും പണിയുന്നു ഞങ്ങള്‍ അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി അതിനുള്ളിൽ ആനന്ദദീപം കൊളുത്തി സമരാദി തൃഷ്ണകൾ ആകവെ നീങ്ങി സമതയും ശാന്തിയും ക്ഷേമവും തിങ്ങി ജനതയും ജനതയും കൈകോർത്തിണങ്ങി ജനിതസൗഭാഗ്യത്തിൻ ഗീതം മുഴങ്ങി നരലോകം എപ്പോഴും... ആനന്ദം നേടി... വിജയിക്ക നിൻ തിരുനാമങ്ങൾ പാടി വിജയിക്ക നിൻ തിരുനാമങ്ങൾ പാടി (അഖിലാണ്ഡമണ്ഡലം

ചേറൂര്‍ ജുമാമസ്ജിദ്

ചേറൂര്‍ ജുമാമസ്ജിദ്,നാടിന്റെ എല്ലാ ഓര്‍മകളിലും ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഈ മഹല്ല് ജുമാമസ്ജിദ് തല ഉയര്‍ത്തിനിലനില്‍കുന്നു കാലപ്പഴക്കം കൊണ്ട് ജീര്‍ണ്ണിച്ച നമസ്‌കാരപ്പള്ളി പുതുക്കിപ്പണിത് നൂറിലേറെ കുടുംബങ്ങള്‍ക്ക് ജുമുഅനമസ്‌കാരം നിര്‍വ്വഹിക്കാന്‍ ആധുനിക രീതിയില്‍ പുതുക്കിപ്പണിതപ്പോള്‍ അത് നാടിന്റെ ഉത്സവമായി. പള്ളിയുടെ പുനര്‍നിര്‍മ്മാണത്തിന് ഒരു കോടി രൂപയോളം ആകെ ചിലവഴിച്ചത്. വിദേശ രാജ്യങ്ങളില്‍നിന്ന് ദേശക്കാരായ വ്യവസായികളും ജോലി ചെയ്യുന്നവരും നല്‍കിയ നിരവധി സംഭാവനകള്‍ക്ക് പുറമെ നാട്ടുകാരും കയ്യയച്ചു സംഭാവനകള്‍ നല്‍കി.നൂറു വര്‍ഷത്തിലേറെയായി ജീര്‍ണ്ണാവസ്ഥയിലായിരുന്ന പള്ളി രണ്ടുനിലകളിലായാണ് പുതുക്കിപ്പണിതിരിക്കുന്നത്. അഞ്ഞൂറോളം പേരെ ഒരേ സമയം ഉള്‍ക്കൊള്ളാനാവും വിധമാണ് നിര്‍മ്മാണം.എന്‍റെ കുട്ടിക്കാലത്ത് പള്ളിയുടെ ജനാലയില്‍ കയറിയിരുന്നതിന് മുക്രി ചെവി തൂക്കി പിടിച്ച് താഴെ ഇറക്കിയത് ഓര്മ വരും അതുകൊണ്ട് ഇപ്പോഴും ജനാലയില്‍ ഇരിക്കാറില്ല. പള്ളിയുടെ ചുറ്റും മുള്ള ഖബര്‍സ്ത്താനിലെ ഖബറുകള്‍ക്ക് മുകളില്‍ നട്ടു പിടിപ്പിച്ച മൈലാഞ്ചി ചെടികളും മറ്റ് മരങ്ങളും വളര്‍ന്ന് വലുതായി മരങ്ങള്‍ എന്നും തണലുള്ള ഓര്‍മ്മകള്‍ സമ്മാനിക്കും നമസ്കാരങ്ങളില്‍ മുന്‍ സ്വഫ്ഫില്‍ കാണാറുണ്ടായിരുന്ന പലരും ഇന്നില്ല ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും കൂടുതല്‍ പള്ളിയുമായി ബന്തപെട്ടുകൊണ്ടിരുന്നവരും ഏറ്റവും കൂടുതല്‍ സലാം പറഞ്ഞിരുന്നവരും അങ്ങനെ ഒരുപാട് പേര്‍ അവരാരും ഇല്ലാത്ത കണ്ണീരോടെ ജമാഹത്തിനിരിന്നിരുന്ന പൂര്‍വികന്മാരുണ്ടായിരുന്നു ഇന്ന് നമ്മുടെ പള്ളി കേവലം യാന്ദ്രികമായ ആരാധനകള്‍ക് വഴിപെടാതിരിക്കട്ടെ ആമീന്‍. ഇസ്‌ലാമിക ഭരണം നിലനിന്നിരുന്ന പ്രദേശങ്ങളില്‍ ഖലീഫമാരുടെ പ്രതിനിധികളായിരുന്ന ഖാദിമാരും ഗവര്‍ണര്‍മാരും ഭരിച്ചിരുന്ന ചെറിയ പ്രദേശങ്ങളെയാണ്‌ മഹല്ലുകള്‍ എന്ന്‌ വിളിച്ചിരുന്നത്‌. ഇന്ന്‌ ഒരു ജുമുഅത്ത്‌ പള്ളിയുടെയും ഒരു കമ്മിറ്റിയുടെയും പ്രവര്‍ത്തന പരിധിയില്‍ നിലകൊള്ളുന്ന പ്രാദേശിക മുസ്‌ലിം സാമൂഹികഘടനയെയാണ്‌ മഹല്ല്‌ എന്ന്‌ വിളിക്കുന്നത്‌. പ്രത്യേക പരിധികള്‍ നിശ്ചയിച്ച്‌ അടയാളപ്പെടുത്തിയ ഒരു പ്രദേശത്തെ വ്യക്തികളും കുടുംബങ്ങളുമടങ്ങുന്ന ഒരു സമൂഹമാണ്‌ മഹല്ലുകള്‍ക്ക്‌ കീഴില്‍ വരുന്നത്‌. ഈ പ്രദേശത്തെ മുസ്‌ലിംകളുടെ നിര്‍ബന്ധിതവും ഐഛികവുമായ മതാനുഷ്‌ഠാനങ്ങള്‍ക്കും പ്രാഥമിക മതവിദ്യാഭ്യാസത്തിനും സാഹചര്യങ്ങള്‍ സൃഷ്‌ടിക്കുക, വിവാഹങ്ങള്‍ നടത്തിക്കൊടുക്കുക, പ്രദേശത്തെ മുസ്‌ലിംകള്‍ മരണപ്പെട്ടാല്‍ അനന്തര കര്‍മങ്ങള്‍ക്കുള്ള അവസരങ്ങളുണ്ടാക്കുക തുടങ്ങിയവയാണ്‌ ഇന്നത്തെ മഹല്ലുകളുടെ അടിസ്ഥാന ലക്ഷ്യമായി കണ്ടുവരുന്നത്‌. കേരളത്തില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന ചെറുതും വലുതുമായ ആയിരക്കണക്കിന്‌ മഹല്ലുകള്‍ നിലവിലുണ്ട്‌. മുസ്‌ലിം ഹൃദയങ്ങളില്‍ ഇവക്ക്‌ അര്‍ഹമായ സ്വാധീനവും അംഗീകാരവുമുണ്ട്‌. ചില മഹല്ലുകള്‍ക്ക്‌ കീഴില്‍ ആയിരക്കണക്കിന്‌ കുടുംബങ്ങള്‍ താമസിച്ചുവരുന്നു. വിപുലമായ സംവിധാനങ്ങളും സ്ഥാപനങ്ങളും സാമ്പത്തിക സൗകര്യങ്ങളുമുള്ളവയും കഷ്‌ടിച്ച്‌ മാത്രം മുന്നോട്ടുപോകുന്നവയും കൂട്ടത്തിലുണ്ട്‌. വ്യവസ്ഥാപിതമായ പദ്ധതികളുടെയും ആസൂത്രണങ്ങളുടെയും ഏകീകൃത പ്രവര്‍ത്തനങ്ങളുടെയും അഭാവം കാരണം ഇത്രയും ഭദ്രമായ ഒരു സംവിധാനം വേണ്ടരൂപത്തില്‍ ഉപയോഗപ്പെടുത്തുന്നേടത്ത്‌ പല മഹല്ലുകളും പരാജയത്തിലാണ്‌. മുസ്‌ലിം സമൂഹത്തില്‍ നന്മ നടപ്പാക്കാനും തിന്മ വിപാടനം ചെയ്യാനും സമൂഹത്തിന്റെ പുരോഗതിക്ക്‌ തടസ്സമാവുന്ന അന്ധകാരങ്ങളില്‍നിന്നും അനാചാരങ്ങളില്‍നിന്നും സ്വയംകൃത പ്രവണതകളില്‍നിന്നും അവരെ മോചിപ്പിക്കാനും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ രംഗങ്ങളില്‍ മാര്‍ഗദര്‍ശനം നല്‍കി നന്മയുടെ വഴിയിലൂടെ അവരെ ഇഹപരവിജയത്തിലേക്ക്‌ നയിക്കാനും ഏറ്റവും കൂടുതല്‍ അവസരങ്ങളും സാധ്യതകളുമുള്ള യൂനിറ്റുകളാണിന്ന്‌ ഓരോ മഹല്ലും. മുന്‍ കാലങ്ങളില്‍ മഹല്ലുകളുടെയും പള്ളികളുടെയും ഭരണം മുതവല്ലിമാര്‍ എന്ന പേരില്‍ ഏതെങ്കിലും വ്യക്തികളില്‍ പരിമിതമായിരുന്നെങ്കില്‍, ഇന്ന്‌ മിക്ക മഹല്ലുകള്‍ക്കും കഴിവും യോഗ്യതയും പ്രവര്‍ത്തന തല്‍പരതയുമുള്ള തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റികളുണ്ട്‌. എന്നിട്ടും നമ്മുടെ മഹല്ലുകള്‍ ഏത്‌ അസംബന്ധങ്ങള്‍ക്കും എപ്പോഴും കയറിവരാനും വേരുറപ്പിക്കാനും തഴച്ചുവളരാനുമാവുംവിധം പാകപ്പെട്ടിരിക്കുന്നു. സത്യവിശ്വാസത്തിന്റെയും സദാചാരത്തിന്റെയും ശക്തമായ മതില്‍ക്കെട്ടുകള്‍ കൊണ്ട്‌ ദുരാചാരങ്ങളെയും അനിസ്‌ലാമിക സംസ്‌കാരങ്ങളെയും തടഞ്ഞുവെക്കാനാവാത്തവിധം മഹല്ല്‌ സംവിധാനങ്ങള്‍ താറുമാറായിരിക്കുന്നു. മാര്‍ഗഭ്രംശത്തിന്റെ വേലിയേറ്റത്തില്‍ ആടിയുലയുന്ന മഹല്ലുകള്‍ തിന്മകളുടെ, സാമ്പത്തിക ചൂഷണങ്ങളുടെ, വിശ്വാസ വൈകൃതങ്ങളുടെ, സ്വയംകൃത പ്രവണതകളുടെ, ലൈംഗിക അരാജകത്വങ്ങളുടെ, മദ്യ-മയക്കുമരുന്ന്‌ മാഫിയകളുടെ, വ്യാജന്മാരുടെ, സിദ്ധന്മാരുടെ, ജിന്നുമ്മമാരുടെ, ആള്‍ദൈവങ്ങളുടെ, വ്യക്തിപൂജയുടെ, ശ്‌മശാന പൂജയുടെ കൂത്തരങ്ങായി മാറിയിരിക്കുന്നു. കാര്യബോധവും ദീനീ തല്‍പരതയുമുള്ളവര്‍ രംഗത്ത്‌ വന്നാല്‍ നമ്മുടെ മഹല്ലുകളെ കാര്യക്ഷമമായി ഉപയോഗപ്പെടുത്താനും ഇസ്‌ലാമിക സമൂഹത്തിന്റെ നഷ്‌ടപ്രതാപം വീണ്ടെടുത്ത്‌ സത്യവിശ്വാസത്താലും സല്‍കര്‍മങ്ങളാലും പ്രചോദിതരായ ഒരു മാതൃകാ സമൂഹത്തിന്റെ പുനഃസംവിധാനത്തിന്‌ മഹല്ലുകളെ പര്യാപ്‌തമാക്കാനുമാവുമെന്ന കാര്യത്തില്‍ സംശയമില്ല പള്ളികളാണ്‌ മഹല്ലുകളുടെയും മഹല്ല്‌ നിവാസികളുടെയും കേന്ദ്രങ്ങളായി നിലകൊള്ളേണ്ടത്‌. ഓരോ മഹല്ല്‌ നിവാസിയും അവരുടെ ജീവിതം കെട്ടിപ്പടുക്കേണ്ടത്‌ പള്ളികളെ അടിസ്ഥാനപ്പെടുത്തിയാകണം. എല്ലാറ്റിലും നാം മാതൃക സ്വീകരിക്കേണ്ടത്‌ പ്രവാചകരില്‍നിന്നാണ്‌. പള്ളിയുടെ വിഷയത്തിലും പ്രവാചകന്റെ പള്ളിതന്നെയായിരിക്കണം നമ്മുടെ മാതൃക. ലാളിത്യത്തിന്റെ പ്രതീകമായ ഈത്തപ്പന മടല്‍ കൊണ്ട്‌ കെട്ടിയുണ്ടാക്കിയ ആ കൊച്ചു ഭവനം. ഇന്നത്തെ പള്ളികളെപ്പോലെ മുതവല്ലിമാരും കമ്മിറ്റികളും ഭരണം നടത്തുന്ന ഒരു സ്ഥാപനമായി വളര്‍ന്നിട്ടില്ലായിരുന്നെങ്കിലും, ആ സമൂഹത്തിന്റെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചക്കാവശ്യമായതൊക്കെ അവര്‍ക്കതില്‍നിന്ന്‌ ലഭിച്ചിരുന്നു. ഇന്ന്‌ പള്ളി നിര്‍മാണവും പരിപാലനവുമൊക്കെ മഹല്ല്‌ നിവാസികളുടെ ഏറ്റവും വലിയ ഭാരമാണ്‌. പള്ളിയുടെ ഉത്തരവാദിത്വമുള്ളവര്‍ അറിയപ്പെടുന്നത്‌ തന്നെ ഭാരം വഹിക്കുന്നവര്‍ എന്നര്‍ഥത്തിലുള്ള `ഭാരവാഹികള്‍' എന്ന പേരിലാണ്‌. ലോകത്തിന്റെ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാവാന്‍ മസ്‌ജിദുന്നബവിക്ക്‌ സാധിച്ചിരുന്നു. മുസ്‌ലിം സമൂഹത്തിന്‌ ലോകരക്ഷിതാവിന്റെ മുമ്പില്‍ തലകുനിക്കാനുള്ള ഭവനം എന്നതിലുപരി മുഴുവന്‍ മനുഷ്യര്‍ക്കും അപകര്‍ഷബോധമില്ലാതെ കയറിച്ചെല്ലാനും ആവലാതികള്‍ ബോധിപ്പിക്കാനും പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരവുമായി തിരിച്ചുവരാനും വിശ്രമിക്കാനും താമസിക്കാനുമൊക്കെ അവിടെ അവസരങ്ങളുണ്ടായിരുന്നു. വിശക്കുന്നവന്റെ വിശപ്പും രോഗിയുടെ മരുന്നും അനാഥകളുടെയും വിധവകളുടെയും സംരക്ഷണവുമൊക്കെ ആ പള്ളിയുടെ മുഖ്യ അജണ്ടയായിരുന്നു. അവരുടെ ജീവിതം വിമലീകരിക്കാനാവശ്യമായ വിജ്ഞാനം എല്ലാ സമയത്തും പള്ളിയില്‍ നിന്നവര്‍ക്ക്‌ ലഭിച്ചിരുന്നു. അവരുടെ ജീവിതത്തിലെ സുപ്രധാനമായതൊക്കെ പള്ളിയില്‍ വെച്ചായിരുന്നു നടന്നിരുന്നത്‌. കച്ചവട സംഘങ്ങളും യുദ്ധ സംഘങ്ങളും പള്ളിയില്‍നിന്ന്‌ പുറപ്പെട്ട്‌ പള്ളിയിലേക്ക്‌ തിരിച്ചുവന്നിരുന്നു. വിവാഹങ്ങള്‍, തീരുമാനങ്ങള്‍, ചര്‍ച്ചകള്‍ എല്ലാം പള്ളിയില്‍ വെച്ച്‌. അവരുടെ കോടതിയും സെക്രട്ടറിയേറ്റും പള്ളിയായിരുന്നു. അവര്‍ ഹൃദയങ്ങളില്‍ പള്ളിപണിതു. കാണപ്പെടാത്ത നൂല്‌ കൊണ്ടവര്‍ പള്ളിയും ഹൃദയവും ബന്ധിപ്പിച്ചു. അവസരം ലഭിക്കുമ്പോഴൊക്കെ അവര്‍ ഓടിയെത്തി. പ്രവാചക നിര്‍ദേശങ്ങള്‍ക്ക്‌ കാതോര്‍ത്തു. പള്ളി മിമ്പറില്‍ നിന്ന്‌ കിട്ടിയ നിര്‍ദേശങ്ങള്‍ വീട്ടിലും ജോലിസ്ഥലത്തും യാത്രയിലും നാട്ടിലും യുദ്ധക്കളത്തിലും ഇടപാടുകളിലും സ്വഭാവത്തിലും പെരുമാറ്റത്തിലും അവരെ നിയന്ത്രിച്ചു; അവര്‍ക്ക്‌ വെളിച്ചം പകര്‍ന്നു. പള്ളിയുമായി ബന്ധമില്ലാത്ത ദിവസങ്ങള്‍ അവര്‍ക്കന്യമായിരുന്നു. ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും വിരോധികള്‍ക്കു പോലും പള്ളിയുമായി ബന്ധപ്പെടാനവസരം ലഭിച്ചാല്‍ പൂര്‍ണ മുസ്‌ലിമായി തിരിച്ചുപോവുന്ന സ്ഥിതിവിശേഷം അവിടെയുണ്ടായി. സുമാമ(റ)യെ പോലുള്ള ഒരു കാലത്ത്‌ ഇസ്‌ലാമിന്റെ വലിയ ശത്രുക്കളായിരുന്നവരുടെ പോലും സന്മാര്‍ഗദര്‍ശനത്തിന്‌ കാരണമായത്‌ മൂന്ന്‌ ദിവസത്തെ പള്ളിയിലെ താമസമായിരുന്നു. ഇസ്‌ലാമിന്‌ പുറത്തുള്ളവരെ ഇസ്‌ലാമിലേക്കും മുസ്‌ലിംകളെ യഥാര്‍ഥ വിശ്വാസത്തിലേക്കും യഥാര്‍ഥ വിശ്വാസികളെ `ഇഹ്‌സാനി'ന്റെ ഉയര്‍ന്ന അവസ്ഥയിലേക്കും നയിക്കാന്‍ പര്യാപ്‌തമായ പ്രബോധന പ്രവര്‍ത്തനങ്ങള്‍ അവിടെ സജീവമായിരുന്നു. അറിയാനും അറിയിക്കാനുമുള്ള ഉല്‍ക്കടമായ വാഞ്‌ഛയും വിജ്ഞാനത്തിനായി മരുഭൂമിയും ഭൂഖണ്ഡങ്ങളും താണ്ടാനുള്ള മനസ്സും മസ്‌ജിന്നുബവിക്ക്‌ ചുറ്റും വളര്‍ന്നു വന്ന ആ സമൂഹത്തിന്റെ വിശേഷണമായിരുന്നു. സദാ ദൈവ ചിന്തയിലേക്ക്‌ നയിക്കാന്‍ പര്യാപ്‌തമായ ഇബാദത്തിന്റെ ചുറ്റുപാടുകള്‍ അവിടെ ഉണ്ടായിരുന്നു. പള്ളിയില്‍ വരുന്ന ഏത്‌ വിഭാഗമായാലും അവരെ മാന്യമായി സ്വീകരിക്കാനും അവര്‍ക്കു വേണ്ട പരിചരണവും സേവനവും ചെയ്യാനും അവിടെ സദാ ആളുകളുണ്ടായി. എല്ലാ കാലഘട്ടങ്ങളിലും മസ്‌ജിന്നുബവി മാതൃകയാക്കി പള്ളികളെ നിലനിര്‍ത്താന്‍ മുസ്‌ലിം സമൂഹത്തിന്‌ കഴിയണം; അശരണര്‍ക്ക്‌ അത്താണിയായി, സമൂഹത്തിനാവശ്യമായ വിജ്ഞാനം വിതറുന്ന കേന്ദ്രങ്ങളായി, സമൂഹത്തിന്റെ സകല പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി നമ്മുടെ പള്ളികളെ മാറ്റാന്‍ നമുക്കായാല്‍ അതിനു ചുറ്റും ചരിത്രത്തില്‍ തുല്യതയില്ലാത്ത, പ്രവാചകാനുയായികളെപ്പോലുള്ള ഒരുത്തമ സമൂഹത്തെ സൃഷ്‌ടിക്കാന്‍ നമുക്കാവും, തീര്‍ച്ച. പക്ഷേ, നാം ഇന്ന്‌ എത്ര അകലെയാണ്‌. ഒരുകാലത്ത്‌ നമ്മുടെ നാട്ടിലെ പാവപ്പെട്ടവരുടെ ലിസ്റ്റിന്‌ പള്ളി ഓഫീസില്‍ വന്നാല്‍ മതിയായിരുന്നെങ്കില്‍ ഇന്നത്‌ ലഭിക്കാന്‍ വട്ടിക്കമ്പനികളുടെയും ബ്ലേഡ്‌ മാഫിയകളുടെയും ഓഫീസില്‍ കയറണം എന്ന അവസ്ഥ വന്നു. അവിടെ നിന്ന്‌ എല്ലാം കൃത്യമായി ലഭിക്കും പള്ളികള്‍ അല്ലാഹുവിന്റെ ഭവനങ്ങളാണ്‌. അവന്റെ അടിമകളുടെ സംസ്‌കരണ കേന്ദ്രങ്ങളാണ്‌. ഭൂമിയില്‍ അവനേറ്റവും പ്രിയങ്കരമായ സ്ഥലങ്ങളാണ്‌. ഒരു രാജ്യത്ത്‌ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ആദ്യമായി ഇറക്കപ്പെടുന്നത്‌ പള്ളികളിലേക്കാണ്‌. നാളെ അര്‍ശിന്റെ തണല്‍ ലഭിക്കുന്ന ഏഴ്‌ വിഭാഗങ്ങളില്‍ ഒന്ന്‌ പള്ളികളുമായി ഹൃദയബന്ധം സ്ഥാപിച്ചവരാണ്‌. പള്ളി നിര്‍മാണവും പരിപാലനവും വലിയ പുണ്യമായ കാര്യങ്ങളാണ്‌. ``ആരെങ്കിലും അല്ലാഹുവിന്റെ തൃപ്‌തിയെ ഉദ്ദേശിച്ച്‌ ഒരു പള്ളി പണിതാല്‍ അല്ലാഹു സ്വര്‍ഗത്തില്‍ അവനൊരു ഭവനം പണിയും'' (ബുഖാരി, മുസ്‌ലിം). കഅ്‌ബാലയം പണിതു പൂര്‍ത്തിയായപ്പോള്‍ അതിന്റെ മുത്തവല്ലിമാരായ ഇബ്‌റാഹീമിനോടും ഇസ്‌മാഈലിനോടും അല്ലാഹു കല്‍പിക്കുന്നത്‌, ത്വവാഫ്‌ ചെയ്യുന്നവര്‍ക്കും ഇഅ്‌തികാഫ്‌ ഇരിക്കുന്നവര്‍ക്കും നിസ്‌കാരം നിര്‍വഹിക്കുന്നവര്‍ക്കുമായി അതിനെ വൃത്തിയാക്കി വെക്കാനായിരുന്നു. ഇന്നും മസ്‌ജിദുല്‍ ഹറാമിലും മസ്‌ജിദുന്നബവിയിലും ലക്ഷോപലക്ഷങ്ങള്‍ നിരന്തരം ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിച്ചിട്ടും അതിനെ വൃത്തിയാക്കി സൂക്ഷിക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ കാണിക്കുന്ന കണിശത അസൂയാര്‍ഹമാണ്‌. സുഊദി ഭരണകൂടം അവരുടെ വരുമാനത്തിന്റെ ഒരു വലിയ ഭാഗം തന്നെ ഇതിനായി മാറ്റിവെക്കുന്നുണ്ട്‌. `രണ്ട്‌ ഹറമുകളുടെ സേവകന്‍' എന്നാണ്‌ സുഊദി ഭരണാധികാരി അറിയപ്പെടുന്നത്‌. ഇന്ന്‌ നമ്മുടെ പള്ളിപരിപാലകര്‍ പള്ളി ഭരണകര്‍ത്താക്കളായി അറിയപ്പെടാനാണ്‌ ആഗ്രഹിക്കുന്നത്‌. പല നോട്ടീസുകളിലും ലെറ്റര്‍ ഹെഡുകളിലും പള്ളി ഭരണ കമ്മിറ്റി എന്ന്‌ കാണാം. അല്ലാഹുവിന്റെ ഭവനങ്ങള്‍ ഭരിക്കാന്‍ ഭൂമിയില്‍ ആര്‍ക്കാണ്‌ അവകാശമുള്ളത്‌? പള്ളിപരിപാലനം മുസ്‌ലിമിന്റെ ബാധ്യതയാണ്‌. അതിനായി പ്രത്യേകം ആളുകളെ ചുമതലപ്പെടുത്തി എന്നത്‌ കൊണ്ട്‌ നമുക്ക്‌ ബാധ്യതയില്‍നിന്ന്‌ ഒഴിഞ്ഞുമാറാനാവില്ല. എന്നിട്ടും നമ്മുടെ പള്ളികള്‍ പലപ്പോഴും വൃത്തികേടിന്റെ മാതൃകകളാവാറുണ്ട്‌. പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ യോഗങ്ങളില്‍ പലപ്പോഴും പള്ളികള്‍ ചര്‍ച്ചയാവാറുണ്ടെന്ന്‌ പറഞ്ഞു കേട്ടിട്ടുണ്ട്‌. വൈക്കം മുഹമ്മദ്‌ ബഷീര്‍ എറണാകുളത്ത്‌ ബുക്‌സ്റ്റാള്‍ നടത്തുന്ന കാലം. പള്ളി അന്വേഷിച്ച്‌ വന്നയാള്‍ക്ക്‌ അദ്ദേഹം കൊടുത്ത മറുപടി, `കുറച്ചപ്പുറത്ത്‌ അല്‍പം മൂത്രം വാസനിക്കുന്ന ഒരു സ്ഥലമുണ്ട്‌. അവിടെ നിസ്‌കാര പള്ളിയും കുറച്ച്‌ കൂടി നടന്നാല്‍ കൂടുതല്‍ മൂത്രം വാസനിക്കുന്ന സ്ഥലത്ത്‌ ജുമുഅത്ത്‌ പള്ളിയുമുണ്ട്‌' എന്നായിരുന്നു. `ചെരുപ്പും ബാഗും നഷ്‌ടപ്പെടുന്നത്‌ സൂക്ഷിക്കുക, പള്ളിക്കമ്മിറ്റി ഉത്തരവാദിയല്ല' എന്ന്‌ പള്ളിയുടെ മുന്‍വശത്ത്‌ ബോര്‍ഡ്‌ വെക്കുന്നത്‌ വലിയ ഉത്തരവാദിത്വമായി കാണുന്നവര്‍ പള്ളി `ഭരിക്കുമ്പോള്‍' ഇതിലപ്പുറം എന്ത്‌ പ്രതീക്ഷിക്കാനാവും പള്ളിപരിപാലനം വലിയ ഉത്തരവാദിത്വമാണ്‌. തികഞ്ഞ യോഗ്യതകളുള്ളവര്‍ക്കേ യഥാവിധി അത്‌ നിര്‍വഹിക്കാനാവൂ. ഇന്ന്‌ പണത്തിന്റെയും പ്രതാപത്തിന്റെയും തറവാടിന്റെയും അടിസ്ഥാനത്തില്‍ നേടാവുന്ന ഒന്നായി ഇത്‌ തരംതാണിരിക്കുന്നു. അല്ലാഹുവിന്റെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനായി ചിലര്‍ കാണിക്കുന്ന അമിതാവേശവും അതിലൂടെ ഉടലെടുക്കുന്ന വ്യക്തിവിരോധങ്ങളും ഗ്രൂപ്പ്‌ സംഘട്ടനങ്ങളും ഇന്ന്‌ പത്രകോളങ്ങളില്‍ വലിയ വാര്‍ത്തയാണ്‌. അന്യനെ അവഹേളിക്കാനും സ്‌ത്രീധന ചന്തയില്‍ വില പേശാനും തിന്മയെ ന്യായീകരിക്കാനും നാക്ക്‌ നീട്ടമുള്ളവര്‍ ആരാണോ അവരാണ്‌ മഹല്ലിന്റെ കുഞ്ചിക സ്ഥാനങ്ങളില്‍ അവരോധിക്കപ്പെടുന്നവര്‍. വിശുദ്ധ ഖുര്‍ആന്‍ പള്ളിപരിപാലകര്‍ക്കുണ്ടാവേണ്ട യോഗ്യതകള്‍ കണിശമായി വരഞ്ഞുകാട്ടുന്നു: ``സത്യനിഷേധത്തിന്‌ സ്വയം സാക്ഷികളായ ബഹുദൈവവാദികള്‍ക്ക്‌ അല്ലാഹുവിന്റെ പള്ളികള്‍ പരിപാലിക്കാന്‍ അവകാശമില്ല. അത്തരക്കാരുടെ കര്‍മങ്ങള്‍ നിഷ്‌ഫലമാകുന്നു. നരകത്തില്‍ അവര്‍ നിത്യവാസികളായിരിക്കുകയും ചെയ്യും. അല്ലാഹുവിന്റെ പള്ളികള്‍ പരിപാലിക്കേണ്ടത്‌ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും അല്ലാഹു അല്ലാത്തവരെ ഭയപ്പെടാതിരിക്കുകയും ചെയ്‌തവര്‍ മാത്രമാണ്‌. അത്തരക്കാര്‍ സന്മാര്‍ഗം പ്രാപിക്കുന്നവരുടെ കൂട്ടത്തിലായേക്കാം'' (അത്തൗബ 17,18). ഇസ്‌ലാമികവിരുദ്ധമായ പലിശ, വ്യഭിചാരം, മദ്യപാനം തുടങ്ങിയവക്ക്‌ സ്വയം സാക്ഷികളായവര്‍, ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങളിലും അനുഷ്‌ഠാനങ്ങളിലും താല്‍പര്യം കാണിക്കാത്തവര്‍, ദീനിനേക്കാള്‍ മറ്റു പലതിനും പ്രാമുഖ്യം നല്‍കുന്നവര്‍, നിസ്‌കാരവും സകാത്തും മുറപോലെ നിര്‍വഹിക്കാത്തവര്‍, വിശുദ്ധ ദീനിനപ്പുറം മറ്റു പലതിന്റെയും അമ്മിക്ക്‌ ചുവടെ വാല്‌ പണയപ്പെടുത്തിയവര്‍- ഇത്തരക്കാര്‍ മറ്റെന്തെങ്കിലും ഭൗതിക യോഗ്യതകളുടെ അടിസ്ഥാനത്തില്‍ പള്ളികളുടെയും മഹല്ലുകളുടെയും ഔദ്യോഗിക സ്ഥാനങ്ങളില്‍ വരുന്ന അവസ്ഥ അപകടകരമാണ്‌. സ്ഥാനമാനങ്ങള്‍ അഹങ്കരിക്കാനും പെരുമ നടിക്കാനുമുള്ളതാവരുത്‌. അല്ലാഹുവിന്റെ ദീനിന്റെ നിലനില്‍പിനും പുരോഗതിക്കും അല്ലാഹുവിന്‌ ആരുടെയും ആവശ്യമില്ലെന്നും അത്‌ അല്ലാഹു സ്വയം ബാധ്യതയായി ഏറ്റെടുത്തതാണെന്നും എനിക്ക്‌ അല്ലാഹു യോഗ്യതകളും സ്ഥാനമാനങ്ങളും നല്‍കിയത്‌ എന്നെ പരീക്ഷിക്കാനാണെന്നുമുള്ള യാഥാര്‍ഥ്യ ബോധമായിരിക്കണം ഉത്തരവാദപ്പെട്ടവരെ നയിക്കേണ്ടത്‌. പ്രസിദ്ധിക്കോ പണത്തിനോ വേണ്ടി അധികാരമാഗ്രഹിക്കുന്നവരെ അത്‌ ഏല്‍പിക്കരുതെന്നാണ്‌ ഇസ്‌ലാമിന്റെ കാഴ്‌ചപ്പാടും. തങ്ങളെ ഗവര്‍ണര്‍മാര്‍ ആക്കണമെന്ന്‌ ആവശ്യപ്പെട്ടവരോട്‌ നബി(സ) പ്രതികരിച്ചത്‌, `അര്‍ഥിക്കുന്നവനെയും മോഹിക്കുന്നവനെയും നാമീ സ്ഥാനം ഏല്‍പിക്കില്ല' എന്നായിരുന്നു (ബുഖാരി). കൂടുതല്‍ വീടുകളുള്ള മഹല്ലുകളെ വ്യത്യസ്‌ത ഉപ മഹല്ലുകളായി തിരിക്കുകയും ആവശ്യാനുസരണം ഈ മഹല്ലുകളെ പത്തോ പതിനഞ്ചോ വീടുകളടങ്ങുന്ന ഡിവിഷനുകളായി ഭാഗിക്കുകയും ഓരോ ഡിവിഷനുകള്‍ക്കും ഓരോ അമീറുമാരെ ചുമതലപ്പെടുത്തുകയും ചെയ്യുന്ന രീതി ഫലപ്രദമായിരിക്കും. ഓരോ അമീറുമാരും തങ്ങളുടെ പരിധിയിലുള്ള വീടുകളിലെ ധാര്‍മികവും സാമ്പത്തികവും വൈവാഹികവും വിദ്യാഭ്യാസപരവുമായ പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കുകയും പഠിക്കുകയും പരിഹരിക്കാനാവുന്നത്‌ സ്വയം ഇടപെട്ട്‌ പരിഹരിക്കുകയും, കഴിയാതെ വരുമ്പോള്‍ മഹല്ല്‌ നേതൃത്വത്തെ ഇടപെടീച്ച്‌ പരിഹാരം കാണുകയും ചെയ്യുന്ന അവസ്ഥയുണ്ടാവണം. ഈ അമീറുമാര്‍ക്ക്‌ ഒരുമിച്ചു കൂടാനും അനുഭവങ്ങള്‍ പങ്കുവെക്കാനും ആവശ്യമായ നിര്‍ദേശങ്ങളും പരിശീലനങ്ങളും നല്‍കാനും മാസത്തിലൊരിക്കലെങ്കിലും അവസരം ലഭിക്കണം. കാസര്‍കോട്‌ ജില്ലയിലെ ചെമ്മനാട്‌, മലപ്പുറം ജില്ലയിലെ മഞ്ചേരി പോലുള്ള ജമാഅത്തുകള്‍ക്ക്‌ കീഴില്‍ ഇത്തരം സംവിധാനങ്ങള്‍ വിജയകരമായി നിലനിന്നുവരുന്നു ദഅ്‌വത്ത്‌: മഹല്ലുകള്‍ക്ക്‌ കീഴില്‍ ഏറ്റവും സജീവമായി നടക്കേണ്ടതും നമ്മുടെ മഹല്ലുകള്‍ പാടെ അവഗണിക്കുകയും ചെയ്‌ത ഒരു മേഖലയാണിത്‌. മഹല്ല്‌ പരിധിയില്‍ താമസിക്കുന്ന മുഴുവന്‍ മത വിഭാഗങ്ങള്‍ക്കും വിശുദ്ധ ഇസ്‌ലാമിനെ അടുത്തറിയാനും അതിന്റെ സന്ദേശങ്ങള്‍ കൈമാറാനുമുള്ള അവസരങ്ങള്‍ മഹല്ലുകള്‍ക്ക്‌ കീഴില്‍ സുതാര്യമാവണം. ഇസ്‌ലാം, അല്ലാഹു, ഖുര്‍ആന്‍, പ്രവാചകന്‍ തുടങ്ങിയവ മുസ്‌ലിംകളുടേത്‌ മാത്രമല്ല, മുഴുവനാളുകളുടേതുമാണെന്ന ബോധം ഉണ്ടാക്കിയെടുക്കാന്‍ മഹല്ലുകള്‍ക്ക്‌ സാധിക്കണം. വ്യക്തിഗത സമീപനങ്ങള്‍, പൊതു ലൈബ്രറികള്‍, സിഡികള്‍, ലഘുലേഖകള്‍, ചര്‍ച്ചകള്‍, സ്‌നേഹ സംവാദങ്ങള്‍, ഈദ്‌ മീറ്റുകള്‍, ഇഫ്‌ത്വാര്‍ മീറ്റുകള്‍ തുടങ്ങിയ അവസരങ്ങള്‍ ഇതിനായി ഫലപ്രദമായ രൂപത്തില്‍ ഉപയോഗപ്പെടുത്താവുന്നതാണ്‌. മുസ്‌ലിം പള്ളികള്‍ മുസ്‌ലിംകളുടെ നിസ്‌കാര സ്ഥലം എന്നതിലുപരി ആ മഹല്ലിലെ മുഴുവനാളുകളുടെയും അഭയ കേന്ദ്രം എന്ന അവസ്ഥയിലേക്ക്‌ പരിവര്‍ത്തിപ്പിക്കാന്‍ നമുക്കാവണം. വ്യത്യസ്‌ത മതസംഘടനകള്‍ക്ക്‌ കീഴില്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നിച്ച്‌ ഓഫ്‌ ട്രൂത്ത്‌, കേരള ഇസ്‌ലാമിക്‌ മിഷന്‍, ദ ട്രൂത്ത്‌, ഇബാദ്‌, സത്യസരണി, അല്‍ ഇര്‍ശാദ്‌ പ്രൊപഗേഷന്‍ സെന്റര്‍ തുടങ്ങിയ ദഅ്‌വാ വിംഗുകളുടെ പ്രവര്‍ത്തനങ്ങളെയും മഹല്ല്‌ കമ്മിറ്റികള്‍ക്ക്‌ ഉപയോഗപ്പെടുത്താവുന്നതാണ്‌. നമ്മുടെ മഹല്ലിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഫലപ്രദമായ രൂപത്തില്‍ സത്യസന്ദേശം എത്തിക്കുന്നതിലാവണം നമ്മുടെ സജീവ ശ്രദ്ധ. 2. തര്‍ബിയത്ത്‌: പല മഹല്ലുകളും ഇന്ന്‌ തിന്മകളുടെ തമോഗര്‍ത്തങ്ങളാണ്‌. ഏത്‌ അസംബന്ധങ്ങള്‍ക്കും വളരാവുന്ന അവസ്ഥയാണവിടെ. മത സംഘടനകളും സ്ഥാപനങ്ങളും പ്രഭാഷണങ്ങളും പ്രസിദ്ധീകരണങ്ങളും പെറ്റുപെരുകുമ്പോഴും മുസ്‌ലിം സമൂഹം ധാര്‍മികമായി പിന്നോട്ട്‌ തന്നെ സഞ്ചരിക്കുന്നു. വ്യക്തിജീവിതത്തിലേക്ക്‌ ആദര്‍ശത്തിന്‌ പ്രവേശനം നല്‍കാന്‍ സമൂഹം തയാറല്ല. നെറ്റിയില്‍ നിസ്‌കാര തഴമ്പുള്ളവരും നിസ്‌കാരത്തില്‍ ഇമാമിന്റെ തൊട്ട്‌ പിറകെ നില്‍ക്കുന്നവരും തന്നെയാണ്‌ മഹല്ലിലെ സാമ്പത്തിക ചൂഷണങ്ങളുടെയും സ്വയംകൃത പ്രവണതകളുടെയും മുന്‍നിരയിലുള്ളത്‌. ആദര്‍ശബോധം പ്രായോഗികമായി വളര്‍ത്തികൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ മഹല്ല്‌ കമ്മിറ്റി നേതൃത്വം നല്‍കണം. സ്വര്‍ഗത്തിലേക്ക്‌ ടിക്കറ്റെടുത്തവരെ ജന്നാത്തുല്‍ ഫിര്‍ദൗസിലേക്ക്‌ നയിക്കാന്‍ മാത്രം പര്യാപ്‌തമായ പാതിരാ പ്രസംഗങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ നരകത്തിലേക്ക്‌ സഞ്ചരിക്കുന്നവരെ നേര്‍വഴിയിലേക്ക്‌ നയിക്കാനുതകുന്ന രൂപത്തിലേക്ക്‌ ഇതിനെ പരിവര്‍ത്തിപ്പിക്കണം. വ്യക്തിഗത സമീപനങ്ങള്‍ ജനമനസ്സുകളെ സ്വാധീനിക്കാന്‍ കൂടുതല്‍ സാധ്യതയുണ്ട്‌. ഒന്നോ രണ്ടോ മാസത്തിലൊരിക്കലെങ്കിലും മഹല്ലിലെ മുഴുവന്‍ വീടുകളെയും വ്യക്തികളെയും കവര്‍ ചെയ്യാവുന്ന രൂപത്തില്‍, ആദര്‍ശപ്രതിബദ്ധതയും ആത്മാര്‍ഥതയും കാര്യബോധവുമുള്ള ആളുകളെ തെരഞ്ഞെടുത്ത്‌ പരിശീലനം നല്‍കി ഇതിന്‌ ഉപയോഗപ്പെടുത്താവുന്നതാണ്‌. ഈ രംഗത്ത്‌ തബ്‌ലീഗ്‌ ജമാഅത്ത്‌ എന്ന പേരില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകായോഗ്യമാണ്‌. നാട്ടില്‍ നടക്കുന്ന അതിക്രമങ്ങളെയും അനീതികളെയും ചതിക്കുഴികളെയും കുറിച്ച്‌ മഹല്ല്‌ നിവാസികളെ നിരന്തരം ബോധവത്‌കരിക്കണം. പള്ളി മിമ്പറുകളും വിവാഹ സദസ്സുകളും ഇതിനായി ഉപയോഗപ്പെടുത്താം. സ്‌ത്രീകള്‍ക്കും യുവാക്കള്‍ക്കും കുട്ടികള്‍ക്കും വെവ്വേറെ ക്ലാസ്സുകള്‍ നടത്തിയും ലഘുലേഖകളിറക്കിയും സീഡികള്‍, പുസ്‌തകങ്ങള്‍ വിതരണം ചെയ്‌തും ഇതിനവസരങ്ങളുണ്ടാക്കാം. മദ്യപാനം, വ്യഭിചാരം, പലിശ തുടങ്ങിയ മഹാപാപങ്ങള്‍ക്കടിമയായി ജീവിക്കുന്നവരെ അവജ്ഞയോടെയും വെറുപ്പോടും കൂടി വീക്ഷിക്കാതെ ഗുണകാംക്ഷയോടെ ഉപദേശിച്ചാല്‍ ഫലം തീര്‍ച്ചയാണ്‌. ധിക്കാരികളായ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നിലപാട്‌ സ്വീകരിക്കാന്‍ മഹല്ല്‌ ഭാരവാഹികള്‍ക്കായാല്‍ സാവധാനമെങ്കിലും ഇസ്‌ലാമിന്റെയും മുസ്‌ലിമിന്റെയും പ്രതിഛായ നന്നാക്കി എടുക്കാനാവും. ആരെയും ഒഴിച്ചുനിര്‍ത്തുന്നതോ ഊരു വിലക്കുന്നതോ ഒരിക്കലും ഉചിതമല്ല. അങ്ങനെ വരുമ്പോള്‍ അവര്‍ ചെന്നു വീഴുന്നത്‌ ഒരിക്കലും കരകയറാനാവാത്ത അഗാധ ഗര്‍ത്തത്തിലായിരിക്കും. സമൂഹത്തെ തെറ്റിലേക്ക്‌ നയിക്കുന്ന കാരണങ്ങള്‍ കണ്ടെത്തി ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്‌ മഹല്ല്‌ കമ്മിറ്റികള്‍ ചെയ്യേണ്ടത്‌. 3. മസ്വ്‌ലഹത്ത്‌: മഹല്ലില്‍ വ്യക്തിപരവും കുടുംബപരവും സംഘടനാപരവുമായി നിലനില്‍ക്കുന്ന മുഴുവന്‍ പ്രശ്‌നങ്ങളും പറഞ്ഞ്‌ തീര്‍ത്ത്‌ മഹല്ല്‌ നിവാസികളെ ഐക്യത്തിന്റെയും രമ്യതയുടെയും വഴിയിലൂടെ കൊണ്ടുപോവാന്‍ സജീവമായൊരു മസ്വ്‌ലഹത്ത്‌ സമിതി മഹല്ലില്‍ ഉണ്ടായിരിക്കണം. മസ്വ്‌ലഹത്തില്‍ പ്രാവീണ്യമുള്ളവരും വ്യക്തികളും സംഘടനകളുമായി നല്ല ബന്ധം നിലനിര്‍ത്തുന്നവരും നീതിപൂര്‍വം വിധികല്‍പിക്കുന്നവരുമായിരിക്കണം ഇതിനെ നയിക്കേണ്ടവര്‍. സമൂഹത്തില്‍ പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ എന്ത്‌ സമീപനം സ്വീകരിക്കണമെന്നും എങ്ങനെ തീര്‍പ്പ്‌ കല്‍പിക്കണമെന്നും വിശുദ്ധ ഖുര്‍ആന്‍ അല്‍ഹുജറാത്ത്‌ 9, അന്നിസാഅ്‌ 58, അല്‍മാഇദ 8 തുടങ്ങിയ ആയത്തുകളില്‍ വിശദീകരിക്കുന്നുണ്ട്‌. ഈ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടണം. കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഇന്ന്‌ വ്യത്യസ്‌ത ആദര്‍ശങ്ങളും നയനിലപാടുകളുമുള്ള ഒരുപാട്‌ സംഘടനകളും അവക്ക്‌ എ ടു സെഡ്‌ വരെയുള്ള ഗ്രൂപ്പുകളും ഉപഗ്രൂപ്പുകളുമുണ്ട്‌. പലതും പരസ്‌പരം ഏറ്റുമുട്ടലിന്റെ വഴിയിലാണ്‌. ഏതാണ്ട്‌ എല്ലാ മഹല്ലുകളിലും ഇവയില്‍ പലതിനും വേരുകളുമുണ്ട്‌. നാട്ടിലെ പള്ളികളും അനുബന്ധ സ്ഥാപനങ്ങളും നമ്മുടെ വരുതിയില്‍ നിലകൊള്ളണമെന്ന ചിന്ത എല്ലാ വിഭാഗങ്ങള്‍ക്കുമുണ്ടാവാം. അതുകൊണ്ട്‌ എല്ലാവരെയും പരമാവധി യോജിപ്പിക്കാവുന്ന ഒരു സമീപനമായിരിക്കണം പള്ളികളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും നടത്തിപ്പിന്റെ വിഷയത്തില്‍ സ്വീകരിക്കേണ്ടത്‌. സ്ഥാപനങ്ങളിലെ ജീവനക്കാരും ഇതേ സമീപനം സ്വീകരിച്ചവരാവണം. വ്യക്തി വൈരാഗ്യങ്ങള്‍, ഗ്രൂപ്പ്‌ വടംവലികള്‍, അധികാര മോഹങ്ങള്‍ എന്നിവ പവിത്രമായ സ്ഥാപനങ്ങളുടെയും മഹല്ലുകളുടെയും തീരാ ശാപമായി മാറുന്ന അവസ്ഥ പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിയണം. മഹല്ലിന്റെ നാനാത്വത്തില്‍ ഏകത്വം നശിപ്പിക്കുന്ന രൂപത്തിലുള്ള കുറ്റപ്പെടുത്തലുകള്‍, നോട്ടീസുകള്‍, പ്രസ്‌താവനകള്‍, പ്രചാരണങ്ങള്‍ എന്നിവ ഒരു ഭാഗത്ത്‌ നിന്നും ഉണ്ടാവാതിരിക്കാന്‍ മഹല്ല്‌ നേതൃത്വവും സംഘടനാ നേതൃത്വവും തമ്മില്‍ നല്ല ബന്ധം നിലനിര്‍ത്തണം. മഹല്ലിന്റെ അധികാരം ഒരു സംഘടനയെയും ഏല്‍പിക്കരുത്‌. അതോടൊപ്പം ഓരോ സംഘടനയുടെയും മറ്റുള്ളവര്‍ക്കും ഉള്‍ക്കൊള്ളാനാവുന്ന പ്രവര്‍ത്തനങ്ങള്‍ പള്ളിയിലും അനുബന്ധ സ്ഥാപനങ്ങളിലും വെച്ച്‌ സംഘടിപ്പിക്കാനുള്ള അവസരങ്ങളുണ്ടാവണം. ഇത്‌ പരസ്‌പരം അറിയാനും അടുക്കാനും വഴി തുറന്നിടും. മണിക്കൂറുകള്‍ പരസ്‌പരം തെറിപറയാനുപയോഗിക്കുന്നവര്‍ മിനിറ്റുകള്‍ പരസ്‌പരം അറിയാന്‍ ഉപയോഗിച്ചാല്‍ തീര്‍ക്കാവുന്നതേയുള്ളൂ സംഘടനകള്‍ക്കിടയിലെ ഒരുപാട്‌ പ്രശ്‌നങ്ങള്‍. പള്ളികളില്‍ നിന്ന്‌ ഓഫീസുകളിലേക്കും ഗ്രൂപ്പ്‌ കേന്ദ്രങ്ങളിലേക്കുമുള്ള കൂട്‌ മാറ്റം വിഭാഗീയതയും വിദ്വേഷവും അധികരിപ്പിക്കാനേ സഹായകമാവൂ. മഹല്ലിന്‌ കീഴില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ എല്ലാ വിഭാഗങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഉറപ്പ്‌ വരുത്തണം. നമ്മുടെ മഹല്ല്‌ നിവാസികള്‍ക്കിടയിലുള്ള ഒരു പ്രശ്‌നത്തിലും പോലീസും കോടതിയും രാഷ്‌ട്രീയക്കാരും മറ്റു മതസ്ഥരും ഇടപെടേണ്ട ഒരവസ്ഥയില്ലാതെ സൂക്ഷിക്കേണ്ടത്‌ മഹല്ല്‌ നേതൃത്വത്തിന്റെ ബാധ്യതയാണ്‌. 4. ക്ഷേമ പ്രവര്‍ത്തനങ്ങള്‍: ദുര്‍ബലരും അശരണരുമായ ആളുകളെ ഇന്ന്‌ എല്ലാവും വിസ്‌മരിച്ചിരിക്കുകയാണ്‌. മഹല്ലിന്റെ സജീവ ശ്രദ്ധ എപ്പോഴും ആ നാട്ടിലെ ഇത്തരക്കാരിലായിരിക്കണം. പക്ഷേ, മാസത്തില്‍ വരിസംഖ്യ പിരിച്ച്‌ പള്ളി ജീവനക്കാര്‍ക്ക്‌ ശമ്പളം കൊടുക്കുന്നതില്‍ അവസാനിപ്പിച്ചിരിക്കുകയാണ്‌ ഇന്ന്‌ നമ്മുടെ മഹല്ലുകളുടെ പ്രവര്‍ത്തനം. മഹല്ല്‌ ലെറ്റര്‍പാഡില്‍ യാചനക്കുള്ള അംഗീകാരപത്രം തയാറാക്കി സീലും വെച്ച്‌ നല്‍കുന്നതോടെ അവസാനിച്ചു പല മഹല്ലുകളുടെയും സാധു സംരക്ഷണ പ്രവര്‍ത്തനം. വിശുദ്ധ ഖുര്‍ആന്‍ 70:24,25, 107:1-3, 89:17-20, 51:19, 74:39-44 തുടങ്ങിയ വചനങ്ങള്‍ സാധു സംരക്ഷണത്തിന്റെ പ്രാധാന്യവും അത്‌ ഉപേക്ഷിക്കുന്നതിന്റെ ശിക്ഷയും ഊന്നിപ്പറയുന്നതായി കാണാം. മഹാനായ റസൂല്‍ തിരുമേനി(സ) പ്രാധാന്യം കല്‍പിച്ച ഒരു പ്രധാന വിഷയം തന്നെ പാവപ്പെട്ടവരുടെ വിശപ്പും അനാഥകളുടെയും വിധവകളുടെയും അഗതികളുടെയും സംരക്ഷണവുമായിരുന്നു. ഇന്നത്തെ മഹല്ലുകള്‍ വലിയവരുടെ നിയന്ത്രണത്തിലുള്ള വലിയ സ്ഥാപനങ്ങളാണെങ്കിലും നിസ്സാര പ്രശ്‌നങ്ങള്‍ക്കു പോലും പാവപ്പെട്ടവര്‍ക്ക്‌ പലിശ സ്ഥാപനങ്ങളെ ആശ്രയിക്കലല്ലാതെ മാര്‍ഗമില്ലെന്നതാണ്‌ വസ്‌തുത. ഘട്ടം ഘട്ടമായി ഓരോ മഹല്ലിലെയും പാവങ്ങളെ സ്വയം പര്യാപ്‌തതയിലേക്കും സാമ്പത്തിക പുരോഗതിയിലേക്കും നയിക്കാന്‍ എന്തൊക്കെ ചെയ്യണമെന്നതിനെ പറ്റി മഹല്ലിന്റെ ഉത്തരവാദപ്പെട്ടവര്‍ക്ക്‌ വ്യക്തമായ ബോധവും പദ്ധതികളുമുണ്ടാവണം. മഹല്ലിലെ സകാത്ത്‌ സംവിധാനം കാര്യക്ഷമമായി ഉപയോഗപ്പെടുത്തിയാല്‍ അവസാനിക്കുന്നതേയുള്ളൂ മഹല്ലിലെ ദാരിദ്ര്യ പ്രശ്‌നം. സകാത്ത്‌ കൊടുക്കാനും വാങ്ങാനും അര്‍ഹരായവരുടെ ലിസ്റ്റ്‌ തയാറാക്കി അത്‌ ശരിയായ രൂപത്തില്‍ വേണ്ടപ്പെട്ടവര്‍ക്ക്‌ എത്തിച്ചാല്‍ ഖലീഫാ ഉമറിന്റെ കാലത്ത്‌ സകാത്ത്‌ വാങ്ങാന്‍ ആളില്ലാത്തവിധം സ്വയം പര്യാപ്‌തരായതുപോലെയുള്ള അനുഭവങ്ങള്‍ നമ്മുടെ മഹല്ലുകളിലും ഉണ്ടാവും. കര്‍മശാസ്‌ത്ര ഗ്രന്ഥങ്ങള്‍ അവലംബിച്ച്‌ കമ്മിറ്റി മുഖേനയുള്ള സകാത്ത്‌ വിതരണവും ശേഖരണവും അംഗീകരിക്കാത്തവര്‍ക്കും ഒരു വക്കീലിനെ നിയമിച്ച്‌ കൊണ്ട്‌ സകാത്ത്‌ അര്‍ഹര്‍ക്ക്‌ അര്‍ഹമായ രൂപത്തില്‍ നല്‍കുന്ന സംവിധാനം കര്‍മശാസ്‌ത്ര ഗ്രന്ഥങ്ങള്‍ അംഗീകരിക്കുന്നുണ്ട്‌. ഇതനുസരിച്ച്‌ മഹല്ല്‌ ഖാദിയോ ഖത്വീബോ മഹല്ലിന്റെ പ്രസിഡന്റോ സെക്രട്ടറിയോ വക്കീലായി നിശ്ചയിക്കപ്പെടുകയും മഹല്ലിലെ യോഗ്യരെ കണ്ടെത്തി കാര്യം നിര്‍വഹിക്കുകയും ചെയ്യാമല്ലോ. നമ്മുടെ മഹല്ലുകളിലെ ഇന്നത്തെ സാമ്പത്തിക ഞെരുക്കം സകാത്ത്‌ കാര്യക്ഷമമായി നടപ്പിലാക്കുന്നതിലൂടെ പരിഹരിക്കാവുന്നതേയുള്ളൂ. മഹല്ലിന്റെയും മഹല്ല്‌ നിവാസികളുടെയും സാമ്പത്തിക ഭദ്രതക്കാവശ്യമായ ഒരുപാട്‌ പ്രവര്‍ത്തനങ്ങള്‍ മഹല്ലിന്‌ നേതൃത്വം കൊടുത്ത്‌ നടപ്പാക്കാവുന്നതാണ്‌. ആവശ്യങ്ങള്‍ക്കും അനാവശ്യങ്ങള്‍ക്കുമായി മഹല്ല്‌ നിവാസികള്‍ ചെലവഴിക്കുന്ന ലക്ഷങ്ങള്‍ അന്യ വ്യാപാരികള്‍ ചൂഷണം ചെയ്യുന്നത്‌ തടഞ്ഞ്‌ മഹല്ലില്‍ തന്നെ അത്‌ കറങ്ങുന്നതിനനുയോജ്യമായ വഴികള്‍ കണ്ടെത്തുക, മഹല്ല്‌ നിവാസികളില്‍ നിന്ന്‌ പ്രത്യേകിച്ച്‌, അവരിലെ പ്രവാസികളായവരില്‍ നിന്ന്‌ നിക്ഷേപങ്ങള്‍ സ്വീകരിച്ച്‌ ന്യായ വിലക്കുള്ള കടകള്‍ തുടങ്ങിയും മറ്റും അവര്‍ക്കാവശ്യമായതൊക്കെ വീടുകളിലേക്ക്‌ എത്തിക്കാവുന്ന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക. പരസ്യങ്ങളിലൂടെയും മറ്റു ബിസിനസ്‌ തന്ത്രങ്ങളിലൂടെയും പ്രലോഭിതരായി അനാവശ്യങ്ങള്‍ വാരിക്കൂട്ടുന്ന അവസ്ഥയില്‍നിന്ന്‌ തടയിടാന്‍ ഇതുവഴി സാധിച്ചേക്കാം. സാമ്പത്തിക ഭദ്രതയുള്ള മഹല്ലുകള്‍ക്ക്‌ ഷോപ്പിംഗ്‌ കോംപ്ലക്‌സുകള്‍, കല്യാണ മണ്ഡപങ്ങള്‍, ഹോസ്‌പിറ്റലുകള്‍ തുടങ്ങിയവ സ്ഥാപിച്ച്‌ വരുമാന വഴികള്‍ കണ്ടെത്താം. ലൈറ്റ്‌ & സൗണ്ട്‌, വാഹനങ്ങള്‍, മറ്റു വാടക വസ്‌തുക്കള്‍ ഇവയൊക്കെ പല മഹല്ലുകള്‍ക്ക്‌ കീഴില്‍ ഇന്ന്‌ വ്യാപകമാണ്‌. ഇസ്‌ലാം അനുവദിക്കുന്ന രൂപത്തിലുള്ള കുറികള്‍, പലിശരഹിത നിധികള്‍ തുടങ്ങിയവ മഹല്ല്‌ കമ്മിറ്റികളുടെ നിയന്ത്രണത്തില്‍ നടന്നുവന്നാല്‍, മഹല്ല്‌ നിവാസികള്‍ക്കതൊരു ധനസമ്പാദന മാര്‍ഗമാവുകയും പലിശയുടെ നീരാളിപിടിത്തത്തില്‍നിന്ന്‌ ഒരളവോളം അവരെ രക്ഷപ്പെടുത്താന്‍ സഹായകമാവുകയും ചെയ്യും. സ്ഥലങ്ങള്‍ വാങ്ങിച്ച്‌ ചുരുങ്ങിയരൂപത്തില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ച്‌ നല്‍കാനായാല്‍ ഭവനനിര്‍മാണ രംഗത്തെ ചൂഷണങ്ങളില്‍നിന്ന്‌ രക്ഷിക്കാനും സാധിക്കും. പഴയകാലം മുതല്‍ നിലവിലുള്ള പിടിയരി, വരിസംഖ്യ തുടങ്ങിയവ മഹല്ല്‌ നിവാസികള്‍ക്ക്‌ പള്ളിയുമായുള്ള മാനസിക ബന്ധം നിലനിര്‍ത്താനും അവകാശ ബോധം വളര്‍ത്താനും സഹായകമാണ്‌. ഇനിയും ഓരോ പ്രദേശങ്ങളുടെയും അവസ്ഥകള്‍ പരിഗണിച്ച്‌ വരുമാന വഴികള്‍ കണ്ടെത്താവുന്നതാണ്‌. ഓരോ മഹല്ലുകള്‍ക്കും ആവശ്യമായ വരുമാനം അതത്‌ മഹല്ലുകളില്‍ നിന്നുതന്നെ ഉണ്ടാക്കാന്‍ സാധിക്കണം. മഹല്ലിലെ മുഴുവന്‍ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെയും മേല്‍നോട്ടം വഹിക്കേണ്ടവരാണ്‌ ഖത്വീബുമാര്‍. മഹല്ലിലെ മുഴുവന്‍ വ്യക്തികളുമായും നല്ല ബന്ധം സ്ഥാപിക്കാനും അവരിലേക്കിറങ്ങിച്ചെന്ന്‌ അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനും ഖത്വീബിന്‌ കഴിയണം. ആവശ്യമായ സമയത്ത്‌ ആവശ്യമായ നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കി അഭിപ്രായ ഭിന്നതകള്‍ ലഘൂകരിച്ച്‌ യോജിപ്പിന്റെ പാതയിലേക്ക്‌ മഹല്ല്‌ നിവാസികളെ നയിക്കേണ്ടത്‌ ഖത്വീബാണ്‌. ഖത്വീബ്‌ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വാലാവുന്ന അവസ്ഥ മഹല്ലില്‍ പ്രശ്‌നങ്ങള്‍ക്ക്‌ വഴിമരുന്നിടും. പല മഹല്ലുകളിലും പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നതില്‍ ഖത്വീബിന്റെ വിഭാഗീയത കാരണമാവാറുണ്ട്‌. മഹല്ല്‌ നിവാസികള്‍ക്കിടയിലെ വിഭാഗീയത ഒരു യാഥാര്‍ഥ്യമാണ്‌. അതിനെ അവഗണിച്ചുകൊണ്ടുള്ള ഏത്‌ സമീപനവും അപകടമാണ്‌. വിയോജിപ്പിന്‌ കാരണമാകുന്ന എല്ലാ പ്രവര്‍ത്തനങ്ങളില്‍നിന്നും ഖത്വീബ്‌ ഒഴിഞ്ഞുനില്‍ക്കുന്നതാണ്‌ ബുദ്ധി. സഹകരിക്കാവുന്ന മേഖലകളില്‍ പരമാവധി എല്ലാ സംഘടനകളുമായി സഹകരിക്കാനും സാധിച്ചാല്‍ സംഘടനകളെ ഖത്വീബിന്റെ വരുതിയില്‍ നിര്‍ത്താനായേക്കും. ആവശ്യമായ മത-ഭൗതിക വിദ്യയും മഹല്ല്‌ അംഗങ്ങളില്‍ നല്ല മനസ്ഥിതിയും ഖത്വീബിന്‌ അനിവാര്യമാണ്‌. മഹല്ല്‌ കമ്മിറ്റിയുമായി ഏറ്റുമുട്ടുന്ന അവസ്ഥ ഒരിക്കലുമുണ്ടാവരുത്‌. കമ്മിറ്റിയുടെ അധികാരത്തെയോ സേവനങ്ങളെയോ അവമതിക്കുന്ന രൂപത്തിലുള്ള വാക്കും പ്രവൃത്തിയും ഒരിക്കലും ഉണ്ടാവരുത്‌. ഒരു ജീവനക്കാരന്‍ എന്നതിലുപരി മഹല്ലിന്റെ ആത്മീയ നേതൃത്വം എന്ന രൂപത്തില്‍ ഖത്വീബിനെ വിലയിരുത്താന്‍ ഉത്തരവാദപ്പെട്ടവര്‍ക്കും കഴിയണം. മഹല്ല്‌ ഖത്വീബുമാരോടുള്ള പല കമ്മിറ്റികളുടെയും സമീപനം കാര്‍ക്കശ്യത്തിന്റെ രൂപത്തിലാണ്‌. ഇതിന്‌ കാര്യമായ മാറ്റം അനിവാര്യമാണ്‌. ഇന്ന്‌ ഏറ്റവും കുറഞ്ഞ വേതനം പറ്റുന്നവര്‍ ഒരുപക്ഷേ മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട്‌ സേവനം ചെയ്യുന്നവരാണ്‌. കേരളത്തിലെ എല്ലാ മത വിഭാഗങ്ങളുടെ സ്ഥാപനങ്ങളിലും ഏറെക്കുറെ ഈ വിഷയത്തില്‍ ഇതേ സമീപനം തന്നെയാണ്‌. അതുകൊണ്ട്‌ കഴിവും യോഗ്യതയുമുള്ളവര്‍ ഈ മേഖലയില്‍ നിന്ന്‌ സലാം പറഞ്ഞ്‌ പിരിയുകയും പണം ചുരത്തുന്ന മറ്റു വഴികള്‍ തേടിപ്പോവുകയും ചെയ്‌തുകൊണ്ടിരിക്കുന്നു. അവിദഗ്‌ധരായ ആളുകള്‍ കുറഞ്ഞ വേതനത്തിന്‌ ആ സ്ഥാനത്ത്‌ കയറി പറ്റുന്നു. പല മഹല്ലുകളുടെയും സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മുമ്പില്‍ ഇതൊരു വലിയ തടസ്സമാണിന്ന്‌. പലരും ഒരു സൈഡ്‌ ബിസിനസായി ഈ മേഖല ഉപയോഗപ്പെടുത്തുന്നു. മറ്റു ജോലികളില്‍ നിന്ന്‌ ഒഴിവുള്ള സമയം ഉപയോഗപ്പെടുത്താനുള്ള വഴിയാണവര്‍ക്കിത്‌. ആഴ്‌ചയിലൊരിക്കല്‍ വന്ന്‌ റെഡിമെയ്‌ഡ്‌ ഖുത്വ്‌ബ നിര്‍വഹിക്കുന്നവര്‍ക്ക്‌ സമൂഹത്തിന്റെ മനോഗതി അറിയാനും അവരുടെ പ്രശ്‌നങ്ങളിലിടപെടാനുമാവില്ല. മുഴുവന്‍ സമയവും ബുദ്ധിയും അധ്വാനവും കഴിയും പൂര്‍ണമായി ഉപയോഗപ്പെടുത്തേണ്ട മേഖലയാണിത്‌. സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ സ്വന്തം പ്രശ്‌നങ്ങളായി കാണാനും സ്വന്തത്തേക്കാള്‍ സമൂഹത്തിന്‌ മുഖ്യ പരിഗണന നല്‍കാനും ഒരു മഹല്ല്‌ ഖത്വീബിന്‌ -ഇമാമിന്‌ സാധിക്കണം.