മലപ്പുറം ജില്ലയിലെ വേങ്ങരക്കടുത്ത് ചേറൂര്‍ എന്ന ഗ്രാമത്തിലെ തുമ്മരത്തിയില്‍ കുളത്തിന് മീതേയുള്ള ഒരു ചെറിയ നിസ്കാര പള്ളി സ്രാമ്പ്യകള്‍ ഒരുകാലത്ത് മുസ്ലിം ഗ്രാമങ്ങളില്‍ തെല്ലുപ്രതാപത്തോടെ തല ഉയര്‍ത്തിനിന്ന് വിശ്വാസിയുടെ മനസ്സില്‍ കുളിര്‍മ നല്‍കിയിരുന്നു..ചേറൂര്‍ ചെന്തത്ത്പറമ്പ് അങ്ങാടിക്ക് സമീപത്തുള്ള പുതു തലമുറയുടെ കാലഗട്ടത്തില്‍ നാമാവിശേസമായി കൊണ്ടിരിക്കുന്ന തുമ്മരത്തിപള്ളി പഴയ കാലത്ത് മലബാറിൽ പ്രത്യേകിച്ച് മലപ്പുറം ജില്ലയിൽ വയൽ പാട ശേഖരം വക്കത്ത് കണ്ട് വന്നിരുന്ന കൊച്ചു നിസ്കാര പള്ളികളാണ് സ്രാമ്പ്യകൾ എന്ന പേരിൽ അറിയപ്പെടുന്നത്. ചേറൂരിലെ മുസ്ലിം കർഷകരാണ് ഈ സ്രാമ്പ്യയുടെ നിർമാതാക്കൾ. ചെലവു കുറഞ്ഞ രീതിയിൽ പാട വക്കത്ത് ഓടും ഓലയും മേഞ്ഞ് നാലു കാലിൽ കെട്ടി ഉയർത്തുന്ന ചെറിയ കൂരകളായിരുന്നു സ്രാമ്പ്യ. സ്രാമ്പ്യകൾ നിർമിച്ചിരുന്നത് നീന്തൽ കുളത്തിൻറെ മീതേയും ചെറിയ തോടുകളുടെ ഓരത്തുമൊക്കെയായിരുന്നു. മുസ്ലീങ്ങൾ ദിവസേന അഞ്ചു നേരം അനുഷ്ഠിക്കേണ്ട നിർബന്ധ പ്രാർഥനകള്‍ക്ക് അംഗ ശുദ്ധി വരുത്താൻ പിന്നെ വേറെ സൌകര്യങ്ങൾ ഒരുക്കേണ്ടതില്ല പള്ളിക്കൂടങ്ങള്‍, ക്രമം തെറ്റിക്കാതെ അഞ്ചു നേരങ്ങളില്‍ വിശ്വാസികളെ ദൈവസ്മരണയിലേക്ക് ക്ഷണിക്കുന്നു ചേറൂരിലെ തുമ്മരത്തി പള്ളിക്ക് മുന്നിലും ചേറൂര്‍ അങ്ങാടിക്ക് സമീപ മുള്ള റോഡരികിലും മരക്കുറ്റികള്‍ പോലെ നേര്‍ച്ചപ്പെട്ടികള്‍ കാണാമായിരുന്നു. ചേറൂര്‍ ശുഹദാക്കളുടെ നോര്‍ച്ചപ്പെട്ടികളാണിവ. പണ്ട്കാലത്ത് ചേറൂരിലുള്ള എല്ലാ മുസ്ലിംഗളും ജുമുഅ നമസ്കരിച്ചിരുന്നത് ചേറൂര്‍ വലിയപള്ളിയിലായിരുന്നു. മുസ്ലിംഗളെ ആക്രമിക്കാന്‍ വരുന്നവരെ മാപ്പിളമാര്‍ സധൈര്യതോടെ നേരിട്ടു. ഇവരോടൊപ്പം എല്ലാ വിഭാഗം ആളുകളും അണിനിരന്നു. ഈ പടയോട്ടത്തിന് ജീവരക്തം നല്കേണ്ടിവന്ന അനേകം പേരുണ്ട് അവരെ ചേറൂര്‍ ശുഹദാക്കള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. അന്നുമുതല്‍ ശുഹദാക്കളുടെ സ്മരണപുതുക്കാന്‍ എല്ലാവര്‍ഷവും നേര്‍ച്ച നടക്കുമായിരുന്നു. ചേറൂര്‍ നിവാസികള്‍ അന്ന് നേര്‍ച്ചവസ്തുക്കളൊക്കെ പിരിച്ചെടുത്ത് കൂട്ടമായി നേര്‍ച്ച നടത്തുക പതിവായിരുന്നു. പ്രസിദ്ധമായ 'ചേറൂരിലെ നേര്‍ച്ചപെട്ടി'. ഇന്നും നേര്‍ച്ച നടക്കുന്നുണ്ടെങ്കിലും ചേറൂരിന്‍റെ പെട്ടി വെറും ചരിത്രമായി അവശേഷിക്കുന്നു. ചേറൂര്‍ ഇന്നും പള്ളികളാലും മത വിദ്യാഭ്യാസം കൊണ്ടും സമൃദ്ധമാണ്. പാരമ്പര്യമായി ലഭിച്ച ഈ അനുഗ്രഹ വഴികള്‍ സുക്ഷിക്കുന്നവരാണ് ചേറൂര്‍ നിവാസികള്‍. എന്റെ വായന തുടങ്ങുന്നത് എവിടെയാണ്? അച്ചടിയുടെ മണം എന്നില്‍ പെരുത്തത് ജീവിത അനുഭവത്തിന്‍റെ താളുകളിലാണ്, അഞ്ചാം വയസ്സില്‍. അതിനു മുമ്പും അക്ഷരങ്ങളില്ലാത്ത താളുകളിലൂടെ സഞ്ചരിച്ചിട്ടുണ്ട്. വെള്ളി കരണ്ടിയുമായി പിറന്നു വീണ ഞാന്‍ പിന്നീട് ദാരിദ്ര്യത്തിന്റെ ക്രൂര ഹസ്തങ്ങളില്‍ വീണിടത്തു മറ്റൊരു വായന തുടങ്ങുകയായിരുന്നു. കണ്ടതും കേട്ടതും മനസ്സില്‍ അടക്കി വെച്ച് പുനര്‍ വായനയില്‍... ദാരിദ്ര്യത്തിന്റെ പുറമ്പോക്കില്‍ വീണ ഞാന്‍ അവഗണയുടെ തുരുത്ത്. അതിനു മുമ്പ് അങ്ങനെ അല്ലായിരുന്നല്ലോ. എന്നോടുള്ള ആളുകളുടെ മനോഭാവം മാറിയിരിക്കുന്നു. എന്റെ ചിന്തകള്‍ പള്ളിപ്പറമ്പിലെ ഖബറുകളില്‍ ചുറ്റി തിരിഞ്ഞത്. അതിനകത്തെ മയ്യത്തുകളെ ഓര്‍ത്തത് . പള്ളിയില്‍ നിന്നും ബാങ്ക് മുഴങ്ങുമ്പോള്‍ ഞാനോര്‍ത്തത് മനുഷ്യന്‍ ഒന്നായിട്ടും പലതായി മാറുന്നതെന്തേ? ഒരേ നിസ്കാരപായയില്‍ ഒരേ ദിശയിലേക്കു തിരിഞ്ഞു നിസ്കരിക്കുന്ന ദരിദ്രനും കുബെരനും. ഒരേ അല്ലാഹുവിനെ വിളിക്കുമ്പോഴും നിസ്കാര പായക്ക് പുറത്ത് തങ്ങള്‍ പലത്. എവിടെയും ദര്‍ശിച്ച അസമത്വങ്ങള്‍. നൊച്ചി പടര്‍പ്പില്‍ കലമ്പിയ റൂഹാനി കിളികളോട് ചോദിച്ചു, ഞാന്‍ ആരാണ്? റൂഹാനി കിളികള്‍ക്ക് ജാതി മതമില്ല, സാമ്പത്തിക അസമത്വങ്ങള്‍ ഇല്ല. പക്ഷെ മനുഷ്യര്‍ക്ക്?! ഓത്തുപള്ളിയില്‍, ചെയ്യാത്ത കുറ്റത്തിന് ശിക്ഷ ഏറ്റു വാങ്ങി മൊല്ലാക്കയുടെ മുഖത്തു പുസ്തകം വലിച്ചെറിഞ്ഞവന്‍ കുറ്റം ചെയ്തവര്‍ പക്കൊത ഇല്ലാത്ത കുട്ടികള്‍, അതറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിച്ച് എന്നെ എതിരിട്ട മൊല്ലാക്ക. മനസ്സ് കൊണ്ട് വെറുത്തു, ലോകത്തെ ശപിച്ചു പടിയിറങ്ങുമ്പോള്‍ ലോകത്തോട് ശരികള്‍ വിളിച്ചു പറയാനുള്ള ആവേശം. കാണുന്നതെല്ലാം നുണ, വായിക്കുന്നതെല്ലാം നുണ. ലോകം നുണകളുടെ ഒരു തുരുത്തായി മാറുകയായിരുന്നു മനുഷ്യര്‍ നന്മകള്‍ മാത്രം വിതക്കേണ്ടവരാണ് .തിന്മ പിശാചിന്റെ സ്വകാര്യ സ്വത്താണ് . നല്ലത് ചിന്തിക്കയും നന്മ പ്രവര്‍ത്തിക്കയും ചെയ്യുന്നതില്‍ മാത്രമാണ് മനുഷ്യന്റെ വിജയം എന്ന് വിശ്വസിക്കുന്നു പുതുതലമുറക്ക് വേണ്ടി നാം കരുതി വെക്കേണ്ടത് നന്‍മകളാണെന്നും വിശ്വസിക്കുന്നു. കിളികളുടെ കളകൂജനവും കണ്ണെത്താ ദൂരത്തോളം വിശാലമായി പച്ചപുതച്ച നെല്‍പ്പാടവും എങ്ങുനിന്നോ വയലേലകളെ തഴുകിയെത്തുന്ന ഇളം കാറ്റും അരികിലൂടെ നിറഞ്ഞൊഴുകുന്ന ചെറു തോടും ഒക്കെയായി എന്റെ പ്രിയപ്പെട്ട ഗ്രാമം..! (പ്രിയ വായനക്കാരെ, ഇവിടെ ഞാന്‍ കുറിച്ചിടുന്നത് എന്‍റെ ചിന്തകളും അഭിപ്രായങ്ങളും, പലപ്പോഴായി എഴുതിയ 'കഥ'യോ 'കവിത'കളോ ആണ്. സദയം വായിച്ചു മറുകുറി രേഖപ്പെടുത്തുമെന്നു വിശ്വസിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ