ജീവചരിത്രം
മാർക്കോ യും പിതാവ് നിക്കോളോയും കോൺസ്റ്റാന്റ്റിനോപ്പിളിൽ നിന്ന് വിടചൊല്ലുന്ന രംഗം. ചിത്രകാരന്റെ ഭാവനയിൽ
മാർക്കോ പോളോയുടെ ബാല്യകാലത്തെക്കുറിച്ച് അല്പം വിവരങ്ങളേ അറിയാൻ കഴിഞ്ഞിട്ടുള്ളൂ. അദ്ദേഹം ക്രി.വ. 1254 നും 1324 നും ഇടയിൽ ഇറ്റലിയിൽ ജനിച്ചു. അഡ്രിയാറ്റിക് കടലിന്റെ റാണി എന്നറിയപ്പെടുന്ന വെനീസ് നഗരത്തിലെ ഒരു പ്രഭുകുടുംബത്തിൽപെട്ട നിക്കോളോ പോളോയുടെ മകനായി ജനിച്ച അദ്ദേഹം രണ്ടു വയസ്സുവരെ മാത്രമേ അച്ഛനുമൊത്ത് ജീവിച്ചുള്ളൂ. വിദേശവ്യാപാരത്തിലെ മുന്മ്പന്മാരായിരുന്നു പോളോ കുടുംബം. മാർക്കോയുടെ അച്ഛൻ വിദേശവ്യാപാരം കൊണ്ടും യാഹ്രകൾ കൊണ്ടുംളവറ്റ സമ്പാദ്യം നേടിയിരുന്നു. അന്നത്തെ കാലത്തെ ദുഷ്കരമായ ദൂരയാത്രകളിൽ നേരിട്ടിരുന്ന ക്ലേശങ്ങളും അപകടങ്ങളും അഭിമുഖീകരിക്കുന്നതിന് ആ കുടുംബത്തിൻ തെല്ലും ഭയമുണ്ടായിരുന്നില്ല. മാർക്കോക്ക് ആറ് വയസ്സുള്ളപ്പോൾ നിക്കോളോ അവനെ അമ്മയെ ഏല്പ്പിച്ചുകൊണ്ട് കോൺസ്റ്റാന്റിനോപ്പിൾ ലക്ഷ്യമാക്കി തിരിച്ചു. ജൂടെ മാർക്കോയുടെ ജ്യേഷ്ഠസഹോദരനായ മാഫിയോയും ഉണ്ടായിരുന്നു. എന്നാൽ അധികകാലം കഴിയുന്നതിനു മുൻപ് മാർക്കോയുടെ അമ്മ മരിച്ചു. പിന്നീട് ഒരു അമ്മാവന്റെ സംരക്ഷണത്തിലാണ് അദ്ദേഹം വളർന്നത്. പിതാവിന്റെ സന്ദേശങ്ങൾ രണ്ടു വർഷക്കാലത്തോളം വന്നുകൊണ്ടിരുന്നു എങ്കിലും പിന്നീട് അതും നിലച്ചു. നിക്കോളോ യുറോപ്പിൽ വച്ച് അപ്രതീക്ഷിതമായ ചില യുദ്ധങ്ങൾ ഉണ്ടായതുകാരണം തിരിച്ചു വരാൻ കഴിയാതെ ബുദ്ധിമുട്ടുകയായിരുന്നു.
നിക്കോളോയും മാഫിയോയും ചൈനയിലേക്ക് ആകർഷിക്കപ്പെട്ടു. അവിടെ കുബ്ലൈ ഖാന്റെ രാജസദസ്സിൽ ചെന്ന് പെടുകയും അവിടെ വച്ച് അദ്ദേഹത്തെ ക്രിസ്തുമതത്തെപ്പറ്റി പഠിപ്പിക്കുകയും ചെയ്തു. വളരെക്കാലം കുബ്ലൈ ഖാന്റെ വിശ്വസ്ത ഉദ്യോഗസ്ഥരായി അവർ ജോലി ചെയ്തു. ക്രിസ്തുമതത്തിൽ അതിരറ്റ താല്പര്യം ജനിച്ച സുൽത്താൻ ഖാൻ പോളോ സഹോദരന്മാരെ തന്റെ പ്രതിനിധികളായി പോപ്പിന്റെ അടുത്തേക്കയക്കാൻ തീരുമാനിച്ചു. അങ്ങനെ നീണ്ട ഒൻപതു വർഷങ്ങൾക്ക് ശേഷം അവർ വീണ്ടും ജന്മ ദേശത്ത് തിരിച്ചെത്തി. പോളോമാർ പോകുമ്പൊൾ കൊച്ചു കുട്ടിയായിരുന്ന മാർക്കോ ഇതിനകം വളർന്ന് തന്റേടക്കാരനായ യുവാവായി മാറിയിരുന്നു. അത്ഭുതകരമായ ഓർമ്മശക്തിയും ആരെയും വശീകരിക്കാൻ പോന്ന് വാക് സാമർത്ഥ്യവും മാർക്കോക്ക് ഉണ്ടായിരുന്നു. തുടർന്ന് അവർ ഏഷ്യയിലേക്കുള്ള ചരിത്രപ്രസിദ്ധമായ യാത്ര ആരംഭിച്ചു 24 വർഷത്തിനുശേഷം നാട്ടിൽ തിരിച്ചെത്തിയ മർക്കോ പോളോയെ കാത്തിരുന്നതു ജയിലയിരുന്നു. നാട്ടിൽ ആഭ്യന്തരകലാപം നടക്കുകയായിരുന്നു അപ്പോൾ. അവിടെ വെച്ച് അദ്ദേഹം തന്റെ അനുഭവങ്ങളും യാത്ര വിവരണങ്ങളും എഴുതാൻ ആരംഭിച്ചു തുടർന്ന് 1299 ജയിൽ മോചിതനാവുകയും അദ്ദേഹം ഡൊണറ്റെയെ വിവാഹം കഴിക്കുകയും മൂന്ന് പെൺക്കുട്ടികൾ ജനിക്കുകയും ചെയ്തു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ