Powered By Blogger

പരിണതികൾ

കൃഷ്ണപ്പണിക്കരുടെ അസഹിഷ്ണുതക്കിരയായ ആയിശ പേടിച്ച് വിറച്ചു മമ്പുറത്തേക്കോടി.തങ്ങളെ സമീപിച്ച് സംഭവങ്ങൾ വിശദീകരിച്ചു.കപ്രാട്ട് പണിക്കരുമായി സൌഹൃദത്തിൽ കഴിഞ്ഞിരുന്ന മമ്പുറം തങ്ങൾക്ക് ഈ ചെയ്തി അവിശ്വസിനീയമായിരുന്നു.എന്നാൽ വൈകാതെ തങ്ങൾക്ക് യാഥാർഥ്യം ബോധ്യപ്പെട്ടു.അദ്ദേഹം കടുത്ത ധർമസങ്കടത്തിലായി.സാമൂധായിക ബന്ധങ്ങൾ ആരോഗ്യകരമായി പരിരക്ഷിച്ചിരുന്ന മമ്പുറം തങ്ങളെ ഈ അസഹിഷ്ണുത വല്ലാതെ മുറിവേൽപ്പിച്ചു.കോന്തുനായരെന്ന കാര്യസ്ഥനെ ആജീവനാന്തം സഹചാരിയായി കൊണ്ടുനടന്ന ആ പുണ്യാത്മാവിന് മതകീയമോ വർഗീയമോ ആയ വിദ്വോഷമല്ല, അന്യായമായ ഒരതിക്രമം ഒരു പാവപ്പെട്ട മുസ്ലിം സ്ത്രീയോട് അനുവർത്തിച്ചതിലുള്ള അമർഷമായിരുന്നു കപ്രാട്ട് പണിക്കരോടുണ്ടായത്.പണിക്കരുടെ അന്യായമായ ഈ നടപടി നാടാകെ പ്രചരിച്ചു.ജ്ന്മിത്ത - നാടുവാഴിത്ത ശക്തികളുടെ അന്യായമായ അധികാര പ്രയോഗങ്ങൾക്കിരയായ മാപ്പിള മുസ്ലിംകൾക്കിടയിൽ സാമൂഹികമായ അസംത്രപ്തി പടർന്നിരുന്ന അക്കാലത്ത് കപ്രാട്ട് പണിക്കരുടെ ഈ ചെയ്തി ജന്മിത്തത്തിനെതിരായ ഒരു ജനകീയ മുന്നേറ്റത്തിനു മതിയായ കാരണമായിരുന്നു.സംഭവത്തിലടങ്ങിയ മതകീയമാനങ്ങൾ ഈ മുന്നേറ്റത്തിന് ഊർജ്ജം പകർന്നു. തങ്ങളെ അത്യാധികം വേദനിപ്പിച്ച ഈ സംഭവത്തോടു പ്രതികരിക്കാൻ ഏതാനും പേർ രംഗത്തുവന്നു.മമ്പുറം തങ്ങളെ സന്ദർശിക്കാൻ ചെന്ന പൊന്മള സ്വദേശികളായ പൂവാടൻ മൊയ്തീൻ,പട്ടർകടവ് ഹുസൈൻ,ചേറൂർ നിവാസികളായ കുട്ടിമൂസകുട്ടി,ചോലക്കൽ ബുഖാരി,കുന്നത്തൊടി അലിഹസ്സൻ,പൂന്തിരുത്തി ഇസമായിൽ,പൂനതക്കപ്പുറം മൊയ്തീൻ എന്നിവരോടൊപ്പം ചേർന്ന് 1843 ഒക്ടോബർ 19ന് കപ്രാട്ട് പണിക്കരുടെ വീട്ടിലെത്തി അയാളെ വധിച്ചു. തുടർന്ന് ചേറൂരിലെ തന്നെ ആളൊഴിഞ്ഞ ഒരു നായർ വീട്ടിൽ അവർ പട്ടാളത്തേയും കാത്തിരിപ്പായി.ക്യാപ്റ്റൻ ലീഡൻറെ നേത്രുത്വത്തിൽ 60 പേരടങ്ങുന്ന ആയുധധാരികളായ ഒരു സൈന്യം പോരാളികളെ തുരത്താൻ രംഗത്തെത്തി.ഒക്ടോബർ 24ന് കാലത്തായിരുന്നു പോരാളികളോടെതിരിടാൻ പട്ടാളമെത്തിയത്.പട്ടാളത്തെ കണ്ടപാടെ രക്തസാക്ഷിത്വാകാംഷയോടെയുള്ള പോരാളികളുടെ മുന്നേറ്റത്തിൽ ചകിതരായി ആദ്യം ബ്രിട്ടീഷ് പട്ടാളം പിന്തിരിഞ്ഞോടി.എന്നാൽ നൂതനമായ ആയുധസന്നാഹങ്ങളുടെ അകമ്പടിയുള്ള സൈന്യം വൈകാതെത്തന്നെ പോരാളികളെ കീഴടക്കി.അങ്ങനെയവർ ഏഴ് പേരും രക്തസാക്ഷികളായി.ഔദ്യോഗികഭാഷ്യമനുസരിച്ച് ബ്രിട്ടീഷ് സൈന്യത്തിലെ നാലുപേരാണ് മാപ്പിളപ്പോരാളികളാൽ വധിക്കപ്പെട്ടത്.ചേറൂർപ്പട പാട്ടിൽ ശത്രുക്കളുടെ പക്ഷത്ത് നിന്ന് 20 പേർ വധിക്കപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ