മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കില്‍ വേങ്ങര ബ്ലോക്കിലാണ് കണ്ണമംഗലം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 2000 ഒക്ടോബര്‍ 2 നാണ് കണ്ണമംഗലം ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. 28.24 ച.കി.മീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ വടക്ക് നെടിയിരുപ്പ്, പള്ളിക്കല്‍ പഞ്ചായത്തുകള്‍, കിഴക്ക് ഊരകം, നെടിയിരുപ്പ് പഞ്ചായത്തുകള്‍, തെക്ക് വേങ്ങര, ഊരകം പഞ്ചായത്തുകള്‍, പടിഞ്ഞാറ് എ.ആര്‍.നഗര്‍, തേഞ്ഞിപ്പലം പഞ്ചായത്തുകള്‍ എന്നിവയാണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയിലാണ് കണ്ണമംഗലം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പൂച്ചോലമാട്,ചേറൂർ,അച്ചനമ്പലം,മേമാട്ടുപാറ,പടപ്പറമ്പ്,എടക്കാപ്പറമ്പ്,എരണിപ്പടി,മുട്ടുമ്പുറം എന്നീ ഗ്രാമങ്ങൾ അടങ്ങുന്ന 19 വാർഡുകളാണ് കണ്ണമംഗലം ഗ്രാമപഞ്ചായത്തിലുള്ളത്.[2] മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തായിരുന്ന വേങ്ങര ഗ്രാമ പഞ്ചായത്തിനെ 1999-2000 വർഷത്തിലാണ് വിഭജിച്ച് കണ്ണമംഗലം,വേങ്ങര എന്നീ രണ്ടു ഗ്രാമ പഞ്ചായത്തുകൾ ആക്കിയത്.[3] കണ്ണമംഗലം പടപ്പറമ്പ് പ്രദേശത്തിൻറെ കിഴക്ക് വശത്ത് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു അങ്ങാടിയാണ് അച്ചനമ്പലം, കണ്ണമംഗലംപഞ്ചായത്തിൻറെ ആസ്ഥാനം, പഞ്ചായത്താപീസ് എന്നിവ സ്ഥിതി ചെയ്യുന്നത് ഈ ഗ്രാമത്തിലാണ് പഞ്ചായത്തിലെ പ്രധാന കാര്‍ഷിക വിളകള്‍ നെല്ല്, തെങ്ങ്, മരച്ചീനി, റബ്ബര്‍, വാഴ മുതലായവയാണ്. കക്കുളം, ചിറ്റടി കുളം, കാപ്പിന്‍ കുളം എന്നിവ ഉള്‍പ്പെടെ ഒന്‍പതു കുളങ്ങളാണ് പഞ്ചായത്തിന്റെ മുഖ്യ ജലസ്രോതസ്സ്. വിദേശയാത്രക്കായി പഞ്ചായത്ത് നിവാസികള്‍ കരിപ്പൂര്‍ വിമാനത്താവളത്തെയാണ് ആശ്രയിക്കുന്നത്. റെയില്‍വേ ഗതാഗതത്തിനായി പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനും തുറമുഖം എന്ന നിലയില്‍ കൊച്ചി തുറമുഖവും പഞ്ചായത്തിനോട് അടുത്ത് സ്ഥിതി ചെയ്യുന്നു. വേങ്ങരയിലാണ് പഞ്ചായത്തിന്റെ റോഡു ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്നത്. അരിക്കോട് പരപ്പനങ്ങാടി സ്റ്റേറ്റ് ഹൈവേ ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്നു. വിവിധ മതവിഭാഗത്തില്‍പ്പെട്ട ആളുകള്‍ അധിവസിക്കുന്ന ഗ്രാമമാണ് കണ്ണമംഗലം ഗ്രാമപഞ്ചായത്ത്. സാംസ്കാരിക തനിമ വിളിച്ചറിയിക്കുന്ന നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. വെട്ടോട് പള്ളി, പൂച്ചോല മാട് പള്ളി എന്നിവയുള്‍പ്പെടെ ഇസ്ലാം മത വിഭാഗത്തില്‍ എട്ടോളം ആരാധനാലയങ്ങള്‍ പഞ്ചായത്തില്‍ വിവിധ ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്നു. പെരുന്തന്‍പലം, നരസിംഹമൂര്‍ത്തി ക്ഷേത്രം, തൊന്നിയില്‍ അന്‍പലം, ഇരുങ്ങലന്‍പൂര്‍ ക്ഷേത്രം എന്നിവ പഞ്ചായത്തിലെ പ്രധാനപ്പെട്ട ഹൈന്ദവ ആരാധനാലയങ്ങളാണ്. ഈ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന ഉത്സവങ്ങളും പെരുന്നാളുകളും ജാതിഭേദമെന്യേ എല്ലാവരും ആഘോഷിക്കുന്നു. വിദ്യാഭ്യാസ മന്ത്രിയും സ്പീക്കറുമായിരുന്ന ചാക്കീരി അഹമ്മദ് കുട്ടി സാഹിബ്, ബദര്‍ കിസ്സ് പാട്ട് രചയിതാവായ ചാക്കീരി മൊയ്തീന്‍ എന്നിവര്‍ കണ്ണമംഗലം പഞ്ചായത്ത് നിവാസികളാണ്. മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ ഒരു വെറ്റിനറി ഡിസ്പെന്‍സറി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. വിദ്യാഭ്യാസ മേഖലയില്‍ നിരവധി വിദ്യാലയങ്ങള്‍ ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ധര്‍മ്മഗിരിയിലെ ഐഡിയല്‍ സ്ക്കൂളാണ് പഞ്ചായത്തിലെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയം. 5 എല്‍.പി സ്ക്കൂളും 2 യു.പി സ്ക്കൂളും ഒരു ഹൈസ്ക്കൂളും പഞ്ചായത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ചേറൂര്‍, കണ്ണമംഗലം എന്നിവിടങ്ങളിലായാണ് തപാല്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. വില്ലേജ് ഓഫീസ് ചേറൂരും, കൃഷിഭവന്‍ അച്ചനമ്പലത്തും പ്രവര്‍ത്തിച്ചു വരുന്നു. പൊതുവിവരങ്ങള് സ്റ്റാന്റിംഗ് കമ്മിറ്റി - 2010 പ്രസിഡന്റ് : സൈതലവി എന്‍ വൈസ് പ്രസിഡന്റ് : ഇ.പി സുബൈദ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പര്‍മാര്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി 1 . ഇ.പി സുബൈദ ചെയര്‍മാന്‍ 2 . അസ്മാബി ടീച്ചര്‍ കെ.കെ മെമ്പര്‍ 3 . കെ നഹീം മെമ്പര്‍ 4 . റഹിമാനത്ത് ടി മെമ്പര്‍ 5 . ടി.കെ അബ്ദുട്ടി മെമ്പര്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി 1 . അബൂബക്കര്‍ പുളിക്കല്‍ ചെയര്‍മാന്‍ 2 . ഷരീഫ പുള്ളാട്ട് മെമ്പര്‍ 3 . സിദ്ധിഖ് കോട്ടാടന്‍ മെമ്പര്‍ 4 . കെ.കെ ഹംസ മെമ്പര്‍ 5 . അജിത വി.പി മെമ്പര്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി 1 . ഉത്തന്‍ നല്ലേങ്ങര ആയിഷ ചെയര്‍മാന്‍ 2 . ഉണ്ണികൃഷ്ണന്‍ അരക്കിങ്ങല്‍ മെമ്പര്‍ 3 . അസ്മാബി വി.പി മെമ്പര്‍ 4 . സരോജിനി കെ.പി മെമ്പര്‍ 5 . ചാലില്‍ ചന്ദ്രന്‍ മെമ്പര്‍ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി 1 . സി.കെ മൂസ്സ ചെയര്‍മാന്‍ 2 . നെയ്യന്‍ മുഹമ്മദ്കുട്ടി ഹാജി മെമ്പര്‍ 3 . പുളിക്കല്‍ സമീറ മെമ്പര്‍ 4 . ഹസീന തയ്യില്‍ വാർഡുകൾ 1.ചെങ്ങാനി 2.ചെറേക്കാട് 3.മേമാട്ടുപാറ 4.മുതുവിൽകുണ്ട് 5.കിളിനക്കോട് 6.കാപ്പിൽ 7.വി.കെ.മാട് 8.ചേറൂർ 9.കോവിലപ്പാറ 10.ചണ്ണയിൽ 11.കോട്ടമാട് 12.പൂച്ചോലമാട് 13.അച്ചനമ്പലം 14.തോന്നിപ്പുറായ 15.പടപ്പറമ്പ് 16.എടക്കാപറമ്പ് 17.അംബ്ദേക്കർ ഗ്രാമം 18.ഇ.കെ.പടി 19.വാളക്കുട 20.തോട്ടശ്ശേരിയറ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ