മാപ്പിള കലാപം
ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ കാർഷിക കലാപമായും വർഗീയ കലാപമായും മാറി മാറി വ്യാഖ്യാനിക്കപ്പെട്ടു പോന്ന ഒന്നാണ്:
', മലബാർ ലഹള എന്നെല്ലാം അറിയപ്പെടുന്ന മലബാർ കലാപം. ഇഗ്ലീഷ്ബ്രിട്ടിഷുകാരുടെ പുതിയ ഭൂനികുതി പരിഷ്കരണത്തിലൂടെ ഭൂരഹിതരും ചൂഷിതരുമായ കുടിയാന്മാരാണ് ബ്രിട്ടീഷുകാർക്കും ജന്മിമേധാവിത്ത്തഥിനുമെതിരെ കലാപം നടത്തിയത്. 1921 ആഗസ്തിൽ തുടങ്ങി 1922 ഫെബ്രുവരിയിൽ അവസാനിച്ച കലാപം പഴയ ബ്രിട്ടീഷ് മലബാറിലെ ഏറനാട്, വള്ളുവനാട് താലൂക്കുകളിലും പൊന്നാനി, കോഴിക്കോട്, പാലക്കാട് താലൂക്കുകളിലുമായിരുന്നു ഏറെ ശക്തിപ്പെട്ടത്. മലബാറിലെ കുടിയാൻമാർ സംഘടിതരായി ജൻമിമാര്ക്കും ബ്രിട്ടിഷുകാർക്കുമെതിരെ നടത്തിയ പ്രക്ഷോഭമാണ് കലാപമായി മാറിയത്. കലാപം പട്ടാളത്തെ ഉപയോഗിച്ച് അടിച്ചമർത്തിയ ബ്രിട്ടീഷുകാർ സമരത്തിനു നേതൃത്വം കൊടുത്ത ആലി മുസലിയാർ അടക്കം നിരവധി പേരെ തൂക്കിക്കൊന്നു. ആയിരക്കണക്കിനാളുകളെ ആന്തമാനിലും ബെല്ലാരിയിലും മറ്റുപല ജെയിലുകളിലുമായി തടവിലാക്കി. പിടിയിലായ കലാപകാരികളെ തിരൂരിൽ നിന്നു ഗുഡ്സ് വാഗണിൽ അടച്ച് കോയമ്പത്തൂരിലെ പോത്തന്നൂർവരെ കൊണ്ടു പോയപ്പോൾ 64 പേർ പ്രാണ വായു കിട്ടാതെ ശ്വാസം മുട്ടി മരിച്ച സംഭവമാണ് വാഗൺ ട്രാജഡി എന്ന പേരിൽ അറിയപ്പെടുന്നത്. ദരിദ്ര കർഷകർക്കും തൊഴിലാളികൾക്കുമിടയിൽ ദേശീയ പ്രസ്ഥാനത്തിനും തുടർന്ന് ഖിലാഫത്ത് പ്രസ്ഥാനത്തിനും ഉണ്ടായ സ്വധീനമാണ് മലബാർ കലാപത്തിനു വിത്തു പാകിയത്. 1836 മുതൽ ചെറുതും വലുതുമായ ലഹളകൾ മലബാറിൽ പൊട്ടിപ്പുറപ്പെട്ടിരുന്നു. 1921ലെ കലാപം ഇതിനു മുമ്പുണ്ടായ ലഹളകളുടെ തുടർച്ചയാണെങ്കിലും അവയിൽനിന്ന് തീർത്തും വ്യത്യസ്തവുമാണ്. മറ്റു പല കാര്യങ്ങൾക്കും പുറമെ രാഷ്ട്രീയമായ ഒരംശം 1921ലെ കലാപത്തിൽ ഉണ്ടായിരുന്നു എന്നതാണു ഇത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ