മമ്പുറം തങ്ങൾ
കേരളത്തിലെ മുസ്ലീങ്ങളുടെ നേതാവായിരുന്ന സ്വാതന്ത്ര്യസമരസേനാനിയുമായിരുന്നു മമ്പുറം തങ്ങൾ. യഥാർത്ഥ പേര് സയ്യിദ് അലവി മൌലദ്ദവീല തങ്ങൾ. ക്രിസ്തുവർഷം 1753 (ഹിജ്റ വർഷം 1166) ൽ യമനിലെ ഹദറമൗത്തിലെ തരീമിലായിരുന്നു സയ്യിദ് അലവി തങ്ങളുടെ ജനനം.പിതാവ്:മുഹമ്മദുബ്നു സഹ്ൽ മൗല ദവീല. മാതാവ്:ഫാത്വിമ ജിഫ്രി. മാതാപിതാക്കൾ സയ്യിദലവിയുടെ ചെറുപ്രായത്തിൽ തന്നെ മരണപ്പെട്ടതിനാൽ തന്റെ ഒരു അമ്മായിയുടെ സംരക്ഷണത്തിലാണ് അദ്ദേഹം വളർന്നത്.[1] പതിനേഴ് വയസ്സു പൂർത്തിയാകുന്നതിനു മുമ്പ് തന്നെ ഇസ്ലാമിക വിജ്ഞാനത്തിൽ അവഗാഹം നേടിയ തങ്ങൾ,17-ആം വയസ്സിൽ കപ്പൽ മാർഗ്ഗം കേരളത്തിലേക്ക് വന്നു. കോഴിക്കോട്ടെ ശൈഖ് ജിഫ്രിയുടെ അഭ്യർഥനപ്രകാരമാണ് ഈ യാത്ര എന്ന് പറയപ്പെടുന്നു.[1] കുറച്ചുകാലം കോഴിക്കോട് താമസിച്ച സയ്യിദലവി തങ്ങൾ പിന്നീട് മമ്പുറത്തെത്തി അവിടെ സ്ഥിരതാമസമാക്കി. അവിടുത്തെ ചെറിയ പള്ളി കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ,സാമൂഹിക ,സംസ്കരണ പ്രവർത്തനങ്ങൾ നടന്നത്[1] ശൈഖ് ഹസ്സൻ ജിഫ്രിയുടെ മകൾ ഫാത്വിമയെയാണ് സയ്യിദലവി തങ്ങൽ വിവാഹം ചെയ്തത്. സയ്യിദലവി തങ്ങളുടെ മകൻ സയ്യിദ് ഫസൽ തങ്ങളെ ബ്രിട്ടീഷുകാർ അറേബ്യയിലേയ്ക്കു നാടുകടത്തുകയുണ്ടായി. ക്രിസ്തു വർഷം 1844 (ഹിജ്റ 1260)ൽ 90-ആം വയസ്സിൽ മമ്പുറം തങ്ങൾ മരണമടഞ്ഞു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ