Powered By Blogger

ചേറൂര്‍തോടിനോട് ചാരിയുള്ള എന്‍റെ കൃഷി സ്ഥലം.

ഭക്ഷ്യയോഗ്യമായ ഫലം തരുന്നതും സാധാരണയായി കണ്ടുവരുന്നതുമായ ഒരു സസ്യമാണ്‌ വാഴ. വലിപ്പമുള്ള ഇലകളും സാമാന്യം നീളവുമുള്ള വാഴ ചിലപ്പോൾ ഒരു വൃക്ഷമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്‌. വാഴയുടെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ്‌. വാഴയുടെ പാകമാവാത്ത പച്ച നിറത്തിൽ കാണപ്പെടുന്ന ഫലം കായ്‌ എന്നും, പഴുത്ത്‌ മഞ്ഞ നിറത്തിൽ കാണുന്ന ഫലം പഴം എന്നും സാധാരണ അറിയപ്പെടുന്നു. വിവിധ ഇനം വാഴകൾ സാധാരണയായി കൃഷിചെയ്യാൻ ഉപയോഗിക്കാറുണ്ട്‌. വാഴയുടെ വിവിധ ഇനങ്ങൾ അലങ്കാര ചെടികളായും വെച്ചുപിടിപ്പിക്കാറുണ്ട്‌. തെക്ക്‌-കിഴക്കൻ ഏഷ്യയാണ്‌ വാഴയുടെ ജന്മദേശമെങ്കിലും ഉഷ്ണമേഖലാപ്രദേശങ്ങളിൽ ധാരാളം കൃഷിചെയ്തുവരുന്നു. ഉഷ്ണമേഖലയിലെ ഈർപ്പമുള്ള താഴ്ന്ന പ്രദേശങ്ങളിൽ കൃഷിക്കനുയോജ്യമായ സസ്യമാണ്‌ വാഴ. വാഴയുടെ ചുവട്ടിൽ നിന്നും കിളിർത്തുവരുന്ന ഭാഗമായ‌ കന്നാണ്‌ സാധാരണ കൃഷിയാവശ്യത്തിനായി ഉപയോഗിക്കാറുള്ളത്‌. വാഴയുടെ നടീൽവസ്തുവിനെ വാഴക്കന്ന് എന്നാണ്‌ അറിയപ്പെടുന്നത്. രോഗകീടബാധകളില്ലാത്ത തോട്ടങ്ങളിൽ നിന്നുമാണ്‌ നടുന്നതിനായി വാഴക്കന്നുകൾ ശേഖരിക്കുന്നത്. വലിയ വാഴയുടെ ചുവട്ടിൽ നിന്നും കിളിർത്തുവരുന്ന മൂന്ന് നാലുമാസം പ്രായമുള്ള സൂചിക്കന്നുകളാണ്‌ നടുന്നതിനായി ശേഖരിക്കുന്നത്. നേന്ത്രൻ ഇനങ്ങളുടെ മാണത്തിനു മുകളിൽ ഏകദേശം 15-20 സെന്റീമീറ്റർ നീളത്തിൽ തണ്ടു നിർത്തി ബാക്കി മുറിച്ചുമാറ്റിയതിനുശേഷം വേരുകൾ നീക്കം ചെയ്ത് ചാരം ചേർത്ത ചാണകക്കുഴമ്പിൽ മുക്കിയെടുത്ത് മൂന്നുനാലു ദിവസം തണലിൽ ഉണക്കേണ്ടതാണ്‌. നടുന്നതിന്‌ മുൻപ് 15 ദിവസം വരെയെങ്കിലും തണലിൽ തന്നെ സൂക്ഷിക്കുകയും വേണം. നാല് തരം വാഴപ്പഴങ്ങൾ വാഴയുടെ പാകമായ ഫലത്തെ വാഴപ്പഴം എന്നു വിളിക്കുന്നു. സാധാരണയായി മഞ്ഞ നിറത്തിലുള്ള ആവരണമായ വാഴത്തൊലിയാൽ പൊതിഞ്ഞാണ്‌ കാണപ്പെടുന്നത്‌. ചില ഇനങ്ങളിൽ തവിട്ട്‌ നിറത്തിലും പാടല നിറത്തിലും കാണപ്പെടുന്നു. വാഴപ്പഴം ജീവകം എ, ജീവകം ബി-6. ജീവകം സി, മാംസ്യം എന്നിവയാൽ സമൃദ്ധമാണ്‌. വാഴപ്പഴത്തിനുള്ളിൽ കാണപ്പെടുന്ന കറുത്ത തരികൾ പൂർണ്ണമായും വിത്തുകളാവാത്ത അണ്ഡങ്ങളുടെ ശേഷിപ്പുകളാണ്‌, ഇത്‌ വാഴയുടെ വിത്ത്‌ എന്നറിയപ്പെടുന്നു. ഇവ വാഴക്കന്ന് ഉൽപാദിപ്പിക്കാൻ ഉപയോഗിക്കാറില്ല. വാഴയിലയിൽ ഒരു സദ്യ വിശേഷാവസരങ്ങളിൽ കേരളീയർ വാഴയിലയിൽ ഭക്ഷണം കഴിക്കുന്നു. അട, ചക്ക പലഹാരം എന്ന ചക്കയട എന്നിവ ഉണ്ടാക്കുന്നതു വാഴയിലയിലാണ്‌. ആയുർവേദത്തിൽ പല ചികിൽസകളും ഇതിൽ കിടത്തിയാണ്‌ ചെയ്യുന്നത്. ഹിന്ദുക്കൾ ശവശരീരം വാഴയിലയിൽ കിടത്തുന്നു. വാഴയുടെ മധ്യഭാഗത്തുള്ള നല്ല വെളുത്ത നിറമുള്ള ഭാഗമാണ് പിണ്ടി. ഇത് ഭക്ഷ്യയോഗ്യമാണ്. പിണ്ടികൊണ്ടുണ്ടാക്കിയ തോരൻ കേരള ഗൃഹങ്ങളിൽ സാധാരണ ഉണ്ടാക്കാറുള്ള വിഭവമാണ്. പിണ്ടിയ്ക്ക് വയറിനെ ശുദ്ധീകരിക്കാനുള്ള കഴിവുണ്ട്. വാഴയുടെ പോളയോട് ചേർന്നുള്ള ഉണങ്ങിയ നാര് താൽകാലിക ആവശ്യത്തിന് കയറിനു പകരം ഉപയോഗിക്കാറുണ്ട്. വാഴപ്പോളകൾ കീറി ഉണക്കിയും വാഴനാര് തയ്യാറാക്കുന്നു. ഇങ്ങനെ എടുക്കുന്ന വാഴനാര്‌ ഉപയോഗിച്ച് ബാഗുകൾ, തടുക്കുകൾ, അലങ്കാര വസ്തുക്കൾ, ഉടുപ്പുകൾ എന്നിവവരെ ഉണ്ടാക്കുന്നുണ്ട്[1]. ആദ്യപടിയായി നാര്‌ വേർതിരിച്ചെടുക്കുന്നു. ഒന്നോ രണ്ടോ പുറം പോളകൾ നീക്കം ചെയ്ത് ബാക്കിയുള്ള പോളകൾ ഇളക്കി ഏകദേശം അര മീറ്റർ നീളത്തിൽ മുറിച്ച്; ഇരുമ്പുകൊണ്ട് നിർമ്മിച്ച പ്രത്യേകതരം ആയുധം കൊണ്ട് ബലമായി ചീകി നാര്‌ വേർപെടുത്തി എടുക്കുന്നു. പോളകളുടെ അകവശമാണ്‌ ഇത്തരത്തിൽ ചീകുന്നത്. ഇങ്ങനെ വേർതിരിച്ച് എടുത്തിരിക്കുന്ന നാരുകൾ തണലത്ത് നിരത്തി ഉണക്കി സൂക്ഷിക്കുന്നു. കയറിനെപ്പോലെ വാഴനാരിലും നിറം പിടിപ്പിക്കാം. ഒരു കിലോ നാരിൽ ഏകദേശം 25 ഗ്രാം മുതൽ 30 ഗ്രാം വരെ നിറം വേണ്ടിവരും. നാര്‌ നിറം ചേർക്കുന്നതിന്‌ രണ്ട് മണിക്കൂർ മുൻപ് വെള്ളത്തിലിട്ടു വയ്ക്കുന്നു. അതിനുശേഷം വെള്ളത്തിൽ നിന്നും എടുത്ത്; നാര്‌ മുങ്ങിക്കിടക്കാൻ പാകത്തിൽ നിറം ചേർത്ത വെള്ളത്തിൽ ഇട്ടു രണ്ടു മണിക്കൂർ ചൂടാക്കുന്നു. അതിൽ നിന്നും പുറത്തെടുത്ത് വീണ്ടും വെള്ളത്തിൽ കഴുകി തണലത്ത് ഉണക്കാൻ ഇടുന്നു. വാഴനാര്‌ സംസ്കരണത്തിന്‌ പരിശീലനം തൃശ്ശൂരിലെ കണ്ണാറ വാഴ ഗവേഷണകേന്ദ്രത്തിലും ഖാദി ആൻഡ് വില്ലേജ് ഇൻഡസ്റ്റ്റീസിലും നൽകപ്പെടുന്നുണ്ട് ദഹനശക്തി കൂട്ടുന്നതിനുള്ള പ്രധാന വിഭവമാണ്‌ വാഴപ്പഴം. വാഴപ്പിണ്ടി ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ അർശസ്‌ എന്ന അസുഖത്തിന്‌ ആശ്വാസം ഉണ്ടാകും. കൂടാതെ വയറ് ശുദ്ധീകരിക്കുന്നതിനും വാഴപ്പിണ്ടികൊണ്ടുള്ള ആഹാരം സഹായിക്കും. വാഴയുടെ പൂവ് കഴിക്കുന്നത് അമിതമായി മൂത്രംപോകുന്നത് തടയുന്നു. വിളഞ്ഞ് പാകമായ ഏത്തക്ക ഉണക്കിപ്പൊടിച്ചത് പാലിൽ കലക്കി നൽകിയാൽ കുട്ടികൾക്കുണ്ടാകുന്ന വയറിളക്കം, ഗ്രഹണി മുതലായ അസുഖങ്ങൾ മാറും. കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനും സഹായിക്കും വാഴയിലയും വാഴത്തണ്ടും കരിച്ചുണ്ടാക്കുന്ന ചാരം ശീതപിത്തം (സ്കർ‌വി), അമ്ളത, നെഞ്ചെരിച്ചിൽ, വിരബാധ എന്നിവയെ ശമിപ്പിക്കുന്നു. വാഴമാണം പിത്തം, ശീതപിത്തം, തൊണ്ടവീക്കം, മദ്യപാനശീലം എന്നിവയുടെ ചികിൽസക്ക് നൽകുന്നു. കുടൽ വ്രണം മാറാൻ ഏത്തയ്ക്കാ പൊടി പതിവായി കഴിച്ചാൽ മതി. അധികം പഴുക്കാത്ത ഏത്തയ്ക്ക അതിരാവിലെ വെറും വയറ്റിൽ കഴിക്കുന്നത് പ്രത്യുത്പാദന ശേഷി കൂട്ടുമെന്നു പറയുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ