Powered By Blogger

കൂട്ടുകാരെ എന്‍റെ നാട്ടിലേക്കൊരു എത്തിനോട്ടം

മലപ്പുറം ജില്ലയിലെ വേങ്ങരക്കടുത്ത്, വേങ്ങര - കൊണ്ടോട്ടി എയർപോർട്ട് റോഡിൽ വേങ്ങര നിന്നും രണ്ട് കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന സുന്ദരമായ ഒരു കൊച്ചു കാർഷിക ഗ്രാമമാണു ചേറൂർ. ചേറൂർ വിപ്ലവം നടന്നത് ഇവിടെയാണ്‌. പ്രധാന വ്യക്തികൾ ചാക്കീരി അഹമ്മദ് കുട്ടി-കേരളത്തിൻറെ മുൻ വിദ്യാഭ്യാസ മന്ത്രി,മുൻ നിയമസഭ സ്പീക്കർ പ്രമുഖ ഇസ്ലാമിക പണ്ഡിതൻ ടി.ടി.അബ്ദുള്ളകുട്ടി മുസ്ലിയാർ ചാക്കീരി മൊയ്തീൻ കുട്ടി - മാപ്പിള ഗാനങ്ങൾ വളരെ ലളിതമായ ഭാഷയിൽ എഴുതിയിരുന്ന കവി, അറബി-മലയാളം നിഘണ്ടുവിന്റെ കർത്താവ് പ്രമുഖപന്റിതനും എഴുതുകാരനും സാമൂഹികപരിഷ്കർതാവുമയിരുന്ന സി. എൻ. അഹമ്മദ് മൗലവി ജനിചതും വളർന്നതും ചെരൂരിലാൺ . പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾപാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ യത്തീംഖാന ഹയർ സെക്കണ്ടറി സ്കൂൾ തെക്ക് മുറി ഗവ:യു.പി.സ്കൂൾ ചേറൂർ ഗവ:എൽ.പി.സ്കൂൾ ചേറൂരിനെ പൂച്ചോലമാടുമായി ബന്ധിപ്പികുന്ന ചേറൂർ പാലം. കേരളത്തിന്റെ ചെസ് ഭുപടത്തിൽ ചേറൂർ ഗ്രാമത്തിനു തനതായ സ്ഥാനമുണ്ട്. ഇവിടത്തെ ചെറുപ്പക്കാർ തൊട്ട് വയസ്സൻമാർ വരെയുള്ള ഭൂരിപക്ഷം പേരും ചെസ്സിന്റെ ആരാധകരും കളിക്കാരുമാണ്‌. ജില്ലാ ചാമ്പ്യൻമാരെ വരെ സംഭാവന ചെയ്ത നാടാണിത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ