Powered By Blogger

ചേറൂര്‍ യതീംഖാന സ്കൂള്‍

വേങ്ങര ചേറൂരില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പി.പി.ടി.എം.വൈ ഹയര്‍ സെക്കണ്ടറി സ്കൂള്‍. ചേറൂര്‍ യതീംഖാന സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1983-ല്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം 1983 ല്‍ ഒരു എയിഡഡ് ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പാണക്കാട് പൂക്കോയ തങ്ങളുടെ നാമധേയത്തീലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. മുഹമ്മദാലി സര്‍ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 74 ക്ലാസ് മുറികളുണ്ട് ( Std. VIII Div. A toY , Std. IX Div. A to X, Std X Div. A to U) ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 32 ക്ലാസ് മുറികളുമുണ്ട്. ( SCIENCE-2 BATHES, HUMANITIES-1 BATH ) അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഹൈസ്കൂളിനു നാലു ലാബുകളിലുമായി അന്‍പത്താറു കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. 150 പേര്‍ക്ക് ഇരിക്കാവുന്ന ഒരു സ്മാര്‍ട്ട് ക്ലാസ്സ് റൂമുണ്ട്. 22 ക്ലാസ്സുകളിലെ ടെലിവിഷനിലേക്ക് വിക്ടേഴ്സ് ചാനല്‍, SERT സി ഡികള്‍ എന്നിവ ഇവിടെ നിന്നും ടെലികാസ്റ്റ് ചെയ്യാറുണ്ട്. കുട്ടികളുടെ യാത്രാസൗകര്യത്തിനായി മാനേജ്മെന്റിന്റെ കീഴില്‍ സമീപ പ്രദേശങ്ങളിലേക്ക് ബസ്സ് സര്‍വ്വീസ് നടത്തുന്നുണ്ട്. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ സ്കൗട്ട് & ഗൈഡ്സ് ജൂനിയര്‍ റെഡ് ക്രോസ്സ് ബാന്റ് ട്രൂപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദി കലാ കായികം ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ മാനേജ്മെന്റ് ചേറൂര്‍ യതീംഖാന കമ്മിറ്റിയാണു വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. പാണക്കട് ഹൈദരലി ശിഹാബ് തങ്ങളാണു പ്രസിഡന്റ് . ശ്രീ. സി. ടി. ഹുസ്സൈന്‍ മാസ്റ്റര്‍ സെക്രട്ടറിയും ,സയ്യിദ് ഉമര്‍ തങ്ങള്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റര്‍ ശ്രീ. കെ.ജി. അനില്‍ കുമാര്‍ മാസ്റ്ററും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീ. കാപ്പന്‍ അബ്ദുല്‍ ഗഫുര്‍ മാസ്റ്ററുമാണ്. ഹൈസ്കൂള്‍ വിഭാഗത്തിന്റെ സ്റ്റാഫ് സെക്രട്ടറി ശ്രീ. വി.പി. അബ്ദുല്ലതീഫ് മാസ്റ്ററും ആണ്. പാണക്കാട് പൂക്കോയത്തങ്ങള്‍ മെമ്മോറിയല്‍ യത്തീംഖാന

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ