Powered By Blogger

എന്‍റെ ഗ്രാമത്തിന്‍റെ ജലസ്രോതസായ ചേറൂര്‍ തോട്



ആയിരത്തി തൊള്ളായിരത്തി അറുപത്തിനാലില്‍ ഞാന്‍ ജനിച്ചു വീണ എന്‍റെ ഗ്രാമത്തിലേക്ക് സ്ഥിരമായി താമസത്തിനു എത്തുന്നത്. എന്‍റെ നാല്‍പത്തിമൂന്നാം വയസ്സിലാണ്. അതുവരെ ഗ്രാമത്തിനുപുറത്ത് ദേശാടനത്തിലായിരിന്നു.തുരുമ്പ് പിടിച്ച് പഴക്കം ചെന്ന ഓര്‍മകളിലെക്ക് ഒരു യാത്ര ഇത് മഴ. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, സന്തോഷത്തിന്റെ മഴക്കാലം.. ചേമ്പിലയില്‍ മിന്നുന്ന പളുങ്ക് തുള്ളികളെ തട്ടി തൂവി മഴവെള്ളത്തെ തട്ടി തെറിപ്പിച് നാം നടന്ന ഇടവഴികളിലൂടെ ഒരു തിരിച്ചു നടക്കല്‍.. ആരോടും പറയാതെ.. ഒരു മണ്ണ്തരിയെ പോലും ഉണര്‍ത്താതെ.. കാറ്റും മിന്നലും അറിയാതെ.. ഒരു മടക്ക യാത്ര.. ഓര്‍മകളുടെ ആല്‍ബങ്ങളില്‍ നിന്ന് മഴ മാഞ്ഞു പോകും മുന്‍പ്.. ഒരു മടക്കയാത്ര.. ഒരു തീര്‍ഥാടനം.. വരൂ.. നമുക്ക് ഈ മഴയില്‍ നനയാം നോക്കൂ സുന്ദരമായി ഒഴുകിക്കൊണ്ടിരിക്കുന്ന ചേറൂര്‍തോട് നദിക്കരയില്‍ മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കില്‍ പെട്ട ചേറൂര്‍ എന്ന കൊച്ചു ഗ്രാമം. അധികം വീതിയില്ലാത്ത ഇടവഴികളും, വളരെ ഇടുങ്ങിയ കാളവണ്ടി വഴികളും മാത്രമുണ്ടായിരുന്ന എന്‍റെ ഗ്രാമം. ചെറൂരിനെ സംരക്ഷിക്കാനെന്നപോലെ നെഞ്ചുംവിരിച്ച് നില്‍കുന്ന. മലയുടെ താഴ്വാരത്തില്‍ നിന്നും പരന്നു കിടക്കുന്ന ചേറൂരിനു കുളിര്‍തെന്നലേകി ചെറിയ മൂളിപ്പാട്ടോടെ ഒഴുകുന്ന ചേറൂര്‍ തോട്... .തോടിനു ഇരു വശത്തും പച്ചവിരിച്ച് കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ചേറൂര്‍പാടം ഊരകംമലയില്‍ നിന്നും അതിന്‍റെ കൈവരികളായി ഒഴുകിവരുന്ന ചെറിയ നീര്‍ചാലുകള്‍ ചേറൂര്‍ തോടിന്‍റെ ജലാംശത്തെ എന്നും നിലനിര്‍ത്തി കാത്തുപോരുന്നു ശാന്തതയാണ് തൊടിന്‍റെ സ്ഥായീ ഭാവം.എങ്കിലും തോട് ചിലപ്പോള്‍ പ്രക്ഷുബ്ധമാവാറുണ്ട്.തുലാവര്‍ഷ മേഘം ആകാശം കറുപ്പിക്കുമ്പോള്‍ മലവെള്ളപ്പാച്ചിലായി സകലതിനെയും കട പുഴക്കി സംഹാര രുദ്രയായായി മാറും. ആ ഭാവപ്പകര്‍ച്ച എന്നെ ഭയപ്പെടുത്താറുണ്ട്‌. എന്നാല്‍ വളരെ പെട്ടെന്ന് തികഞ്ഞ ശാന്തതയിലേക്ക് പിന്‍വാങ്ങുമ്പോള്‍ ഞാന്‍ വീണ്ടും തോടിനെ സ്നേഹിച്ചു പോകുന്നു. തിരിച്ചു വരവില്ലാത്ത കാലത്തിന്‍റെ പ്രയാണം പോലെ തോട് നിര്‍വിഘ്നം ഒഴുകിപ്പോവുകയാണ്. അങ്ങ് വിദൂരതയിലേക്ക്.തോടിന്‍റെ വടക്ക് പാകത്തിലൂടെയുള്ള റോട് കുന്നംപുരം വഴി കരിപ്പൂര്‍ വിമാനതാവളത്തിലെക്കാണ് തെക്ക് അച്ചനമ്പലം വേങ്ങര മെയിന്‍ റോഡും പടിഞ്ഞാറ് തിരൂരങ്ങാടി താലൂകും കിഴക്ക് ഊരകം പര്‍വത നിരകളും തോടിന്‍റെ അതിര് പങ്കിടുന്ന എന്‍റെ ഗ്രാമത്തില്‍ ഓല മേഞ്ഞ വീടുകളും അപൂര്‍വ്വം ഓടിട്ട വീടുകളും മാത്രം. എല്ലായിടത്തും പച്ചപ്പ്‌ തന്നെ. പ്രധാന കാര്‍ഷിക വിളകള്‍ നെല്ല്, തെങ്ങ്, മരച്ചീനി, റബ്ബര്‍, വാഴ മുതലായവയാണ്. തവളക്കണ്ണന്‍ , വട്ടന്‍, ചെങ്കഴമ എന്നീ നാടന്‍ നെല്ലിനങ്ങള്‍ തികച്ചും ജൈവവളപ്രയോഗത്താല്‍ പച്ച പിടിച്ചു നില്‍ക്കുന്ന നെല്‍പ്പാടങ്ങള്‍, നാടാകെ കഴുങ്ങുകള്‍, തല ഉയര്‍ത്തി നില്‍ക്കുന്ന തെങ്ങുകള്‍, മോടന്‍ നെല്ല് പച്ച പിടിപ്പിച്ച പറമ്പുകള്‍, ചാമ വിതച്ച പറമ്പുകള്‍ എന്നിങ്ങനെ എല്ലാ കാഴ്ചകളും മറക്കാനാകാത്ത പ്രകൃതി ദ്രിശ്യങ്ങള്‍ തന്നെ. വല്ലപ്പോഴും പുക തുപ്പി ഓടുന്ന ബസ്സുകളും, കട കട ശബ്ദമുണ്ടാക്കി കടന്നു വരുന്ന കാളവണ്ടിയും, വേങ്ങരയില്‍നിന്ന് വല്ലപ്പോഴും വരുന്ന കോമുഹാജിയുടെ മാര്‍ക് ഫോര്‍ ആമതോട് ടാക്സി കാറും ഒക്കെ കാണുവാന്‍ ഓടി കൂടുമായിരുന്ന കാലം. വല്ലപ്പോഴും ആരെങ്കിലും വീട് പണിയുന്നതിന്ന് വേണ്ടി തെങ്ങ് മുറിച്ചിട്ടാല്‍ മഴുവും വെട്ടുകത്തിയുമായി അതിന്റെ ഇളം കരിമ്പ്‌ പൊളിച്ചെടുത്ത് പച്ചക്ക് തിന്നുന്നതും, അതിന്റെ ഇള നീര് കുടിക്കാന്‍ തിരക്ക് കൂട്ടുമായിരുന്ന കാലം. ആശാരിമാര്‍ ഉളി വെച്ചു തെങ്ങിന്‍റെ കഴുക്കോല്‍ ചെത്തുന്നതും മരങ്ങള്‍ ചിന്ദൂരം വെച്ചു മിനുസപ്പെടുത്തുന്നതും ഞ്ഞങ്ങള്‍ കൌതുകതോടെ നോകി നിന്നിരിന്നു . ജലസംപുഷ്ടമായ തോടും നിറയെ കുളങ്ങളും ഉള്ള ഞങ്ങളുടെ ഗ്രാമത്തില്‍ ഞങ്ങള്‍ എല്ലാവരും ചെറുപ്പത്തില്‍ തന്നെ ഒന്നാം തരം നീന്തല്‍ താരങ്ങളായിരിന്നു! ബാത്ത് റൂം കുളികള്‍ വന്നതിന്റെയും നീന്തല്‍ അന്യം നിന്നതിന്റെയും ദുരന്തങ്ങള്‍ നാം ഇപ്പോയും കാണുന്നുണ്ടല്ലോ .ചേമ്പ് പയറ് വെണ്ട പടവലങ്ങ തുടങ്ങിയ വിത്തുകള്‍ എടുത്ത് മഴക്കാലം തുടങ്ങുമ്പോള്‍ മണ്ണില്‍ കുഴിച്ചിട്ട് മുളക്കാന്‍ തുടങ്ങുമ്പോള്‍ മത്തന്‍റെ ഇലയും പയറിന്റെ ഇലയും എടുത്ത് വേവിച്ചു തിന്നും മരച്ചീനിയുടെ പുറം തോല് ഊരി മാറ്റി അകത്തുള്ള വെള്ള നിറത്തിലുള്ള തോല് വെള്ളത്തിലിട്ട് തിളപ്പിച്ച്‌ അത് വെന്ത് കഴിയുമ്ബോള്‍ വെളിച്ചെണ്ണയില്‍ ചെറിയ ഉള്ളിയും കടഗ് മണിയും ചേര്‍ത്ത് വറവിട്ട് എടുത്ത് അത് ഏറ്റവും നല്ല രുചിയുള്ള ഒരു ഭകക്ഷണ പദാര്‍ത്ഥ മായി മുട്ടിപലകയിലിരിന്ന് ചിരട്ട കയില് കൊണ്ട് കയിക്കുന്ന കഞ്ഞിയുടെ കൂടെ കയിച്ചിരിന്ന കാലം അന്ന് ഞ്ഞങ്ങള്‍ക്കുണ്ടായിരിന്നു . വിദ്യാഭ്യാസ കാര്യത്തില്‍ ആവശ്യക്കാരന് പഠിക്കാന്‍ എല്ലാ സൌകര്യവും ഞങ്ങളുടെ ഗ്രാമത്തില്‍ ഉണ്ടായിരുന്നു.500 മീറ്റര്‍ അകലെ ചേറൂരിലെ യതീംഖാന ഹയര്‍സെക്കന്‍ഡറി സ്കൂളും ഗ്രാമാതിര്‍ത്തിയില്‍ തന്നെ ഉണ്ട്. തൊഴിലധിഷ്ടിത വിദ്യാഭ്യാസത്തിനു അന്ന് തന്നെ ഞങ്ങളുടെ ഗ്രാമത്തില്‍ സൗകര്യമുണ്ടായിരുന്നു. ചാകീരി അഹമ്മദ്‌കുട്ടി എന്ന മുന്‍ നിയമസഭ സ്പീകര്‍ മുന്‍ വിദ്യഭ്യാസ മന്ദ്രി ഞങ്ങളുടെ ഗ്രാമാതിര്‍ത്തിയില്‍ നടത്തി വന്നിരുന്ന സേവനങ്ങളും അതിന്റെ കീഴില്‍ നടത്തി വന്നിരുന്ന സ്കൂളുകളും എല്ലാം ഞങ്ങളുടെ ഗ്രാമത്തിന്റെ പുരോഗതിയിലേക്കുള്ള പാതയിലെ നേരത്തെ തുടങ്ങിയ കുതിപ്പാണെന്നു പറയാതിരിക്കാന്‍ കഴിയില്ല.കുറച്ചു കൃഷിക്കാരും കൂടുതല്‍ തൊഴിലാളികളും താമസിച്ചു വരുന്ന ഞങ്ങളുടെ ഗ്രാമത്തില്‍ പട്ടിണി അന്യമായിരുന്നില്ല. ഹിന്ദു മതവും ഇസ്ലാം മതവും വിശ്വസിക്കുന്ന ഏതാനും കുടുംബങ്ങളുടെ ഒരു കൂട്ടായ്മയായിരുന്നു അന്നത്തെ ഗ്രാമം. എവിടെയും സ്നേഹം തുളുമ്പുന്ന വിളിയും സഹായങ്ങളും മാത്രം. ഒന്നിനും ജാതിയും മതവും അതിര്‍വരമ്പുകള്‍ ഇട്ടിരുന്നില്ല. ഇന്നും അങ്ങിനെ തന്നെയാണ്. കുഞ്ഞക്കി കാരി കുണ്ടാരു കോയകുട്ടികാക കമ്മിണികാക സാദുഅയമ്മുട്ടികാക കാളൂട്ടേരന്‍ സുലൈമാന്‍ എളാപ്പയും സൈതലവി പിള്ള എല്ലാവര്ക്കും സ്വന്തം. എല്ലാം പരസ്പരം പങ്കു വെച്ചു സംതൃപ്തമായി കഴിഞ്ഞിരുന്ന കാലം. പന്ജമാസങ്ങളില്‍ കൂലി തൊഴിലാളികളെ അറിഞ്ഞു സഹായിച്ചിരുന്ന കര്‍ഷക കുടുംബങ്ങള്‍ . അക്കൂട്ടത്തില്‍ സരോജനിഅമ്മ മേനോന്‍ , കൊരാത്തു കുഞ്ഞീനാജി മാളിയക്കല്‍ അബ്ദുള്ളഹാജി എന്നിവരെയൊക്കെ അങ്ങിനെ മറക്കാന്‍ കഴില്ല അവരാരും ഇന്ന് ജീവിച്ചിരിപ്പില്ല കാല യവനികയില്‍ അന്തര്‍ലീനമായി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ