Powered By Blogger

മാർക്കോ പോളോ


പതിമൂന്നാം നൂറ്റാണ്ടിൽ കപ്പലിൽ ലോകം ചുറ്റിയ വെനീസുകാരനായ കപ്പൽ സഞ്ചാരിയയയിരുന്നു മാർക്കോ പോളോ. ഇംഗ്ലീഷ്:Marco Polo. വെനീസിലെ ഒരു വ്യാപരിയായിരുന്ന അദ്ദേഹത്തിന്റെ യാത്രാക്കുറിപ്പുകൾ വിലമതിക്കാനാവാത്ത ചരിത്രരേഖകൾ ആണിന്ന്. എന്നാൽ അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് അദ്ദേഹം എഴുതിയ വിവരണങ്ങൾ എല്ലാം ഭാവനാ സൃഷ്ടികളാണെന്നും മറ്റുമാണ്‌ അന്നുവരെ മറ്റു ലോകങ്ങൾ കാണാത്ത യൂറോപ്യന്മാർ കരുതിയിരുന്നത്. അദ്ദേഹത്തിന്റെ പേർ വളരെക്കാലം നുണയന്‌ പര്യായമായി ഉപയോഗിക്കപ്പെട്ടിരുന്നു. യൂറോപ്യൻ സംസ്കാരത്തേക്കാൽ പഴക്കമേറിയതും എന്നാൽ മെച്ചപ്പെട്ടതും, പലതു കൊണ്ടും അതിനേക്കാൾ അളവറ്റ സമ്പത്തുള്ളതുമായ മറ്റൊരു ലോകത്തെക്കുറിച്ച്, യുറോപ്പ്യന്മാർക്ക് ഒരിക്കലും അപ്രാപ്യമല്ലാത്ത സൈനികശക്തിയെക്കുറിച്ച്, കപ്പലുകളെക്കുറിച്ചെല്ലാം വിവരിച്ചത് അവർക്ക് ഭാവനാ സൃഷ്ടിയാണെന്ന് തോന്നത്തക്കതരം ഭീമമായ വ്യത്യാസം അന്ന് നിലവിൽ ഉണ്ടായിരുന്നു എന്ന് അനുമാനിക്കാൻ അദ്ദേഹത്തിന്റെ യാത്രക്കുറിപ്പുകൾ സഹായിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ