Powered By Blogger

കാലം പിന്നിട്ട കാല്‍പ്പാടുകള്‍ "

പടിയിറങ്ങിപോയതില്‍ പിന്നെ കണ്ടില്ലല്ലോ എന്ന പരിഭവം പറയല്ലേ എന്‍റെ വിദ്യാലയമേ. അല്ലെങ്കിലും ഓര്‍മ്മകള്‍ക്കുണ്ടോ പടിയിറക്കം. ഇത്ഞാന്‍ പഠിച്ച പള്ളിക്കൂടം(G M L P. SCHOOL CHERUR) എന്നിലേക്ക് വിജ്ഞാനം പകര്‍ന്ന്തന്ന വിദ്യാലയം.ഞാന്‍ ഓര്‍ക്കയാണ്,ഈ തിരുമുറ്റത്ത് ഓടിയും ചാടിയും കളിച്ചും ചിരിച്ചും നടന്നിരുന്ന ആ ബാല്യകാലം.ഇനി ഒരിക്കലെങ്കിലും തിരിച്ചു വന്നെങ്കില്‍. വെറുതെയാണെങ്കിലും ഞാന്‍ ആശിച്ച്പോകുകയാണ് ഈ നിമിഷം.എന്‍റെ ഗുരുക്കന്മാര്‍,എന്‍റെ കുട്ടുകാര്‍, എന്‍റെ പ്രണയിനി എല്ലാവരും എവിടെയാണ്?.അവരില്‍ ആരൊക്കെ ഈ ഭുമിലോകത്ത് ജീവിച്ചിരിപ്പുണ്ട് ,ആരൊക്കെ ഈലോകത്ത് നിന്ന് എന്നന്നേക്കുമായി വിടവാങ്ങി , എനിക്കറിയില്ല. ഈ നിമിഷം ഞാന്‍ അവരെയൊക്കെ ഓര്‍ക്കുകയാണ് എന്റെ സ്കൂള്‍ ജീവിതത്തില്‍ ഓര്‍ത്തു വെക്കേണ്ടാതായിട്ടുള്ള സംഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. എല്ലാവരുടെയും സ്കൂള്‍ ജീവിതത്തില്‍ ഒത്തിരി മധുരമുള്ള ഓര്‍മ്മകള്‍ ഉണ്ടായിരിക്കാം, ചിലപ്പോള്‍ അതു നേരിയ നൊമ്പരം ഉളവാക്കുന്നതായിരിക്കും പിന്നീട് നമ്മള്‍ അതിനെക്കുറിച്ച് ഒക്കെ ഓര്‍ക്കുമ്പോള്‍ അറിയാതെ തന്നെ ആ കാല ഘട്ടത്തിലേയ്ക്ക് സഞ്ചരിക്കും . പഴയ ഓര്‍മ്മകള്‍ എല്ലാം പൊടിതട്ടിയെടുക്കും ചിലപ്പോള്‍ നമ്മള്‍ ഒക്കെ നമ്മുടെ പഴയ സൌഹ്രദങ്ങളെ എല്ലാം ഓര്‍ക്കും,ആ ഓര്‍മ്മകള്‍ എല്ലാം പിന്നീടുള്ള നമ്മുടെ ജീവിതത്തില്‍ പലരീതിയില്‍ സ്വാധീനിക്കപ്പെടും എന്റെ അനുഭവം അങ്ങനെയായിരുന്നു. ഇവിടെ എന്റെ സ്കൂള്‍ ജീവിതത്തില്‍ മനോഹരമായ ഓര്‍മ്മകള്‍ ഒന്നും ഇല്ലെങ്കിലും മനസ്സില്‍ എന്നും മായാതെ നില്‍ക്കുന്ന രണ്ടു സംഭവങ്ങള്‍ ആണ് . ഒരെണ്ണം എന്നും ചിരിക്കു വക നല്‍കുന്നതും മറ്റൊന്ന് എന്റെ മനസിനെ ഏറെ വേദനിപ്പിക്കുന്നതും ആണ്. പക്വതയില്ലാത്ത പ്രായത്തില്‍ സംഭവിച്ച കാര്യങ്ങള്‍ ആണ് രണ്ടും. പക്ഷേ അതിന്റെ അനന്തരഫലം എന്താകും എന്നൊന്നും അന്ന് ആലോചിച്ചിരുന്നില്ല. ചേറൂരിലെ G M L P സ്കൂളിലെ എന്റെ പഠനകാലം .നാലു വരെ ഒപ്പം പഠിച്ച കൂട്ടുകാര്‍ എല്ലാം പല ഡിവിഷനു കളിലെയ്ക്ക് മാറിപ്പോയിരുന്നു. കുറച്ചു പേര്‍ മാത്രം ആയിരുന്നു എന്റെ കൂടെയുണ്ടായിരുന്നത്. പുതിയ ക്ലാസ്സില്‍ വെച്ചു എനിക്കു കുറെ പുതിയ കൂട്ടുകാരെ കിട്ടി ഹംസ അലവികുട്ടി പത്മനാഭന്‍ സലാം അങ്ങിനെ കുറെ ആളുകള്‍ ഉണ്ടായിരിന്നു. ഇവരോടെല്ലാം ഇപ്പോഴും ഞാന്‍ ബന്ധം തുടരുന്നുണ്ട് . ഇവരൊക്കെ ഇപ്പോള്‍ പലസ്ഥലങ്ങളില്‍ ആണ് എങ്കിലും ഒപ്പം പഠിച്ചവരുമായുള്ള ബന്ധം ഇന്നും സൂക്ഷിക്കുന്നു. അഞ്ചാം ക്ലാസ്സില്‍ എനിക്കു ഏറ്റവും അടുപ്പം ഉള്ള കൂട്ടുകാരന്‍ ഹംസ യായിരുന്നു. ചേറൂര്‍ സ്കൂള്‍ ജീവിതത്തില്‍ എനിക്കു ആദ്യമായി കിട്ടിയ കൂട്ടുകാരന് ‍ഞങ്ങള്‍ ഒരുമിച്ചായിരുന്നു സ്കൂളിലേക്കുള്ള വരവും പോക്കും.ഞങ്ങളുടെ ബന്ധം തുടര്‍ന്ന് പോകുന്നു. സ്കൂള്‍ ജീവിതത്തില്‍ എന്നും ഓര്‍മയില്‍ സൂക്ഷിക്കുന്ന രസകരമായ സംഭവങ്ങളും എന്റെ മനസിനെ ഏറെ വേദനിപ്പിക്കുന്നതുംമായ സംഭവങ്ങളും കഴിഞ്ഞുപോയിട്ടുണ്ട് അത് എന്‍റെ ക്ലാസിലെ അദ്ദ്യാപകന്‍ ഞ്ഞങ്ങള്‍ വിദ്ദ്യാര്‍തഥികളോടുള്ള സമീപനം പ്രത്തേക വിക്തികളില്‍ മാത്രംമായിരിന്നു ആ സംഭവങ്ങള്‍ ഇവിടെ വിശതീകരിക്കുന്നില്ല പക്ഷെ പുതുതലമുറക്ക് വേണ്ടി ഞാന്‍ എന്‍റെ മകന്‍ പഠിക്കുന്ന സ്കൂലിലെ അദ്ദ്യാപകന് എഴുതിയ കത്ത് ഇവിടെ സമര്‍പ്പിക്കുന്നു അബ്ദുറഹമാന്‍ തന്‍റെ മകന്‍ പഠിക്കുന്ന സ്കൂളിലെ അധ്യാപകനെഴുതിയ കത്തില്‍നിന്ന് എല്ലാ അധ്യാപകരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒന്ന് എങ്ങനെയായിരിക്കണം തന്‍റെ വിദ്ദ്യാര്‍ത്ഥി വളരേണ്ടത് എന്നതിനുള്ള വലിയ ഉത്തരം കവിത തുളുബുന്ന ഈ ചെറിയ കത്തില്‍ കാണാം എല്ലാ മനുഷ്യരും നീതിമാന്മാരല്ലന്നും എല്ലാവരും സതൃമുളളവരല്ലെന്നും അവന് പഠിക്കേണ്ടിവരും എനിക്ക്റിയാം പക്ഷെ ഓരോ തെമ്മാടിക്കും പകരമൊരു നായകനുണ്ടെന്നും ഓരോ സ്വാര്‍ത്ഥമതിയായ രാഷ്ട്രീയക്കാരനും പകരം അര്‍പ്പണബോധമുള്ള ഒരു നേതാവുണ്ടെന്നും അവനെ പഠിപ്പിക്കണം , എല്ലാ ശത്രുക്കള്‍ക്കുമപ്പുറം ഒരു സുഹൃത്തുണ്ടാവുമെന്ന് അവനെ പഠിപ്പിക്കുക , അസൂയയില്‍ നിന്നവനെ അകറ്റിനിര്‍ത്തുക , നിങ്ങള്‍ക്കാവുമെങ്കില്‍ നിശബ്ദമായ പൊട്ടിച്ചിരിയുടെ മൂലൃമവനെ പഠിപ്പിക്കുക , വഴക്കാളികളെയാണ് തോല്‍പിക്കാനെളുപ്പമെന്ന് അവന്‍റെ കാതുകളിലോതുക , പക്ഷേ അവന്‍റെ മാത്രമായ ലോകം അവന് നല്‍കണം , ശാന്തിയില്‍ മുങ്ങിയൊരു ലോകം , അവിടെയിരിന്ന് ആകാശത്തിലെ പക്ഷികളുടെയും പച്ചക്കുന്നിന്‍ചെരുവുകളിലെ പൂക്കളുടെ നിതാന്തവിസ്മയത്തെക്കുറിച്ചും അവന്‍ ചിന്തിക്കട്ടെ , സ്കൂളില്‍ തോല്‍കുന്നതാണ് ചതിച്ച് നേടുന്നതിനേക്കാള്‍ മാന്യമാണെന്ന് അവനെ പഠിപ്പിക്കുക , എല്ലാവരും തെറ്റാണെന്ന് തള്ളിപ്പറഞ്ഞാലും സ്വന്തം ആശയങ്ങളില്‍ വിശ്വസിക്കാനവനെ പഠിപ്പിക്കുക , മൃദുലരായ മനുഷൃരൊട് മൃദുലമാകാനും കഠിനരായവരോട് കഠിനമാകാനും പഠിപ്പിക്കുക , എല്ലാവരും ഘൊഷയാത്രയില്‍ അലിഞ്ഞുചെരുബോള്‍ ആള്‍കൂട്ടത്തെ പിന്തുടരാതിക്കാനുള്ള കരുത്ത് എന്‍റെ മകനേകുക , എല്ലാവരും പറയുന്നത് ശ്രദ്ദിക്കാനവനെ പഠിപ്പിക്കുക , പക്ഷേ നന്മയെ മാത്രം സ്വീകരിക്കാന്‍ പഠിപ്പിക്കുക , നിങ്ങള്‍ക്കാവുമെങ്കില്‍ ദുഃഖിതനായിരിക്കുബോള്‍ പൊട്ടിച്ചിരിക്കുന്നതെങ്ങനെയെന്നവനെ പഠിപ്പിക്കുക , കണ്ണീരില്‍ ലജ്ജിക്കാനോന്നുമില്ലെന്നും അവനെ പഠിപ്പിക്കുക , ദോഷൈകദൃക്കുകളെ ആട്ടിയകറ്റാനും അതിമധുരം പറയുന്നവരെ സൂക്ഷിക്കാനുമവനെ പഠിപ്പിക്കുക , സ്വന്തം ബുദ്ദിയും ശ്ക്തിയും ഏറ്റവും വില പറയുന്നവന് വില്‍ക്കാന്‍ അവനെ പഠിപ്പിക്കുക , പക്ഷേ സ്വന്തം ആത്മാവിനു ഹൃദയത്തിനു വിലയിടാതിരിക്കാനും ആര്‍ത്തലയ്ക്കുന്ന ആള്‍കൂട്ടത്തിന് നേരെ ചെവിയടച്ച്‌ വെച്ച് തനിക്ക് ശരിയാണെന്ന് തോന്നുന്ന കാര്യത്തില്‍ ഉറച്ച് വിശ്വസിക്കാനും അതിന് വേണ്ടി നിലകൊള്ളാനും പോരാടാനും അവനെ പഠിപ്പിക്കുക , അവനോട് മാന്യതയോടെ പെരുമാറുക , പക്ഷേ അമിത സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കരുത് , അഗ്നിയോടടുക്കുബോഴെ ഈടുറ്റ ലോഹ മുണ്ടാവുകയുള്ളൂ , അക്ഷമനായിരിക്കാനുള്ള ധൈരൃമവന് നല്‍കുക , ബുദ്ദിമാനായിരിക്കുവാനുള്ള ക്ഷമയവന് നല്‍കുക ,തന്നെക്കുറിച്ച് വലിയ രീതിയില്‍ ശ്വയം വിശ്വസിക്കാനവനെ പഠിപ്പിക്കുക , എന്നാല്‍ മാത്രമേ മനുഷ്യരില്‍ വലുതായ വിശ്വാസ മുണ്ടാവുകയുള്ളൂ , നിങ്ങള്‍ക്കെന്ത് ചെയ്യനാവുമെന്ന് ഞാന്‍ നോക്കട്ടെ എല്ലാത്തിനുപ്പുറം അവന്‍ എന്‍റെ അരുമായാണ് ഞാന്‍ അവനെ ഏറെ സ്നേഹിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ